Activate your premium subscription today
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസിനു പുറത്തായതിനു പിന്നാലെ, രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിക്കുന്നു. ഓസീസിനെതിരെ പുറത്തായതിനു പിന്നാലെ നിരാശനായി മൈതാനം വിട്ട രോഹിത്, ഡഗ്ഔട്ടിൽ എത്തുന്നതിനു മുൻപ് ഗ്ലൗസ് ഉപേക്ഷിച്ചതോടെയാണ് വിരമിക്കൽ അഭ്യൂഹം സജീവമായത്.
ബ്രിസ്ബെയ്ൻ ∙ ഗാബയിൽ ഫോളോ ഓണും പിന്നാലെ തോൽവിയും തുറിച്ചുനോക്കിയ ഘട്ടത്തിൽ വാലറ്റക്കാരായ ആകാശ്ദീപും ജസ്പ്രീത് ബുമ്രയും ‘കനമുള്ള’ ബാറ്റുമായി ടീം ഇന്ത്യയുടെ രക്ഷകരായി. പിരിയാത്ത 10–ാം വിക്കറ്റിൽ 39 റൺസ് കൂട്ടുകെട്ടുമായി ഇരുവരും മിന്നിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. നാലാം ദിനം വെളിച്ചക്കുറവു മൂലം മത്സരം നിർത്തുമ്പോൾ, ഒന്നാം ഇന്നിങ്സിൽ 74.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
ബ്രിസ്ബെയ്ൻ∙ ഇന്ത്യയുടെ സ്ഥിരം ‘തലവേദന’ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ചറികളുമായി തിളങ്ങിയതോടെ, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 101 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. അലക്സ് കാരി (47 പന്തിൽ 43), മിച്ചൽ സ്റ്റാർക്ക് (ഏഴു പന്തിൽ ഏഴ്) എന്നിവർ ക്രീസിൽ.
ബ്രിസ്ബെയ്ൻ ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ബാറ്റു ചെയ്യുന്നു. മഴമൂലം ആദ്യദിനം ആദ്യ സെഷനിൽത്തന്നെ രണ്ടാം തവണയും മത്സരം നിർത്തിവയ്ക്കുമ്പോൾ, 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (19), നേഥൻ മക്സ്വീനി (4) എന്നിവർ ക്രീസിൽ. പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ ഈ മത്സരം നിർണായകമാണ്.
മൂന്നാം ടെസ്റ്റിന് ഒരുങ്ങുമ്പോൾ പരമ്പര 1-1 എന്ന നിലയിലാണെന്ന ആശങ്ക ഇന്ത്യൻ ടീമിനു വേണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാൽ, വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ സമ്മർദമുണ്ടാക്കുന്ന ഒന്നാണ്. ആ സമ്മർദ ഭാരം ഒഴിവാക്കി, ഈ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശ്രമിക്കുകയാണ് ഇന്ത്യൻ ടീം ഇപ്പോൾ ചെയ്യേണ്ടത്. ന്യൂസീലൻഡുമായുള്ള കനത്ത പരാജയത്തോടെ തന്നെ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങിക്കഴിഞ്ഞിരുന്നു.
ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരമായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡിസംബർ 26 മുതൽ 30വരെയാണ് മത്സരം. ഒരു ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണ് മെൽബണിലേത്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഗാലറിയിൽ സാൻഡ് പേപ്പറുമായെത്തിയ ഇന്ത്യൻ ആരാധകനെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കി. രണ്ടാം ടെസ്റ്റിൽ ഗ്രൗണ്ടിൽ മുഹമ്മദ് സിറാജ്– ട്രാവിസ് ഹെഡ് പോരാട്ടം നടക്കുന്ന സമയത്തായിരുന്നു ഗാലറിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ ജഴ്സിയണിഞ്ഞു കളി കാണാനെത്തിയ ഒരാൾ ഗാലറിയിൽനിന്ന് സാൻഡ് പേപ്പർ ഉയർത്തിക്കാണിക്കുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മിച്ചൽ മാർഷിനെതിരെ എൽബിഡബ്ല്യു അപ്പീലിൽ ഡിആർഎസ് പോയിട്ടും ഔട്ട് വിധിക്കാതെ അംപയർമാർ. രണ്ടാം ടെസ്റ്റിൽ അശ്വിന്റെ പന്ത് മാര്‍ഷിന്റെ പാഡിൽ തട്ടുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, അതിനു കൃത്യമായ തെളിവില്ലെന്നാണ് അംപയറുടെ കണ്ടെത്തൽ. ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ വിവാദം കത്തുകയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാർനസ് ലബുഷെയ്നെ സ്ലെഡ്ജ് ചെയ്ത് ഇന്ത്യൻ താരം വിരാട് കോലി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ ലബുഷെയ്ൻ ബാറ്റു ചെയ്യുമ്പോഴായിരുന്നു വിരാട് കോലിയുടെ പ്രതികരണം. ജസ്പ്രീത് ബുമ്രയുടെ പന്തുകളെക്കുറിച്ച് ലബുഷെയ്ന് ഒരു പിടിയുമില്ലെന്നായിരുന്നു കോലിയുടെ വാക്കുകൾ.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര. 105 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ വീണു. മത്സരം 22 ഓവറുകള്‍ പിന്നിടുമ്പോൾ 110 റൺസെടുത്തു നിൽക്കുകയാണ് ഇന്ത്യ. ഋഷഭ് പന്തും (21 പന്തിൽ 21), നിതീഷ് കുമാർ റെഡ്ഡിയുമാണ് (അഞ്ചു പന്തിൽ നാല്) ക്രീസിൽ.
Results 1-10 of 163