Activate your premium subscription today
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ, നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗൻ. 2011നു ശേഷം ആദ്യമായാണ് ഡാനിഷ് ക്ലബ് ചാംപ്യൻസ് ലീഗ് നോക്കൗട്ടിൽ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ സിറ്റിയോടു തോറ്റ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ഇത്തവണ പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡാണ് എതിരാളികൾ.
ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെതിരെ പൊരുതി നേടിയ സമനിലയുമായി (1–1) പിഎസ്ജി യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ സ്ഥാനം സ്വന്തമാക്കി. എഫ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഫ്രഞ്ച് ക്ലബ്ബിന്റെ നോക്കൗട്ട് എൻട്രി. ഹോം ഗ്രൗണ്ടിൽ 51–ാം മിനിറ്റിൽ കരിം അദയെമിയുടെ ഗോളിൽ ആദ്യം മുന്നിലെത്തിയത് ഡോർട്മുണ്ടാണ്. 56–ാം മിനിറ്റിൽ പതിനേഴുകാരൻ വാറൻ എമെറിയുടെ ഗോളിൽ പിഎസ്ജി വിലപ്പെട്ട സമനില നേടിയെടുത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പഴയ പ്രതാപകാലം ഓർത്തിരിക്കാനാണ് യോഗം! യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അവസാനസ്ഥാനക്കാരായ ഇംഗ്ലിഷ് ക്ലബ് നോക്കൗട്ട് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോട് 1–0നു തോറ്റതോടെയാണ് ഇംഗ്ലിഷ് ക്ലബ്ബിന്റെ നേരിയ സാധ്യതയും അവസാനിച്ചത്. ബയണും ഡെൻമാർക്ക് ക്ലബ് കോപ്പൻഹേഗനും ഗ്രൂപ്പിൽ നിന്നു മുന്നേറി.
തകർപ്പൻ സിക്സറടിച്ച് ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ടിലേക്ക് ആർസനലിന്റെ രംഗപ്രവേശം. ലെൻസിനെ 6–0ന് തോൽപിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായി ആർസനൽ പ്രീക്വാർട്ടറിൽ എത്തിയതോടെ രണ്ടാം സ്ഥാനക്കാരായ പിഎസ്വി ഐന്തോവനും നോക്കൗട്ട് ഉറപ്പാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയെ 3–2നാണ് ഡച്ച് ക്ലബ് ഐന്തോവൻ കീഴടക്കിയത്. ഇതോടെ, 12 ടീമുകൾ പ്രീക്വാർട്ടറിലെത്തി.
∙ 2 ഗോളിനു പിന്നിൽനിന്ന ശേഷം 3 ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 3–2ന് ജർമൻ ക്ലബ് ലൈപ്സീഗിനെ കീഴടക്കി. ജയത്തോടെ സിറ്റി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ, യൂലിയൻ അൽവാരസ് എന്നിവരാണ് സിറ്റിയുടെ വിജയഗോളുകൾ നേടിയത്. നിലവിലെ ചാംപ്യന്മാരായ സിറ്റിക്കൊപ്പം ലൈപ്സീഗും പ്രീക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്.
വെയ്ൻ റൂണിയുടെ ഗോളുകളിൽ എത്രയോ തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ മറ്റൊരു റൂണിയുടെ ഗോളിൽ തോൽക്കാനായി അവരുടെ വിധി! യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്നലെ യുണൈറ്റഡിനെ 4–3നു കോപ്പൻഹേഗൻ വീഴ്ത്തിയപ്പോൾ ഡെൻമാർക്ക് ക്ലബ്ബിന്റെ വിജയഗോൾ നേടിയത് പതിനേഴുകാരൻ റൂണി ബാർദ്ഗി.
റോം ∙ 72–ാം മിനിറ്റിൽ ഹാരി മഗ്വയറുടെ ഗോൾ, ഇൻജറി ടൈമിൽ ആന്ദ്രെ ഒനാനയുടെ സേവ്; സ്ഥിരമായി ആരാധകരുടെ അപ്രീതിക്ക് ഇരയാവാറുള്ള രണ്ടു താരങ്ങൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അവസരത്തിനൊത്തുയർന്നു. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഡാനിഷ് ക്ലബ് കോപ്പൻഹേഗനെതിരെ സ്വന്തം മൈതാനത്ത് കഷ്ടപ്പെട്ടെങ്കിലും ഒടുവിൽ യുണൈറ്റഡ് വിലപിടിപ്പുള്ള വിജയം സ്വന്തമാക്കി. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ കോപ്പൻഹേഗനു വേണ്ടി ജോർദാൻ ലാർസൻ എടുത്ത പെനൽറ്റി കിക്കാണ് കാമറൂൺ താരം ഒനാന ഒറ്റക്കൈ കൊണ്ടു തട്ടിയകറ്റിയത്.
മഡ്രിഡ് ∙ ഇൻജറി ടൈമിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനും ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനും വിജയച്ചിരി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ ജർമൻ ക്ലബ് യൂണിയൻ ബർലിനെയും (1–0) ബയൺ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും (4–3) തോൽപിച്ചത് കളിയുടെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ. ജൂഡ് ബെലിങ്ങാമാണ് റയലിന്റെ വിജയഗോൾ (90+4 മിനിറ്റ്) നേടിയത്.
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം. നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്ജി, മുൻ ചാംപ്യൻമാരായ ബാർസിലോന എന്നിവരെല്ലാം ഇന്നു കളത്തിലിറങ്ങുന്നു. സ്വന്തം മൈതാനത്ത് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് പിഎസ്ജിയുടെ എതിരാളികൾ.
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ മുൻ ചാംപ്യൻമാരായ ബയൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു ഗ്രൂപ്പിൽ. സെപ്റ്റംബർ 19ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടങ്ങും.
Results 1-10 of 41