Activate your premium subscription today
മയാമി∙ കോപ്പ അമേരിക്ക വിജയത്തിനു പിന്നാലെ വംശീയ വിദ്വേഷം നിറഞ്ഞ ചാന്റ് ആലപിച്ചു വിവാദത്തിലായി അർജന്റീന താരങ്ങൾ. അർജന്റീന താരം എൻസോ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ പരാമർശങ്ങളുള്ള ചാന്റുകളുള്ളത്.
അർജന്റീനയുടെ എല്ലാ കിരീടനേട്ടങ്ങളിലും ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയുണ്ട്. ഇത്തവണ അതിനുള്ള ഊഴം ലൗറ്റാരോ മാർട്ടിനസിനായിരുന്നു. യൂലിയൻ അൽവാരസ് വന്നതോടെ അർജന്റീനയുടെ ഒന്നാം നമ്പർ സ്ട്രൈക്കർ സ്ഥാനം കൈവിട്ടു പോയ ലൗറ്റാരോയുടെ തിരിച്ചുവരവാണ് ഇന്നലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കണ്ടത്.
കോപ്പ അമേരിക്കയിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ട്രോഫിയുമായി നിൽക്കുന്ന കൊളംബിയൻ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിന്റെ ചിത്രം കാണുമ്പോൾ ഫുട്ബോൾ ആരാധകരുടെ ഓർമകൾ 10 വർഷം പിന്നിലേക്ക് ഒരു ഫുൾ വോളി കിക്ക് എടുക്കും. 2014 ബ്രസീൽ ലോകകപ്പിലെ കൊളംബിയ – യുറഗ്വായ് പ്രീ ക്വാർട്ടർ മത്സരം. യുറഗ്വായ് പോസ്റ്റിന് 25 വാര അകലെനിന്ന്, നെഞ്ചിൽ ടാപ് ചെയ്തെടുത്ത് പന്ത്, നിലംതൊടുന്നതിനു മുൻപേ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ച യുവതാരം ഹാമിഷ് റോഡ്രിഗസിന്റെ പട്ടാഭിഷേകത്തിന് അന്നു മാറക്കാന സ്റ്റേഡിയം സാക്ഷിയായി.
ഒരു ജിഗ്സോ പസിലിലെ അവസാന കഷ്ണം മാത്രം കളഞ്ഞു പോയ കുട്ടിയെപ്പോലെ ലയണൽ മെസ്സി കിരീടങ്ങൾക്കു വേണ്ടി കാത്തിരുന്നപ്പോൾ അതു തിരഞ്ഞുപിടിച്ചു നൽകിയ കൂട്ടുകാരനാണ് എയ്ഞ്ചൽ ഡി മരിയ. താൻ നേടിയ ഗോളുകളിൽ മെസ്സി ഇതിഹാസചിത്രം പൂർത്തിയാക്കുന്നത് കണ്ട് അഭിമാനത്തോടെ ഡി മരിയ പറഞ്ഞു– ‘‘മെസ്സിക്കൊപ്പം കളിക്കാനായത് എന്റെ ഭാഗ്യമാണ്..’’.
ഇതിഹാസ താരം ലയണൽ മെസ്സി, 2016ൽ കോപ്പ ഫൈനലിൽ ചിലെയോട് പരാജയപ്പെട്ട് നിറഞ്ഞ കണ്ണുകളുമായി മൈതാനം വിടുന്ന ആ രംഗം തന്നെയാണ് അർജന്റീന തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക കപ്പ് നേടിയപ്പോഴും മുന്നിൽ കാണുന്നത്. ചിലെയോടുള്ള ആ തോൽവി മെസ്സിയെ അത്രയേറെ ഉലച്ചിരുന്നു. തോൽവിക്കു തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്നു കൂടി ഫുട്ബോൾ രാജാവ് പ്രഖ്യാപിച്ചതോടെ ലോകം ഞെട്ടി, ആരാധകരുടെ ഹൃദയം തകർന്നു, കാൽപ്പന്തുകളിയിലെ രാജാവ് ഒന്നും നേടാതെ മടങ്ങുന്ന ആ കാഴ്ച പലർക്കും സഹിക്കാനാകില്ലായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കോടാനുകോടി ആരാധകർ അന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു; എല്ലാം ചരിത്രം. എന്നാൽ, വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പരിശീലകൻ ലയണൽ സ്കലോനി മെസ്സിയെ കൈവിട്ടില്ല, ഒപ്പം ആരാധകരും. മെസ്സിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി രാജ്യാന്തര മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുവന്നു, കൂടെ മെസ്സിയുടെ സഹതാരങ്ങളെയും കോച്ച് കൈവിട്ടില്ല. പിന്നെ നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു....
മയാമി∙ കൊളംബിയയെ പരാജയപ്പെടുത്തി, പതിനാറാം തവണ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ഫൈനൽ പോരാട്ടത്തിൽ നിർണായകമായത് കോച്ച് ലയണൽ സ്കലോണിയുടെ ‘ടാക്റ്റിക്കൽ സബ്സ്റ്റിറ്റ്യൂഷൻ’. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിലായിരുന്നതോടെയാണ് ഫൈനൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. 97–ാം
മയാമി∙ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ അർജന്റീന ഒരിക്കൽ കൂടി കോപ്പ അമേരിക്ക കിരീടം ചൂടി. ഗാലറിയിൽ നീല പുതച്ച ആരാധകക്കൂട്ടം മനസ്സുനിറഞ്ഞ് വിളിച്ചുപറഞ്ഞു, ‘വാമോസ് അർജന്റീന!’. ഇതു പതിനാറാം തവണയാണ് കോപ്പയിൽ അർജന്റീന മുത്തമിടുന്നത്. തുടർച്ചയായ രണ്ടാം
മയാമി ∙ ലോക ഫുട്ബോൾ വേദിയിൽ ദീർഘകാലത്തെ കിരീട വരൾച്ചയ്ക്കു ശേഷം 2021ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടി ‘ട്രാക്കിലായ’ സൂപ്പർതാരം ലയണൽ മെസ്സിയുടെ അർജന്റീന, കോപ്പ അമേരിക്ക കിരീടം നിലനിർത്തി ഒരിക്കൽക്കൂടി ലോക നെറുകയിൽ. ആവേശകരമായ കലാശപ്പോരാട്ടത്തിൽ കൊളംബിയൻ വെല്ലുവിളി മറികടന്ന അർജന്റീന,
മയാമി∙ ഫുട്ബോൾ കളത്തിൽ ആരാധകരെ വേദനിപ്പിച്ച് വീണ്ടും സൂപ്പർതാരം ലയണൽ മെസ്സിയുടെ കണ്ണീർ. ഇത്തവണ മെസ്സിയുടെ കണ്ണീരിനു പിന്നിൽ വിജയത്തിന്റെ ആഹ്ലാദമോ തോൽവിയുടെ വേദനയോ അല്ല. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കൊളംബിയയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ് കളം വിടേണ്ടി വന്നതിന്റെ നിരാശയായിരുന്നു ആ കണ്ണീരിനു പിന്നിൽ.
കോപ്പ അമേരിക്ക, അർജന്റീന, കൊളംബിയ, Copa America, Argentina, Colombia, Football
Results 1-10 of 57