Activate your premium subscription today
Sunday, Apr 20, 2025
മഡ്ഗാവ്∙ രണ്ടാം പാദ സെമിയിൽ എഫ്സി ഗോവയോട് അവരുടെ തട്ടകത്തിൽ തോറ്റിട്ടും, ഇൻജറി ടൈമിൽ തകർപ്പൻ ഹെഡർ ഗോളുമായി രക്ഷകനായ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ മികവിൽ ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ. ആവേശകരമായ രണ്ടാം പാദ സെമിയിൽ 2–1ന് തോറ്റ ബെംഗളൂരു, ആദ്യ പാദത്തിലെ 2–0 വിജയത്തിന്റെ ബലത്തിൽ ഇരുപാദങ്ങളിലുമായി 3–2ന്റെ ലീഡ് നേടിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
ബെംഗളൂരു∙ പ്ലേ ഓഫ് റൗണ്ടിൽ എവിടെ നിർത്തിയോ അവിടെനിന്നു തന്നെ തുടങ്ങാൻ ഉറപ്പിച്ചായിരുന്നു ഐഎസ്എൽ ഒന്നാം സെമിഫൈനൽ ആദ്യപാദത്തിനായി സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ്സി ഇറങ്ങിയത്. ആ പോരാട്ടവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനുള്ള കെൽപ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരെന്ന മേലങ്കിയുമായി എത്തിയ എഫ്സി ഗോവയ്ക്ക് ഇല്ലായിരുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ എഫ്സി ഗോവയെ 2–0ന് മറികടന്ന ബെംഗളൂരു എഫ്സി, സെമിഫൈനൽ ആദ്യപാദത്തിന് ഗംഭീരമായി കർട്ടനിട്ടു. ആദ്യ പകുതിയിൽ ഗോവൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ സെൽഫ് ഗോൾ (42–ാം മിനിറ്റ്) വഴങ്ങിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എഡ്ഗർ മെൻഡെസിലൂടെ (51) ബെംഗളൂരു ലീഡുയർത്തി. 6ന് ഗോവയുടെ മണ്ണിലാണ് രണ്ടാംപാദ മത്സരം.
ഐഎസ്എൽ പ്ലേ ഓഫിന് മുൻപ് ജയത്തോടെ ആത്മവിശ്വാസമുയർത്തി എഫ്സി ഗോവ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ 2–0നാണ് രണ്ടാംസ്ഥാനക്കാരായ ഗോവ വീഴ്ത്തിയത്. 40–ാം മിനിറ്റിൽ ഐകർ ഗുറോടെസനയും 86–ാം മിനിറ്റിൽ പദം ഛേത്രിയും ഗോവൻ ക്ലബ്ബിനായി വലകുലുക്കി.
ശനിയാഴ്ച ഗോവയിൽ നടന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ, എഫ്സി ഗോവയോടു കൂടി തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു. എങ്കിലും കണക്കിന്റെ കളികളും മറ്റു ടീമുകളുടെ പ്രകടനവും അനുകൂലമായാൽ മാത്രം ബ്ലാസ്റ്റേഴ്സിന് നേരിയ പ്രതീക്ഷയുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള മൂന്നു കളികളും ജയിക്കണം. ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അതു സാധിക്കുമോയെന്ന ചോദ്യം ബാക്കി. കൊൽക്കത്ത മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പുർ എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഇനി 2 ടീമുകൾക്കു കൂടിയാണു പ്ലേ ഓഫിന് അർഹത. നോർത്ത് ഇൗസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും (32 പോയിന്റ് വീതം) അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. ഒഡീഷ എഫ്സി (29) ഏഴാം സ്ഥാനത്ത്. ഇതിനും പിന്നിലാണ്, 21 കളികളിൽ 24 പോയിന്റുമായി ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എഫ്സി എന്നീ ടീമുകളുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് കണക്കുകൂട്ടലുകളുടെ പെട്ടി അടച്ചുപൂട്ടി എഫ്സി ഗോവ. ഫറ്റോർദ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ‘ഗോവൻ കാർണിവലിൽ’ ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത 2 ഗോളുകൾക്ക്. ഐകർ ഗുറോടെസനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് വരുത്തിയ മിസ് പാസുകളാണ് ഇരുഗോളുകളിലേക്കും വഴിതുറന്നത്. 24 പോയിന്റുമായി പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 3 മത്സരങ്ങൾ. മാർച്ച് ഒന്നിന് ജംഷഡ്പുരിനെതിരെ കൊച്ചിയിലാണ് അടുത്ത കളി.
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. ഇകർ ഗരൊറ്റ്സെന (46), മുഹമ്മദ് യാസിർ (73) എന്നിവരാണു ഗോവയുടെ ഗോൾ സ്കോറർമാര്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി ചാംപ്യൻമാരാകാനുള്ള പോരാട്ടത്തിലാണ്. ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന് 49 പോയിന്റും ഗോവയ്ക്ക് 42 പോയിന്റുമാണുള്ളത്.
ഐഎസ്എൽ ഫുട്ബോൾ സീസൺ അവസാനിക്കാനിരിക്കെ, പ്രതീക്ഷയുടെ ബാഗ് പാക്ക് ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഗോവയിൽ വിമാനമിറങ്ങി. ഐഎസ്എലിൽ നാളെ കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ മത്സരം. ഈ കളി ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ അണയാതെ നോക്കുകയാണു ടീമിന്റെ ലക്ഷ്യം.
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിയെ 2–1നു തോൽപിച്ച എഫ്സി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ബ്രൈസൻ ഫെർണാണ്ടസ് (29–ാം മിനിറ്റ്) ഗോവയ്ക്കായി ഗോൾ നേടി. 47–ാം മിനിറ്റിൽ ഒഡീഷ താരം ലാൽതാതാംഗ ഖോൽറിങ് സെൽഫ് ഗോളും വഴങ്ങി.
ഹൈദരാബാദ്∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 2–0ന് തോൽപിച്ച് എഫ്സി ഗോവ. ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം പകുതിയിൽ തന്നെ ഗോവ 2–0ന് മുന്നിലെത്തി. 33–ാം മിനിറ്റിൽ ഉദാന്ത സിങ്ങും 44–ാം മിനിറ്റിൽ ഇകെർ ഗ്വാറോട്സെനയുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്.
ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് തിരിച്ചുവരവിന്റെ തുടക്കമാകുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം വീണ്ടും നിരാശരാക്കിക്കളഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ജയിക്കേണ്ട മത്സരമാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലുള്ള എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെന്നതു വാസ്തവം തന്നെ. പക്ഷേ, പതിവുപോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിക്കാൻ കഠിനമായി അധ്വാനിച്ചത്.
Results 1-10 of 104
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.