Activate your premium subscription today
ഏഷ്യന്‍ഗെയിംസിലെ ചരിത്ര മെഡല്‍നേട്ടത്തിനു പിന്നാലെ കേരളത്തിന്റെ പ്രിയപ്പെട്ട ബാഡ്മിന്റന്‍ താരം എച്ച്.എസ്.പ്രണോയ് തമിഴ്നാട്ടിലേക്ക് കൂടുമാറിയതിന്റെ വാര്‍ത്ത കേട്ട് കേരളത്തിന്റെ കായികലോകം അമ്പരന്ന് കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ നാഷനല്‍ സ്കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി കളിക്കേണ്ട കുട്ടികള്‍ മധ്യപ്രദേശിനു പോകാന്‍ ടിക്കറ്റില്ലാതെ എറണാകുളം ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നു. 16ന് പുലർച്ചെ
ന്യൂഡൽഹി ∙ ചിക്കുൻഗുനിയ കാരണമുള്ള അവശത പൂർണമായും മാറാത്തതിനാൽ ബാഡ്മിന്റനിൽ നിന്ന് അവധിയെടുക്കാൻ മലയാളി താരം എച്ച്.എസ്.പ്രണോയ്. പാരിസ് ഒളിംപിക്സിനു തൊട്ടുമുൻപാണ് പ്രണോയ് ചിക്കുൻഗുനിയ ബാധിതനായത്. രോഗം മാറിയെങ്കിലും തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ ഒളിംപിക്സിൽ പ്രണോയിയുടെ പ്രകടനത്തെ ബാധിച്ചു. പ്രീക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ സഹതാരം ലക്ഷ്യ സെന്നിനോടാണ് പ്രണോയ് പരാജയപ്പെട്ടത്.
ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു നിരാശയുടെ ദിവസം. ഉറച്ച മെഡൽ പ്രതീക്ഷയായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിലും പി.വി.സിന്ധു വനിതാ സിംഗിൾസിലും തോറ്റു പുറത്തായി. ഇന്ത്യൻ താരങ്ങൾ ഏറ്റുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ എച്ച്.എസ്.പ്രണോയിയെ മറികടന്ന് ലക്ഷ്യ സെൻ (21–12, 21–6) ക്വാർട്ടറിൽ കടന്നു.
പാരിസ് ∙ ഒളിംപിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റൻ പ്രീക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയിയും ലക്ഷ്യ സെന്നും നേർക്കുനേർ. ഇന്നലെ അർധരാത്രി നടന്ന ഗ്രൂപ്പ് മത്സരത്തിൽ വിയറ്റ്നാം താരം ലീഡക് ഫാറ്റിനെ തോൽപിച്ചാണ് പ്രണോയ് പ്രീക്വാർട്ടറിലേക്കു മുന്നേറിയത് (16–21, 21–11, 21–12). ലോക നാലാംറാങ്കുകാരനായ ഇന്തൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ അട്ടിമറിച്ചായിരുന്നു ലക്ഷ്യയുടെ മുന്നേറ്റം (21–18, 21–12).
പാരിസ്∙ ബാഡ്മിന്റൻ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. വിയറ്റ്നാം താരം ഡുക് ഫാറ്റ് ലെയെ 16–21, 21–11, 21–12 എന്ന സ്കോറിനാണ് പ്രണോയ് തോൽപിച്ചത്. പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. അനാവശ്യ പിഴവുകൾ
പാരിസ്∙ ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് വീണ്ടും സന്തോഷ വാർത്ത. വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധുവിനു പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച് പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം.
മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ സിംഗിൾസ് മത്സരത്തിനു ബാഡ്മിന്റൻ വേദിയായ പോർട്ട് ദെ ലാ ഷപ്പേലിലേക്കു പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് ഒരു വൊളന്റിയറെ പരിചയപ്പെട്ടത്. യാത്രാവിവരങ്ങൾ തിരക്കിയ ശേഷം വഴികാട്ടിയായി ആ പെൺകുട്ടി യാത്രയിൽ ചേർന്നു.
പാരിസ്∙ ഒളിംപിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റന്‍ ആദ്യ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു വിജയം. ജർമൻ താരം ഫാബിയൻ റോത്തിനെയാണ് പ്രണോയ് കരിയറിലെ ആദ്യ ഒളിംപിക്സ് മത്സരത്തിൽ തോല്പിച്ചത്. സ്കോർ– 21–18, 21–12. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ വിയറ്റ്നാമിന്റെ ലെ ഡുക് പാറ്റാണ് പ്രണോയിയുടെ എതിരാളി.
പാരിസ് ഒളിംപിക്സിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളായി കേരളത്തിൽ നിന്നുള്ളത് ഏഴു പേരാണ്. ഹോക്കി താരം പി.ആർ. ശ്രീജേഷ്, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് തുടങ്ങി ഏഴ് മലയാളി ഒളിംപ്യൻമാരാണ് പാരിസിൽ എത്തിയത്. ഇത്തവണ കേരളത്തിൽനിന്ന് ഒരു വനിതാ താരം പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്ന പ്രത്യേകതയുമുണ്ട്. പാരിസിൽ മെഡൽ പ്രതീക്ഷകളായ മലയാളി ഒളിംപ്യൻമാരെ പരിചയപ്പെടാം:
മലയാളി താരം എച്ച്.എസ്.പ്രണോയ് കൂടി പുറത്തായതോടെ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റനിൽ ഇന്ത്യൻ പ്രാതിനിധ്യം അവസാനിച്ചു. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ കൊഡായ് നരോക്കയോടാണ് പ്രണോയ് പരാജയപ്പെട്ടത് (21–19, 21–13).
Results 1-10 of 51