Activate your premium subscription today
ആന്റിഗ്വ∙ ട്വന്റി20 ലോകകപ്പില്‍ സൂപ്പർ 8 റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസ് വിജയം. യുഎസിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റു നഷ്ടത്തിൽ 176 റൺസെടുക്കാനേ യുഎസിനു സാധിച്ചുള്ളു.
ഫ്ലോറിഡ∙ യുഎസ്എ – അയർലൻഡ് മത്സരം പൂർണമായും മഴ കൊണ്ടുപോയതോടെ, മുൻ ചാംപ്യൻമാരായ പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്താതെ പുറത്ത്. മത്സരം മഴമൂലം നടക്കാതെ പോയതോടെ പോയിന്റ് പങ്കിട്ടതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്. പാക്കിസ്ഥാന് അടുത്ത ഘട്ടത്തിലേക്കു മുന്നേറണമെങ്കിൽ അയർലൻഡ് യുഎസ്എയെ
ട്വന്റി20 ലോകകപ്പിൽ ‘മിനി ഇന്ത്യ’ എന്നാണ് യുഎസ് ക്രിക്കറ്റ് ടീമിനെ ആരാധകർ വിളിക്കുന്നത്. ടീമിലെ ഇന്ത്യൻ വംശജരുടെ എണ്ണം കൊണ്ടുതന്നെയാണ് ഇങ്ങനെയൊരു വിളിപ്പേര്. ക്യാപ്റ്റൻ മോനക് പട്ടേൽ നയിക്കുന്ന ടീമിൽ സൗരഭ് നേത്രാവൽക്കർ, നൊഷ്തുക് കെൻജിഗെ, നിതീഷ് കുമാർ എന്നിവരെല്ലാം ഇതിനകം തന്നെ ക്രിക്കറ്റ് ആരാധകര്‍ക്കു പ്രിയപ്പെട്ടവരായി.
ക്രിക്കറ്റിലെ പല നിയമങ്ങളെക്കുറിച്ചും യുഎസ്എ താരങ്ങൾക്ക് കാര്യമായ അറിവില്ലെന്നും ഇക്കാര്യത്തിൽ ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും യുഎസ്എ ക്രിക്കറ്റ് ടീം പരിശീലകൻ സ്റ്റുവർട്ട് ലോ. ബുധനാഴ്ച നടന്ന മത്സരത്തിൽ 5 റൺസ് പെനൽറ്റി വഴങ്ങിയ യുഎസ് ടീം ഇന്ത്യയുടെ വിജയം എളുപ്പമാക്കാൻ ‘സഹായിച്ചിരുന്നു’. ഇക്കാര്യത്തിലാണ് യുഎസ് കോച്ചിന്റെ പ്രതികരണം.
ന്യൂയോർക്ക്∙ വിജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിങ്ങിലെ പിഴവുകൾ തുറന്നു കാണിക്കുന്നതായിരുന്നു യുഎസിനെതിരായ ട്വന്റി20 ലോകകപ്പ് മത്സരം. ഗോൾഡൻ ഡക്കായി വിരാട് കോലിയും (0) തൊട്ടുപിന്നാലെ രോഹിത് ശർമയും (3) പുറത്തായ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാർ യാദവിന്റെയും (49 പന്തിൽ 50 നോട്ടൗട്ട്) ശിവം ദുബെയുടെയും (35 പന്തിൽ 31 നോട്ടൗട്ട്) ചെറുത്തുനിൽപ്പാണ്. ആദ്യം ബാറ്റു ചെയ്ത യുഎസിനെ
ന്യൂയോർക്ക് ∙ അരങ്ങേറ്റക്കാരെ മലർത്തിയടിച്ച് ആത്മവിശ്വാസമുയർത്താനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് ആതിഥേയരായ യുഎസ്. ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ യുഎസിന്റെ അട്ടിമറിക്കെണിയിൽനിന്ന് ഇന്ത്യ കഷ്ടിച്ചു രക്ഷപെട്ടു. ആദ്യം ബാറ്റു ചെയ്ത യുഎസിനെ ഇന്ത്യൻ പേസർമാർ 110 റൺസിൽ ഒതുക്കിയെങ്കിലും ചെറിയ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് 19–ാം ഓവർ വരെ വിയർപ്പൊഴുക്കേണ്ടിവന്നു.
ന്യൂയോർക്ക്∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടത്തില്‍ യുഎസിന് എതിരെ ടീം ഇന്ത്യയ്ക്ക് 111 റൺസിന്റെ വിജയലക്ഷ്യം. ലോകകപ്പ് പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് അർഷദീപ് സിങ് പുറത്തെടുത്തത്. സിറാജും മികച്ച പ്രകടനം
പാക്കിസ്ഥാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നത്തെ മത്സരത്തിൽ യുഎസ്എ ഇറങ്ങുന്നത്. എന്നാൽ ഇന്ത്യൻ ടീമിന് അവർ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. യുഎസിനെതിരായ ജയത്തോടെ സൂപ്പർ 8 ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളിലും അറ്റാക്കിങ് ക്രിക്കറ്റായിരുന്നു യുഎസിന്റെ നയം. അതവർ തുടർന്നേക്കും.
ന്യൂയോർക്ക് ∙ ട്വന്റി20 ലോകകപ്പ് മത്സരത്തിനായി ഇന്നു കളത്തിൽ മുഖാമുഖം നിൽക്കുമ്പോൾ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെയും യുഎസ് പേസർ സൗരഭ് നേത്രാവൽക്കറുടെയും മനസ്സിലേക്ക് പഴയ ‘ടീം ഗെയിമുകളുടെ’ ഓർമകളെത്തും. ജൂനിയർ തലത്തിൽ മുംബൈ ടീമിൽ ഒരുമിച്ചു കളിച്ചവരാണ് ട്വന്റി20 ലോകകപ്പിൽ 2 വ്യത്യസ്ത ടീം ജഴ്സികളിൽ ഇന്നു നേർക്കുനേർ വരുന്നത്. ലോകകപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടുമ്പോൾ ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ ‘റീ യൂണിയൻ’ കാണാം. അഹമ്മദാബാദിൽ ജനിച്ച ക്യാപ്റ്റൻ മോനക് പട്ടേൽ അടക്കം യുഎസ് ടീമിലെ പതിനഞ്ചിൽ 9 പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ 6 പേർ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കും.
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ ഇന്ത്യയോടു തോറ്റതോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിൽ. ആദ്യ മത്സരത്തിൽ യുഎസിനോടു തോറ്റ പാക്കിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ആറു റൺസ് തോൽവിയാണു വഴങ്ങിയത്. ഇതോടെ സൂപ്പർ 8 റൗണ്ടിൽ കടക്കാനുള്ള പാക്കിസ്ഥാന്റെ സാധ്യതകളും
Results 1-10 of 17