Activate your premium subscription today
അബുദാബി ∙ ഏഷ്യൻ ലോക കപ്പ് യോഗ്യാ മത്സരത്തിൽ യുഎഇ നാളെ(ചൊവ്വ) അബുദാബിയിൽ ഖത്തറിനെ നേരിടും. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ യുഎഇ സമയം നാളെ രാത്രി എട്ടിനാണ് മത്സരം.
ദോഹ. എഎഫ്സി അണ്ടര്‍23 ഏഷ്യന്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച. ഫൈനലില്‍ മാറ്റുരയ്ക്കുന്നത് ജപ്പാനും ഉസ്ബെക്കിസ്ഥാനും തമ്മില്‍. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് പ്രാദേശിക സമയം 6.30നാണ് ഫൈനല്‍ മത്സരം നടക്കുക. ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്സിലേക്ക് യോഗ്യത സ്വന്തമാക്കിയാണ് ഇരു
ഏഷ്യൻ കപ്പിലെ ‘ഗോൾ ക്ഷാമം’ ഇന്ത്യയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല! തുടർച്ചയായ അഞ്ചാം രാജ്യാന്തര മത്സരത്തിലും ഗോളടിക്കാൻ മറന്ന ഇന്ത്യയ്ക്കു ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനില (0–0). ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള എതിരാളികൾക്കെതിരെയുള്ള സമനില ഇന്ത്യയ്ക്കു വലിയ തിരിച്ചടിയാണ്. ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഒരു ഗോൾ പോലും നേടാനായിരുന്നില്ല.
ഏഷ്യൻ കപ്പ് ഫുട്ബോളിലെ മോശം പ്രകടനത്തെത്തുടർന്ന് ദക്ഷിണ കൊറിയ ദേശീയ ടീം പരിശീലകൻ യൂർഗൻ ക്ലിൻസ്മാനെ പുറത്താക്കി. ഏഷ്യൻ കപ്പ് സെമിഫൈനലിൽ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ജോർദാനോട് 2–0നു തോറ്റാണ് കൊറിയ പുറത്തായത്.
റിയാദ് ∙ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അൽ ഹിലാൽ താരം നെയ്മാർ റിയാദിലെത്തി. പരുക്കേറ്റ താരം വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നെയ്മാർ റിയാദിലെത്തിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ടീമായ സബാനെ നേരിടാനൊരുങ്ങുകയാണ് ഹിലാൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ
ദോഹ ∙ ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരുടെ കിരീടം വിട്ടുകൊടുക്കാതെ ഖത്തർ. എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ ഖത്തർ 3–1നു ജോർദാനെ പരാജയപ്പെടുത്തി. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അക്രം അഫിഫാണ് ഖത്തറിന്റെ 3 ഗോളുകളും നേടിയത്. 22, 73, 90+5 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നായിരുന്നു 3 ഗോളുകളും. ഖത്തർ ക്ലബ് അൽ സാദിന്റെ താരമാണ് ഹാട്രിക് നേടിയ ഇരുപത്തേഴുകാരൻ അഫിഫ്. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്ത് ജോർദാന്റെ ഏകഗോൾ നേടി. ഖത്തറിന്റെ 2–ാം ഏഷ്യൻ കപ്പ് കിരീട വിജയമാണിത്.ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററും അഫിഫാണ് (8).
3 മത്സരങ്ങൾ, മൂന്നിലും തോൽവി, വഴങ്ങിയത് 6 ഗോളുകൾ, അടിച്ചത് 0! ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെയുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മടക്കം ആരാധകരിലുളവാക്കിയത് വലിയൊരു ഞെട്ടലാണ്. എന്താണ് ഇന്ത്യൻ ഫുട്ബോൾ ടീമിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്? കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം.
അൽ റയ്യാൻ (ഖത്തർ) ∙ വിശാലമായ പുഞ്ചിരി ജർമൻകാരൻ യുർഗൻ ക്ലിൻസ്മാന്റെ കൂടപ്പിറപ്പാണ്! പക്ഷേ, കഴിഞ്ഞ ദിവസം ഖത്തറിൽ ഏഷ്യൻ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ക്ലിൻസ്മാൻ പരിശീലിപ്പിച്ച ദക്ഷിണ കൊറിയ 2–0ന് ജോർദാനോടു തോറ്റതിനു പിന്നാലെ ക്ലിൻസ്മാൻ ചിരിച്ചതു വലിയ പുലിവാലായി. ജോർദാൻ കോച്ച് ഹുസൈൻ അമൗട്ടയെ മത്സരശേഷം അഭിനന്ദിച്ചപ്പോൾ ക്ലിൻസ്മാന്റെ മുഖത്തു നല്ലൊരു ചിരിയുണ്ടായിരുന്നു. മത്സര ശേഷം നടന്ന മാധ്യമസമ്മേളനത്തിൽ ഇതു ചോദ്യം ചെയ്യപ്പെട്ടു; ക്ലിൻസ്മാന്റെ ആത്മാർഥത തന്നെയായിരുന്നു വിഷയം. ‘കളി ജയിച്ചാലും തോറ്റാലും എതിർ ടീമിന്റെ കോച്ചുമായി ഹസ്തദാനം ചെയ്യുന്നതും ചിരിക്കുന്നതും എന്റെ പതിവാണ്. ഇതു ബഹുമാനത്തിന്റെ അടയാളമായി ഞാൻ കാണുന്നു.
അൽ റയാൻ ∙ ദക്ഷിണ കൊറിയയെ 2–0നു വീഴ്ത്തി ജോർദാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. യാസൻ അൽ നെയ്മത് (53–ാം മിനിറ്റ്), മൂസ അൽ തമാരി (66) എന്നിവരുടെ ഗോളുകളാണ് ജോർദാന്‍ അവിസ്മരണീയ ജയമൊരുക്കിയത്. ആദ്യമായാണ് ജോർദാൻ ഏഷ്യൻ വൻകരാ ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഇന്നു നടക്കുന്ന ഇറാൻ–ഖത്തർ സെമിഫൈനൽ വിജയികളെ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാൻ നേരിടും.
അൽ ഖോർ (ഖത്തർ) ∙ പെനൽറ്റി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ 3–2നു തോൽപിച്ച്, ആതിഥേയരായ ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോൾ സെമിയിൽ കടന്നു. എക്സ്ട്രാ ടൈമിൽ സ്കോർ 1–1 സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 3 കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ മെഷാൽ ബർഷാമാണ് ഖത്തറിന്റെ
Results 1-10 of 33