Activate your premium subscription today
Saturday, Apr 5, 2025
വിവാദമായ ‘നോട്ട് ബുക്ക്’ ആഘോഷം മുംബൈ ഇന്ത്യൻസിനെതിരെയും ആവർത്തിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രതി. ബിസിസിഐയുടെ മുന്നറിയിപ്പു മറികടന്ന് വീണ്ടും അച്ചടക്ക ലംഘനം നടത്തിയ യുവതാരത്തെ സംഘാടകരും വെറുതെവിട്ടില്ല. തെറ്റ് ആവർത്തിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനം താരം പിഴയായി
ഓപ്പണർമാർ നൽകിയ മിന്നും തുടക്കവും ഡെത്ത് ഓവർ ബോളർമാരുടെ കലക്കൻ ഫിനിഷിങ്ങും ഒന്നിച്ചു വന്നതോടെ മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് 12 റൺസിന്റെ ആവേശ ജയം. ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു ജയിക്കാൻ ആവശ്യം.
മുംബൈ ഇന്ത്യൻസ്– ലക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടത്തിൽ ബാറ്റിങ്ങിനിടെ തിലക് വർമയുടെ അപ്രതീക്ഷിത മടക്കം. മുംബൈ ഇന്നിങ്സിന്റെ 19–ാം ഓവറിലെ 5–ാം പന്തിൽ തിലക് വർമ (23 പന്തിൽ 25) സ്വമേധയാ ഔട്ടായി (റിട്ടയേഡ് ഔട്ട്) ഡ്രസിങ് റൂമിലേക്കു മടങ്ങിയത് ശ്രദ്ധേയമായി. പരുക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത ഒരു ബാറ്റർക്ക് ഇന്നിങ്സിന്റെ പാതിവഴിയിൽ വച്ച് റിട്ടയേഡ് ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങാം. എന്നാൽ മത്സരത്തിൽ പിന്നീട് അയാൾക്ക് ബാറ്റ് ചെയ്യാൻ സാധിക്കില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാം മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പന്ത്, ആറു ബോളിൽ രണ്ടു റൺസ് മാത്രമെടുത്താണു മടങ്ങിയത്.
ക്യാപ്റ്റൻ ഹാര്ദിക് പാണ്ഡ്യയും മിച്ചൽ സാന്റ്നറും ക്രീസിലുണ്ടായിട്ടും ത്രില്ലർ പോരാട്ടത്തിൽ വീണ് മുംബൈ ഇന്ത്യൻസ്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12 റൺസിനാണ് ആതിഥേയരുടെ വിജയം. സീസണിലെ രണ്ടാം വിജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്സെടുക്കാൻ മാത്രമാണു സാധിച്ചത്.
തന്റെ എല്ലാ പ്രയത്നങ്ങളും തുന്നിച്ചേർത്ത ഒരു തുകൽ പന്താണ് മുംബൈ ഇന്ത്യൻസ് താരം അശ്വനി കുമാർ തിങ്കളാഴ്ച കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കെതിരെ എറിഞ്ഞത്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ ആദ്യമായി പന്തെറിയാനെത്തിയ ഇടംകൈ പേസർക്ക് ആ പന്തിലൂടെ കിട്ടിയത് മുൻ ഇന്ത്യൻ താരത്തിന്റെ വിക്കറ്റ് മാത്രമല്ല, സ്വപ്നതുല്യമായ ഒരു സ്പെല്ലിലേക്കുള്ള ടേക്ക് ഓഫ് കൂടിയാണ്. ഐപിഎലിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം, പ്ലെയർ ഓഫ് ദ് മാച്ച് എന്നിങ്ങനെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അശ്വനി കുമാർ എന്ന ഇരുപത്തിമൂന്നുകാരൻ ആരാധകർക്കിടയിൽ വിസ്മയമായത്.
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷൻ അവതാരകയുമായ ജാസ്മിൻ വാലിയ. മുംബൈ – കൊൽക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യൻസിന്റെ ടീം ബസിലും ജാസ്മിൻ വാലിയയെ
മുംബൈ ∙ തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട വെറ്ററൻ താരം രോഹിത് ശർമ മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽനിന്ന് പുറത്തേക്ക്? കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ ടീം ഉടമ നിത അംബാനി ഗ്രൗണ്ടിൽവച്ച് രോഹിത്തുമായി ദീർഘനേരം ചർച്ച നടത്തിയതോടെയാണ് ഇത്തരമൊരു അഭ്യൂഹം
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മോശം ഫോമിൽ തുടരുന്ന സൂപ്പർതാരം രോഹിത് ശർമയ്ക്ക് രൂക്ഷ വിമർശനം. സീസണിലെ മൂന്നാം മത്സരത്തിലും കാര്യമായ സംഭാവന കൂടാതെ പുറത്തായതോടെയാണ് താരത്തിനെതിരായ വിമർശനം കടുത്തത്. രോഹിത് ശർമ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമിൽ തുടരുന്നതെന്നും അല്ലെങ്കിൽ എപ്പോഴേ
മുംബൈ∙ വാങ്കഡെയിലെ സ്വന്തം ആരാധകർക്കു മുന്നിൽ സീസണിലെ ആദ്യ ജയം കുറിച്ച് മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് കയറുമ്പോൾ, കരുത്തുറ്റ കൊൽക്കത്ത ബാറ്റിങ് നിരയെ വീഴ്ത്താൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് അരങ്ങേറ്റ താരം അശ്വനി കുമാറിന്റെ സ്പെൽ. 3 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അശ്വനി 4 വിക്കറ്റ് നേടിയത്. കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഫിനിഷർമാരായ റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരെയാണ് അശ്വനി വീഴ്ത്തിയത്. ഇതിൽ മനീഷും റസലും ഇടംകൈ പേസറുടെ പന്തിൽ ക്ലീൻ ബോൾഡായി.
Results 1-10 of 597
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.