Activate your premium subscription today
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകർക്കിടയിൽ വൈറലായി മലയാളി താരം മിന്നു മണിയുടെ മിന്നും ക്യാച്ച്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്. പന്തു
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 3–0ന് അടിയറവു വച്ചെങ്കിലും, സ്വന്തം നാട്ടിലേക്ക് എത്തിയതോടെ ഇന്ത്യൻ വനിതകൾ വീണ്ടും പുലികളായി. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥന (54), ജെമീമ റോഡ്രിഗസ് (73) എന്നിവരുടെ മികവിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആവേശപ്പോരാട്ടത്തിൽ വിൻഡീസ് വനിതകളെ 49 റൺസിനാണ് ഇന്ത്യ തകർത്തത്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.1 ഓവറിൽ 215 റൺസെടുത്തു പുറത്തായി. ഓസീസിന് 83 റൺസ് വിജയം. പരമ്പരയിലെ ഒരു മത്സരവും വിജയിക്കാൻ സാധിക്കാതെയാണ് ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയിൽനിന്നു മടങ്ങുന്നത്.
അഹമ്മദാബാദ് ∙ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഉത്തരാഖണ്ഡ് താരം നീലം ഭരദ്വാജ്. ദേശീയ സീനിയർ വനിതാ ക്രിക്കറ്റിൽ നാഗലാൻഡിനെതിരായ മത്സരത്തിലാണ് നീലം 137 പന്തിൽ പുറത്താകാതെ 202 റൺസ് നേടിയത്.
രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ 122 റൺസ് വിജയവുമായി, പരമ്പര പിടിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി 372 റൺസെന്ന വമ്പൻ വിജയലക്ഷ്യമുയർത്തിയ ഓസീസ് ഇന്ത്യയെ 249 റൺസിനു പുറത്താക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2–0ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കായി എലിസ് പെറി (75 പന്തിൽ 105), ജോർജിയ വോൽ (87 പന്തിൽ 101) എന്നിവർ സെഞ്ചറി നേടി.
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം. ബാറ്റർമാർ പൂർണമായും നിരാശപ്പെടുത്തിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 34.2 ഓവറിൽ 100 റൺസിന് എല്ലാവരും പുറത്തായി.
ന്യൂഡൽഹി ∙ മലയാളി താരം മിന്നു മണി വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കുള്ള മിന്നുവിന്റെ തിരിച്ചുവരവ്. ഓസ്ട്രേലിയയിൽ ഡിസംബർ 5ന് ആരംഭിക്കുന്ന പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റനും സ്മൃതി മന്ഥന വൈസ് ക്യാപ്റ്റനായുമായ ടീമിൽ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമയെ ഉൾപ്പെടുത്തിയില്ല
അഹമ്മദാബാദ്∙ ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ന്യൂസീലൻഡ് ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം 44.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 122 പന്തിൽ 10 ഫോർ ഉൾപ്പെടെ 100 റൺസെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ വിജയശിൽപി.
അഹമ്മദാബാദ് ∙ ഇന്ത്യൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസീലൻഡിന് 76 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് മുന്നോട്ടുവച്ച 260 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് 183 നേടാനേ സാധിച്ചുള്ളൂ.
Results 1-10 of 213