Activate your premium subscription today
ട്വന്റി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം വിജയം. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദുർബലരായ സ്കോട്ലൻഡിനെതിരെ 10 വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റു ചെയ്ത സ്കോട്ലൻഡ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യത്തിലേക്ക് 10 ഓവറില്‍ വിക്കറ്റ് പോകാതെ ഇംഗ്ലണ്ട് എത്തി.
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ഏകപക്ഷീയമായ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 93 റൺസ്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.
മുംബൈ∙ ഇംഗ്ലണ്ട് വനിതകളെ തകർത്തെറിഞ്ഞ് ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 347 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. വനിതാ
ടീം സ്കോർ 50 കടക്കും മുൻപ് ഓപ്പണർമാരായ സ്മൃതി മന്ഥനയും (17) ഷെഫാലി വർമയും (19) പുറത്തായ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.
ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം ഇന്നു നവി മുംബൈ സ്റ്റേഡിയത്തിൽ നടക്കും. ട്വന്റി20 പരമ്പര നഷ്ടത്തിന്റെ ക്ഷീണം മാറ്റാൻ ഇന്നത്തെ മത്സരം ഹർമൻപ്രീത് കൗറിനും സംഘത്തിനും ജയിച്ചേ മതിയാകൂ. 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ അവസാന മത്സരത്തിലെ ആശ്വാസ ജയവുമായി ടീം ഇന്ത്യയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു.
മുംബൈ ∙ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ വനിതകളെ വീഴ്ത്തി ഇംഗ്ലണ്ടിന് ട്വന്റി20 പരമ്പര. ബാറ്റിങ്ങിൽ തകർന്നടിഞ്ഞുപോയ ഇന്ത്യയെ, നാലു വിക്കറ്റിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 16.2 ഓവറിൽ വെറും 80 റൺസിന് എല്ലാവരും പുറത്തായി.
ഇന്ത്യൻ വനിതാ എ ടീമിനെതിരെ ട്വന്റി20 പരമ്പര സ്വന്തമാക്കി (2–1) ഇംഗ്ലണ്ട് എ ടീം. മലയാളി താരം മിന്നു മണി ക്യാപ്റ്റനായ ഇന്ത്യൻ ടീമിനെതിരെ മൂന്നാം മത്സരത്തിൽ 2 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഇന്ത്യ– 19.2 ഓവറിൽ 101നു പുറത്ത്. ഇംഗ്ലണ്ട്– 19.1 ഓവറിൽ 8ന് 104. ബാറ്റിങ്ങിൽ 28 റൺസും ബോളിങ്ങിൽ 2 വിക്കറ്റുമായി ഓൾറൗണ്ട് പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ഇസി വോങ്ങാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ചെറിയ സ്കോറിലൊതുങ്ങിയെങ്കിലും അവസാന ഓവർ വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകവേഷത്തിൽ മിന്നു മണിക്ക് ഇന്ന് അരങ്ങേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യൻ എ ടീം ഇറങ്ങുമ്പോൾ അമരത്ത് കേരളത്തിന്റെ അഭിമാന താരം. ഇരുപത്തിനാലുകാരി മിന്നു ഉൾപ്പെടെ വനിതാ ക്രിക്കറ്റിലെ യുവതാരങ്ങളാണ് ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
ലണ്ടൻ∙ വനിതാ ക്രിക്കറ്റ് താരങ്ങൾക്കും തുല്യ മാച്ച് ഫീ നൽകാൻ ഇംഗ്ലണ്ട് ആൻഡ് െവയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ആഷസ് സീരിസ് മത്സരങ്ങളിൽ സ്റ്റേഡിയം നിറയെ കാണികൾ എത്തിയതോടെയാണ് പുരുഷ താരങ്ങൾക്ക്
വനിതാ ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 89 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ 268 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 178 റൺസിൽ അവസാനിച്ചു. സ്കോർ: ഓസ്ട്രേലിയ 473, 257. ഇംഗ്ലണ്ട് 563, 178. 8 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ ആഷ്ലി ഗാർഡ്നറാണ് ഇംഗ്ലിഷ് ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടിയത്.
Results 1-10 of 25