ADVERTISEMENT

അൽ ഖോർ (ഖത്തർ) ∙ പെനൽറ്റി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ 3–2നു തോൽപിച്ച്, ആതിഥേയരായ ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോൾ സെമിയിൽ കടന്നു. എക്സ്ട്രാ ടൈമിൽ സ്കോർ 1–1 സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 3 കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ മെഷാൽ ബർഷാമാണ് ഖത്തറിന്റെ വിജയശിൽപി. ബുധനാഴ്ച രാത്രി 8.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇറാൻ ആണ് ഖത്തറിന്റെ എതിരാളികൾ. 

നാലുവട്ടം ചാംപ്യൻന്മാരും ഏഷ്യൻ വൻകരയിലെ ടോപ് റാങ്കുകാരുമായ ജപ്പാനെ കീഴടക്കിയാണ് ഇറാൻ സെമിയിൽ കടന്നത്. ആദ്യ സെമിയിൽ നാളെ രാത്രി 8.30ന് ജോർദാൻ ദക്ഷിണ കൊറിയയെ നേരിടും. ഇന്നു മത്സരമില്ല.

English Summary:

Iran and Qatar complete Asian Cup semi-final line up

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com