Activate your premium subscription today
മുംബൈ∙ ഭാവിയിൽ ഇന്ത്യൻ ബാഡ്മിന്റനിലെ വിരാട് കോലിയാവുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി യുവതാരം ലക്ഷ്യ സെൻ. ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ലക്ഷ്യ സെന്നിന്റെ പ്രഖ്യാപനം. പാരിസ് ഒളിംപിക്സിനിടെ ഒരു മത്സരത്തിൽ ലക്ഷ്യ സെന് പായിച്ച ഷോട്ട്, 2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വിരാട് കോലി
പാരിസ്∙ മനു ഭാക്കറിന്റെ മികവിൽ ഷൂട്ടിങ്ങിൽനിന്ന് നേടിയ മൂന്നു വെങ്കല മെഡലുകൾക്കു ശേഷം പാരിസ് ഒളിംപിക്സിൽ കടുത്ത മെഡൽ വരൾച്ച നേരിടുന്ന ഇന്ത്യയ്ക്ക്, 10–ാം ദിനമായ ഇന്ന് വീണ്ടും മെഡൽ പ്രതീക്ഷ. ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ യുവതാരം ലക്ഷ്യ സെന്നാണ് ഇന്ന് മെഡൽ പ്രതീക്ഷയുമായി കോർട്ടിലിറങ്ങുന്നത്.
പാരിസ് ∙ പ്രതീക്ഷകളുടെ തൂവലുകൾക്കു ഭാരം വർധിച്ചപ്പോൾ ലക്ഷ്യ സെന്നിന്റെ റാക്കറ്റിനു ലക്ഷ്യം പിഴച്ചു, രാജ്യത്തിന്റെ സ്വർണ മോഹങ്ങൾ പൊലിഞ്ഞു. ഒളിംപിക്സ് പുരുഷ സിംഗിൾസ് സെമിഫൈനലിൽ നിലവിലെ ഒളിംപിക്സ് ചാംപ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് ലക്ഷ്യയെ പരാജയപ്പെടുത്തിയത്. (20-22, 14-21). 2 ഗെയിമുകളുടെയും തുടക്കത്തിൽ ലീഡെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ ശേഷമായിരുന്നു ലക്ഷ്യയുടെ കീഴടങ്ങൽ.
പാരിസ്∙ ബാഡ്മിന്റൻ കോർട്ടിൽനിന്ന് ആദ്യ ഒളിംപിക്സ് സ്വർണമെന്ന ഇന്ത്യൻ മോഹം പാരിസിലും തൽക്കാലം പൂവണിയില്ല. ഒളിംപിക്സ് ബാഡ്മിന്റൻ സിംഗിൾസിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ലക്ഷ്യ സെന്നിന് പിഴച്ചു. ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്കോർ: 20-22, 21-14. ഈ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും, ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും. ബോഡ്മിന്റനിൽ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഉൾപ്പെടെയുള്ള മറ്റു താരങ്ങളെല്ലാം തോറ്റു പുറത്തായിരുന്നു. ഡബിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന ചിരാഗ് – സാത്വിക് സഖ്യവും നേരത്തേ പുറത്തായി.
പാരിസ്∙ പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സെമിയിൽ കടന്നത് ഒഴിച്ചുനിർത്തിയാൽ, പാരിസ് ഒളിംപിക്സിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് കനത്ത നിരാശ. മെഡൽപ്രതീക്ഷകളായിരുന്ന ലക്ഷ്യ സെൻ ബാഡ്മിന്റൻ സിംഗിൾസ് സെമിയിലും ലവ്ലിന ബോർഗോഹെയ്ൻ ബോക്സിങ് 75 കിലോഗ്രാം വിഭാഗം ക്വാർട്ടറിലും തോറ്റു. ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്കോർ: 20-22, 21-14. ഈ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും, ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും.
പാരിസ് ∙ ഒളിംപിക്സ് പുരുഷ ബാഡ്മിന്റനിൽ ഒരു മെഡൽ എന്ന ഇന്ത്യൻ സ്വപ്നം ‘ലക്ഷ്യത്തിലെത്തിക്കാൻ’ ലക്ഷ്യ സെൻ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇരുപത്തിരണ്ടുകാരൻ ലക്ഷ്യയുടെ എതിരാളി.
ഒളിംപിക്സ് ബാഡ്മിന്റനിൽ ഒരു ജയം അരികെ ഇന്ത്യയ്ക്കു മെഡൽ. പുരുഷ സിംഗിൾസിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനെ തോൽപിച്ച് ലക്ഷ്യ സെൻ സെമിഫൈനലിൽ കടന്നു. ആദ്യ ഗെയിം കൈവിട്ട ശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ ഉജ്വല ജയം (19–21, 21–15, 21–12). ഒളിംപിക്സ് ബാഡ്മിന്റൻ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് ഇരുപത്തിരണ്ടുകാരൻ ലക്ഷ്യ. നാളെ നടക്കുന്ന സെമിയിൽ ടോക്കിയോ ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനോ സിംഗപ്പൂരിന്റെ മുൻ ലോകചാംപ്യൻ ലോ കീൻ യൂവോ ആയിരിക്കും ലക്ഷ്യയുടെ എതിരാളി.
ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു നിരാശയുടെ ദിവസം. ഉറച്ച മെഡൽ പ്രതീക്ഷയായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിലും പി.വി.സിന്ധു വനിതാ സിംഗിൾസിലും തോറ്റു പുറത്തായി. ഇന്ത്യൻ താരങ്ങൾ ഏറ്റുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ എച്ച്.എസ്.പ്രണോയിയെ മറികടന്ന് ലക്ഷ്യ സെൻ (21–12, 21–6) ക്വാർട്ടറിൽ കടന്നു.
പാരിസ്∙ ആർച്ചറിയിൽ മോഹിപ്പിച്ചു കടന്നു കളഞ്ഞ ആ മെഡലിന്റെ വേദന തൽക്കാലം മറക്കാം. പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്. ആദ്യ ഗെയിം നഷ്ടമാക്കിയശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ മുന്നേറ്റമെന്നത് വിജയത്തിന്റെ മാറ്റു കൂട്ടുന്നു. സ്കോർ: 19–21, 21–15, 21–12. ബാഡ്മിന്റനിൽ ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന പി.വി. സിന്ധുവും ചിരാഗ്–സാത്വിക് സഖ്യവും ഇന്നലെത്തന്നെ തോറ്റു പുറത്തായിരുന്നു.
പാരിസ്∙ ഒളിംപിക് വേദിയിൽ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. രണ്ടു തവണ ഒളിംപിക് വെങ്കലം നേടിയിട്ടുള്ള സിന്ധു, ഇത്തവണ ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് പ്രീക്വാർട്ടറിൽ തോറ്റാണ് പുറത്തായത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ: 19-21, 14-21. ടോക്കിയോ ഒളിംപിക്സിൽ ഹേ ബിറ് ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.
Results 1-10 of 35