Activate your premium subscription today
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ വിസ്മയ പ്രകടനവുമായി ധാരാവിയിലെ ചേരിയിൽ കളിച്ചുതെളിഞ്ഞ് ദേശീയ ശ്രദ്ധയിലേക്കെത്തിയ ഇരുപത്തിരണ്ടുകാരി സിമ്രാൻ ഷെയ്ഖ്. ബെംഗളൂരുവിൽ നടക്കുന്ന മിനി താരലേലത്തിൽ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സാണ് താരത്തെ സ്വന്തമാക്കിയത്. പ്രഥമ സീസണിൽ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്സ് സ്വന്തമാക്കിയ സിമ്രാൻ, ഒൻപതു മത്സരങ്ങളും കളിച്ചിരുന്നു.
ആശ ശോഭന ആദ്യമായി ഒരു ക്രിക്കറ്റ് സിലക്ഷന് പോയ ദിവസം മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലായിരുന്നു; മകളെ കാണാനില്ലെന്ന പരാതിയുമായി! തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജില്ലാ ടീമിലേക്കുള്ള സിലക്ഷൻ ട്രയൽസ് നടക്കുന്നുവെന്ന് കായികാധ്യാപിക തങ്കമണി ടീച്ചർ അറിയിച്ചപ്പോൾ കോട്ടൺഹിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പന്ത്രണ്ടുകാരി ആശ ബാഗുമെടുത്ത് നേരേ സ്റ്റേഡിയത്തിലേക്കു കുതിച്ചു. ജില്ലാ ടീമിൽ സിലക്ഷൻ ലഭിച്ചെന്ന സന്തോഷ വാർത്തയുമായി വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം രാത്രി 7.30. വൈകുന്നേരം 5ന് മുൻപായി സ്കൂൾ വിട്ട് എത്താറുള്ള മകളെക്കുറിച്ചുള്ള ആശങ്ക അപ്പോഴേക്കും മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. 21 വർഷം മുൻപ് ഇങ്ങനെ എല്ലാവരെയും ‘ഞെട്ടിച്ച്’ ആരംഭിച്ച ആശയുടെ ക്രിക്കറ്റ് യാത്രയാണ് വനിതാ പ്രിമിയർ ലീഗ് ട്വന്റി20 കിരീടമെന്ന വിസ്മയ നേട്ടത്തിൽ എത്തിനിൽക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റർ എലിസ് പെറിയുടേത്. പങ്കെടുത്ത ടീമുകൾക്കെല്ലാം കിരീടം നേടിക്കൊടുത്ത എലിസ് പെറിയുടെ ‘ലേഡി ലക്ക്’ ഒടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും കണ്ടു. ഐപിഎലിലും ഡബ്ല്യുപിഎലിലുമായി 16 വർഷം നീണ്ടുനിന്ന ബാംഗ്ലൂരിന്റെ കിരീടദാഹത്തിന് അന്ത്യം കുറിക്കാൻ മുന്നിൽ നിന്നത് പെറിയായിരുന്നു.
ബെംഗളൂരു ∙ ഡബ്ല്യുപിഎലിലെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) കിരീടനേട്ടത്തെ ട്രോളിലൂടെ ‘പ്രശംസിച്ച്’ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ടീം. ‘താരക് മേത്ത കാ ഉൾട്ടാ ചശ്മ’ എന്ന ഹിന്ദി സിറ്റ്കോമിലെ ഒരു രംഗമാണ് ബാംഗ്ലൂരിനെ ട്രോളാനായി രാജസ്ഥാൻ ഉപയോഗിച്ചത്. ജേഠാലാൽ എന്ന
വനിതാ പ്രിമിയർ ലീഗ് സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം മലയാളി താരം സജന സജീവന്. യുപി വാരിയേഴ്സ് താരം സോഫി എക്ലസ്റ്റനെ പുറത്താക്കാൻ എടുത്ത ഡൈവിങ് ക്യാച്ചാണ് സജനയെ പുരസ്കാരത്തിന് അർഹയാക്കിയത്. സീസണിലെ മറ്റു പുരസ്കാരങ്ങൾ.
വിരാട് കോലിക്കു സാധ്യമാകാത്തത് സ്മൃതി മന്ഥന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു നേടിക്കൊടുത്തു– ഇന്ത്യൻ ട്വന്റി20 ലീഗ് ക്രിക്കറ്റിൽ ഒരു കിരീടം! ഡൽഹി ക്യാപിറ്റൽസിനെതിരെ 8 വിക്കറ്റ് ജയവുമായി വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ സ്മൃതിയുടെ ക്യാപ്റ്റൻസിയിലുള്ള ബാംഗ്ലൂർ ജേതാക്കൾ. സ്കോർ: ഡൽഹി– 18.3 ഓവറിൽ 113നു പുറത്ത്. ബാംഗ്ലൂർ– 19.3 ഓവറിൽ 2ന് 115. ആദ്യം ബാറ്റു ചെയ്ത് തകർത്തടിച്ചു മുന്നേറുകയായിരുന്ന ഡൽഹി ബാറ്റർമാരെ കറക്കി വീഴ്ത്തിയ സ്പിന്നർമാരാണ് ബാംഗ്ലൂരിന്റെ വിജയശിൽപികൾ.
ന്യൂഡൽഹി∙ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളി കാണനെത്തി ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ആൺസുഹൃത്ത് പലാഷ് മുച്ചാൽ. സ്മൃതി മന്ഥാനയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് പലാഷ് ആർസിബിയുടെ വിജയം ആഘോഷിച്ചത്.
ന്യൂഡൽഹി∙ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ആർസിബി ഫ്രാഞ്ചൈസിക്ക് ചരിത്രത്തിൽ ആദ്യമായണ് ഐപിഎൽ കിരീടം സ്വന്തമാകുന്നത്. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 113, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്: 115/2
ന്യൂഡൽഹി ∙ അവസാന ഓവർ വരെ ആശ കൈവിടാതെ പൊരുതിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് എലിമിനേറ്ററിൽ ആവേശ ജയം. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ 5 റൺസിന് തോൽപിച്ച് ബാംഗ്ലൂർ ഡബ്ല്യുപിഎലിന്റെ ഫൈനലിലേക്കു മുന്നേറിയപ്പോൾ വിജയശിൽപിയായത് മലയാളി താരം ആശ ശോഭന.
ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിന്റെ ആവേശം കലാശപ്പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ കേരളത്തിന് ആഹ്ലാദിക്കാൻ മൂന്നു കാരണങ്ങൾ. 5 ടീമുകൾ ഏറ്റുമുട്ടിയ ലീഗിൽ മലയാളത്തിന്റെ അഭിമാനമായി അണിനിരന്നത് 3 താരങ്ങളാണ്. മാനന്തവാടി സ്വദേശികളായ മിന്നു മണി ഡൽഹി ക്യാപിറ്റൽസ് ടീമിലും സജന സജീവൻ മുംബൈ ഇന്ത്യൻസിലും ഓൾറൗണ്ടറായി ഇടംനേടിയപ്പോൾ തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. മലയാളി താരങ്ങളുടെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ ഈ 3 ടീമുകളും ഡബ്ല്യുപിഎലിന്റെ പ്ലേഓഫിൽ ഇടംനേടുകയും ചെയ്തു.
Results 1-10 of 31