Activate your premium subscription today
Monday, Apr 21, 2025
സാന്റോസ് ∙ നാട്ടിലെത്തിയിട്ടും നെയ്മാറിനു രക്ഷയില്ല! ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടി കളിക്കുന്നതിനിടെ പരുക്കേറ്റ നെയ്മാർ കണ്ണീരോടെ കളംവിട്ടു. ബ്രസീലിയൻ സീരി എ ലീഗിൽ അത്ലറ്റിക്കോ മിനെയ്റോയ്ക്കെതിരെയുള്ള മത്സരത്തിന്റെ 34–ാം മിനിറ്റിലാണ് വലതു തുടയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നെയ്മാർ മൈതാനം വിട്ടത്. പരുക്കിന്റെ വിശദ വിവരം ടീം മാനേജ്മെന്റ് പുറത്തുവിട്ടിട്ടില്ല. 2023 ഒക്ടോബറിൽ യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നെയ്മാർ ദീർഘകാലം വിശ്രമത്തിലായിരുന്നു. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ നിന്ന് ഈ വർഷമാണ് നെയ്മാർ ബാല്യകാല ക്ലബ്ബായ സാന്റോസിലെത്തിയത്.
ബ്യൂനസ് ഐറിസ് ∙ ഡിയേഗോ മറഡോണയ്ക്കു വീട്ടിൽ ചികിൽസയൊരുക്കിയ വൈദ്യസംഘം തങ്ങളെ വഞ്ചിച്ചെന്നു ഫുട്ബോൾ ഇതിഹാസ താരത്തിന്റെ മൂത്ത പുത്രി ഡൽമ കോടതിയിൽ വെളിപ്പെടുത്തി. അർജന്റീന ഫുട്ബോളർ മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിക്കുന്ന കേസിലാണ് ഡൽമയുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്കു ശേഷം മറഡോണയെ താമസിപ്പിച്ചിരുന്ന വീട്ടിൽ മൂത്രത്തിന്റെ കടുത്ത ദുർഗന്ധമുണ്ടായിരുന്നു. ഒരു പോർട്ടബിൾ ടോയ്ലറ്റ് മാത്രമാണ് ബ്യൂനസ് ഐറിസിനു സമീപപ്രദേശത്തെ ആ വീട്ടിലുണ്ടായിരുന്നത്. അടുക്കളയും മറ്റു മുറികളുമെല്ലാം വൃത്തിഹീനമായിരുന്നതായും ഡൽമ പറഞ്ഞു. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണുണ്ടായതെന്നും വൈദ്യസംഘം തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഡൽമ കോടതിയിൽ മൊഴി നൽകി.
കോഴിക്കോട് ∙ 13 മത്സരങ്ങളിൽ 24 ഗോളുകൾ. അതിൽ 5 ഹാട്രിക്കുകൾ. ചരിത്രവനിതയായി മാറുകയാണ് ഗോകുലം കേരള എഫ്സിയുടെ യുഗാണ്ട ഫുട്ബോളർ ഫസീല ഇക്വാപുത്ത്. ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ, ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടുന്ന വനിതാതാരമായി മാറിക്കഴിഞ്ഞു ഫസീല.
ആംസ്റ്റർഡാം ∙ അയാക്സ്, ഫെയനൂർദ്, റയൽ മഡ്രിഡ് ടീമുകളുടെ പരിശീലകനായിരുന്ന മുൻ നെതർലൻഡ്സ് ഫുട്ബോൾ താരം ലിയോ ബീൻഹാകർ (82) അന്തരിച്ചു. കോച്ചിങ് കരിയറിൽ ഇരുപതിലേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ബീൻഹാകർ അയാക്സിനെ 2 തവണ ഡച്ച് ലീഗ് കിരീടങ്ങളിലേക്കും റയൽ മഡ്രിഡിനെ 4 തവണ സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്കും നയിച്ചു. ഫെയനൂർദിനൊപ്പം മറ്റൊരു ഡച്ച് ലീഗ് കിരീടവും നേടി. 1990 ലോകകപ്പിൽ നെതർലൻഡ്സ് ദേശീയ ടീമിന്റെ പരിശീലകനുമായിരുന്നു. ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്ക് 2006ൽ ആദ്യമായി ലോകകപ്പിനും പോളണ്ടിന് 2008ൽ ആദ്യമായി യൂറോ കപ്പിനും യോഗ്യത നേടിക്കൊടുത്തു.
ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ദുരൂഹതയാരോപിച്ചു നടക്കുന്ന വിചാരണയിൽ പുതിയ വെളിപ്പെടുത്തലുമായി ന്യൂറോളജിസ്റ്റ് മാർട്ടിൻ സിസാറിനി. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് മറഡോണയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നെന്നും എന്നാൽ ഈ ശസ്ത്രക്രിയ ഒഴിവാക്കാവുന്നതായിരുന്നെന്നും മാർട്ടിൻ മൊഴിനൽകി. മറഡോണയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്ക് നിലവിൽ വിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ലൂക്കിന്റെ സഹപ്രവർത്തകനായ മാർട്ടിന്റെ മൊഴി പുറത്തുവന്നത്. 2020 നവംബർ 25നാണ് അറുപതുകാരനായ മറഡോണ മരിച്ചത്.
അവധിക്കാലത്ത് കുട്ടികൾ മൊബൈലിലെ ഗെയിമുകളിലേക്ക് മുങ്ങിത്താഴാൻ വരട്ടെ. കളിക്കളങ്ങളെ തിരിച്ചു പിടിക്കാനും കുട്ടികളെ കളിസ്ഥലങ്ങളിലേക്ക് എത്തിക്കാനും ഒരു മെത്രാപൊലീത്ത തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ഒരു ഭവനസന്ദർശന സമയത്ത് ഫുട്ബോൾ ആവശ്യവുമായി ഒരു കുഞ്ഞ് എത്തിയത് സഖറിയ മാർ സെവെറിയോസ്
‘ജെന്റിൽമാൻ ഡിഫൻഡർ’– ബാബുരാജിനെ ഞാൻ അങ്ങനെയാണ് വിശേഷിപ്പിക്കുക. അനാവശ്യ ഫൗളില്ല, ചീത്തവിളിയില്ല. മാന്യവും അതേസമയം കണിശതയുമുള്ള കളി. 1984ൽ ആണ് പൊലീസ് ടീമിനു തുടക്കമാകുന്നത്. അന്നു മുതൽ ഞാൻ അംഗമായിരുന്നു. അധികം വൈകാതെ ബാബുരാജും എത്തി. എന്റെ യഥാർഥ പൊസിഷൻ റൈറ്റ് വിങ്ങാണ്. ബാബുരാജിന് കുറച്ചുകൂടി കളിക്കാൻ നല്ലത് റൈറ്റ് വിങ്ങാണെന്നു തോന്നിയതോടെ പരിശീലകൻ എന്നോട് ഇടതു വിങ്ങിലേക്കു മാറാൻ പറഞ്ഞു. അങ്ങനെ ഞാൻ ഇടതു വിങ്ങിലും ബാബുരാജ് വലതു വിങ്ങിലുമായി പൊലീസ് ടീമിൽ ഏറെക്കാലം കളിച്ചു. 100% വിശ്വസിക്കാനാകുന്ന പ്രതിരോധ താരമായിരുന്നു ബാബുരാജ്.
പയ്യന്നൂർ (കണ്ണൂർ) ∙ കേരള ഫുട്ബോളിന്റെ സുവർണകാലത്തെ വിശ്വസ്ത ഡിഫൻഡർ എം.ബാബുരാജ് (60) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച വിങ്ബാക്കുകളിൽ ഒരാളായിരുന്ന ബാബുരാജ്, കേരള പൊലീസ് ഫെഡറേഷൻ കപ്പ് ജേതാക്കളായ രണ്ടു തവണയും (1990, 91) ടീമിൽ അംഗമായിരുന്നു. പൊലീസിൽനിന്ന് അസി. കമൻഡാന്റ് ആയി 2020ലാണു വിരമിച്ചത്. അന്നൂരിലെ മൊട്ടമ്മൽ ഹൗസിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 10ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
ബ്യൂനസ് ഐറിസ് ∙ മരണസമയത്ത് അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഹൃദയത്തിന് അസ്വാഭാവികമായ ഭാരക്കൂടുതൽ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നവർ മൊഴി നൽകി. മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
കോഴിക്കോട്∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ (ഐഡബ്ല്യുഎൽ) ഇരുപതാം ഗോൾ നേട്ടം ആഘോഷിച്ച് ഗോകുലം സ്ട്രൈക്കർ ഫസീല ഇക്വാപുത്. ഇന്നലെ, ഫസീല സ്കോർ ചെയ്ത മത്സരത്തിൽ ഗോകുലം 1–0ന് സേതു എഫ്സിയെ തോൽപിച്ചു. 14–ാം മിനിറ്റിലായിരുന്നു ഫസീലയുടെ ഗോൾ.
Results 1-10 of 605
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.