Activate your premium subscription today
സിനിമയിലും കായികരംഗത്തുമെന്നതുപോലെ സെലബ്രിറ്റികൾ തിളങ്ങുന്ന മേഖലയാണ് പരസ്യങ്ങളും. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സെലബ്രിറ്റികൾക്കിടയിൽ ഇപ്പോഴും ഏറ്റവുമധികം കമ്പനികളുമായി (ബ്രാൻഡ്) കരാറിലേർപ്പെട്ടിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി തന്നെ.
ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റു മുതൽ തന്നെ ടീമിനൊപ്പം കളിച്ചു തുടങ്ങണമെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. നവംബർ 22ന് പെർത്തിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കേണ്ടത്. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയ്ക്കും ഭാര്യ ഋതികയ്ക്കും ആൺകുഞ്ഞ് പിറന്നത്. മുംബൈയിൽ കുടുംബത്തോടൊപ്പം തുടരുകയാണ് രോഹിത്.
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം
കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും
ന്യൂഡൽഹി∙ ഇന്ത്യൻ ജഴ്സിയിൽ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് തുടങ്ങിയ പ്രമുഖർക്കൊപ്പം കളിച്ച താരം. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ കളിച്ച് വിസ്മൃതിയിലാണ്ടു പോയ താരം. ഒപ്പം കളിച്ച വമ്പൻമാരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയിലേക്കു വളർന്നപ്പോഴും
കൊൽത്തക്ക∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ, സംഭവത്തെ അപലപിച്ച് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലിയും മകൾ സന ഗാംഗുലിയും രംഗത്ത്. വനിതാ
കൊൽത്തക്ക∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ആസ്വദിക്കാനും സന്തോഷിപ്പിക്കാനുമുള്ളവരാണ്
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ട്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തുനിന്ന് ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് കഴിഞ്ഞദിവസം നീക്കിയിരുന്നു . കഴിഞ്ഞ ഏഴു സീസണായി ഡൽഹി ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് നേടിയതിന്റെ ആരവം ഇനിയും അവസാനിച്ചിട്ടില്ല. രണ്ടാഴ്ച മുൻപ് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകകിരീടം ചൂടിയത്. പതിനൊന്ന് വർഷത്തിനുശേഷമാണ് ഇന്ത്യ ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്.
ന്യൂഡൽഹി∙ ടീം ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമാകുന്നതിനിടെ, ബിസിസിഐക്ക് ഉപദേശവുമായി മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കോച്ചിനെ തിരഞ്ഞെടുക്കുന്നത് വിവേകത്തോടെ ആകണന്നാണ് എക്സിൽ കുറിച്ച പോസ്റ്റിൽ ഗാംഗുലി വ്യക്തമാക്കിയത്. പോസ്റ്റ് ക്രിക്കറ്റ് ലോകത്ത് വ്യാപക ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു.
Results 1-10 of 166