ADVERTISEMENT

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഗാലറിയിൽ സാൻഡ് പേപ്പറുമായെത്തിയ ഇന്ത്യൻ ആരാധകനെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കി. രണ്ടാം ടെസ്റ്റിൽ ഗ്രൗണ്ടിൽ മുഹമ്മദ് സിറാജ്– ട്രാവിസ് ഹെഡ് പോരാട്ടം നടക്കുന്ന സമയത്തായിരുന്നു ഗാലറിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ ജഴ്സിയണിഞ്ഞു കളി കാണാനെത്തിയ ഒരാൾ ഗാലറിയിൽനിന്ന് സാൻഡ് പേപ്പർ ഉയർത്തിക്കാണിക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ ആരാധകർ പ്രതിഷേധിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയ ഇയാളെ പുറത്തേക്കു കൊണ്ടുപോയി.

2018 ലെ പന്തു ചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ടീമിനെ കളിയാക്കാനാണ് ഇന്ത്യൻ ആരാധകൻ സാൻഡ് പേപ്പറുമായി ഗാലറിയിൽ പ്രവേശിച്ചതെന്നാണ് പരാതി. 2018ൽ സാൻഡ് പേപ്പർ ഉപയോഗിച്ചു പന്ത് ചുരണ്ടിയതിന് ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ‌ ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്കു നേരിടേണ്ടിവന്നിരുന്നു. സാൻഡ് പേപ്പറുമായി എത്തിയ ഇന്ത്യൻ ആരാധകനോട് ഗാലറിയിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് സ്റ്റേഡിയത്തിനു പുറത്തേക്കു മാറ്റുകയായിരുന്നു.

പന്തു ചുരണ്ടൽ വിവാദത്തിൽപെട്ട സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും 12 മാസത്തെ വിലക്കാണു ശിക്ഷയായി നേരിടേണ്ടിവന്നത്. ബാൻക്രോഫ്റ്റിന് ഒൻപതു മാസത്തെ വിലക്കും കിട്ടി. സ്മിത്തിന്റെയും വാർണറുടേയും നിര്‍ദേശപ്രകാരം ബാൻക്രോഫ്റ്റ് പന്തു ചുരണ്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്റ്റീവ് സ്മിത്ത് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഡിസംബർ 14 ശനിയാഴ്ച ബ്രിസ്ബേനിൽ നടക്കും.

English Summary:

India Fan Pokes 'Sandpaper' Controversy In Adelaide, Forcefully Removed By Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com