Activate your premium subscription today
Sunday, Apr 13, 2025
കൊൽക്കത്ത ∙ ആദ്യ സെമിയിൽ സുനിൽ ഛേത്രി; രണ്ടാം സെമിയിൽ അപൂയ– ഐഎസ്എൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ വേണ്ടി വന്നത് ഇൻജറി ടൈം ഗോളുകൾ! കളി തീരാൻ ഒരു മിനിറ്റു ശേഷിക്കെ മിസോറം താരം ലാലങ്മാവിയ റാൽട്ടെ എന്ന അപൂയ നേടിയ ഗോളിൽ ജംഷഡ്പുർ എഫ്സിയെ 2–0നു തോൽപിച്ച് മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. ഇരുപാദങ്ങളിലുമായി 3–2 ജയത്തോടെയാണ് ബഗാന്റെ ഫൈനൽ പ്രവേശം.
ഷില്ലോങ് ∙ പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ച് ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമിയിൽ. വ്യാഴാഴ്ച നടക്കുന്ന സെമി ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനാണ് ജംഷഡ്പുരിന്റെ എതിരാളികൾ. നൈജീരിയൻ താരം സ്റ്റീഫൻ എസ്സി (29–ാം മിനിറ്റ്), സ്പാനിഷ് താരം ജാവി ഹെർണാണ്ടസ് (90+9) എന്നിവരാണ്
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കു നാളെ തുടക്കം. ആദ്യ 2 സ്ഥാനക്കാരായ കൊൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ എത്തിയപ്പോൾ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് നേടാൻ രംഗത്തുള്ളത്. നാളെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും ബഗാനും എതിരാളികളാവും. ഏപ്രിൽ 2,3,6,7 തീയതികളിലാണ് ഇരുപാദ സെമിഫൈനലുകൾ. ഏപ്രിൽ 12നു ഫൈനൽ.
കൊച്ചി∙ സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. മികായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണില് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ
ഒരു കിരീടം തേടിയുള്ള കാത്തിരിപ്പിനു 11 വർഷം. ഐഎസ്എൽ ഒരു പതിപ്പ് കൂടി പിന്നിടുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കുണ്ടായ മാറ്റം കിരീടമോഹത്തിന് ഒരു വയസ്സ് കൂടിയെന്നതാകും. പ്ലേ ഓഫിന്റെ ആദ്യ സ്ഥാനങ്ങൾ നേടേണ്ട ടീം തന്നെയായിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്സ്.
കൊച്ചി∙ ‘ഇത്രയും കാലം എവിടെയായിരുന്നു’ എന്ന സിനിമാ ഡയലോഗ് പോലൊന്നാണു ഐഎസ്എൽ 11–ാം സീസൺ പൂർത്തിയാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ചോദിക്കുന്നത്: എത്ര കാലം ഇങ്ങനെ പോകും? ഒരു ട്രോഫി പോലും നേടാൻ കഴിയാത്ത ദുർവിധിക്കു മാറ്റമില്ല. ടീമിന്റെ പ്രകടനത്തിൽ മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ആരാധകരും ഒട്ടും ഹാപ്പിയല്ല. തുടർച്ചയായി 3 സീസണുകളിൽ പ്ലേ ഓഫിലെത്തിയ ടീം ഇത്തവണ അതിനും മുൻപേ വീണു.
ഹൈദരാബാദ് ∙ അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ലെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കു വലിയ നിരാശ വേണ്ട. ഹൈദരാബാദിന്റെ മലയാളി താരം സൗരവിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് കാണാനായല്ലോ..! മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിന്റെ കന്നിഗോളിൽ ലീഡ് നേടിയ കേരളത്തെ കണ്ണൂരുക്കാരൻ സൗരവിന്റെ സൂപ്പർ ഗോളിന്റെ തിളക്കത്തിലാണ് ഹൈദരാബാദ് പൂട്ടിക്കളഞ്ഞത് (1–1). ഐഎസ്എൽ 11–ാം സീസണിൽ 29 പോയിന്റോടെ എട്ടാം സ്ഥാനത്തായി ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫിനിഷിങ്. 8 വിജയവും 5 സമനിലയും കണ്ട ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. പ്ലേഓഫിലെ അവസാനക്കാരായ മുംബൈ സിറ്റിയെക്കാൾ 7 പോയിന്റ് അകലെയാണ് മലയാളി പരിശീലകൻ ടി. ജി. പുരുഷോത്തമനു കീഴിൽ 11 മത്സരം കളിച്ച കേരള ടീമിന്റെ സ്ഥാനം.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരം ജയിച്ച് തലയുയര്ത്തി മടങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്സി. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ മോണ്ടെനിഗ്രോ താരം ദുസാൻ ലഗതോറാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്
കൊച്ചി ∙ ഐഎസ്എൽ മോഹങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ്, സീസണിൽ അവശേഷിക്കുന്ന ഏക ചാംപ്യൻഷിപ്പായ സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനെ തന്നെ കളത്തിലിറക്കിയേക്കും. പ്ലേ ഓഫിൽ എത്താൻ കഴിയാതെ വന്നതോടെ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ്, കപ്പ് സാധ്യതകളിൽ നിന്നു പുറത്തായ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇനി പ്രതീക്ഷ സൂപ്പർ കപ്പിൽ മാത്രം. തിരിച്ചടികൾ മറന്നു മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ മറ്റൊരു വഴിയില്ല. പലപ്പോഴും സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനു പകരം യുവതാരങ്ങൾക്കു കൂടുതൽ പ്രാധാന്യമുള്ള ടീമിനെയാണു ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറക്കിയിരുന്നത്. ഇക്കുറി, അതിനു മാറ്റം വരും.
ബെംഗളൂരു∙ ജീവൻമരണ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിയെ 2–0ന് മറികടന്ന് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പ്ലേഓഫിൽ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാലിയൻസുവാല ഛാങ്തെ (8–ാം മിനിറ്റ്), നിക്കോളാസ് കരേലിസ് (37) എന്നിവരാണ് മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്.
Results 1-10 of 136
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.