Activate your premium subscription today
മഡ്രിഡ് ∙ ‘ഹാൻസി ഫ്ലിക്കിനു കീഴിൽ ബാർസിലോന എങ്ങനെയുണ്ട്?’– ഇനിയും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽറയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയോടു ചോദിച്ചാൽ മതി. സാന്തിയാഗോ ബെർണബ്യൂവിൽ ഫ്ലിക്കിന്റെ ‘പുതുപ്പിള്ളേർ’ റയലിനെ തകർത്തു തരിപ്പണമാക്കുമ്പോൾ അങ്കങ്ങളേറെ കണ്ടിട്ടുള്ള ആഞ്ചലോട്ടിയുടെ മുഖത്തു തന്നെ അതിനുള്ള ഉത്തരമുണ്ടായിരുന്നു!
മഡ്രിഡ്∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന വിജയക്കുതിപ്പു തുടരുന്നു. ആവേശകരമായ മത്സരത്തിൽ ഗെറ്റഫയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച ബാർസ, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 19–ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവിസ്കി നേടിയ ഗോളാണ് ബാർസയ്ക്ക് തുടർച്ചയായ ഏഴാം ജയം സമ്മാനിച്ചത്. ഏഴു കളികളും ജയിച്ച് 21 പോയിന്റോടെയാണ് അവർ ഒന്നാമതു തുടരുന്നത്.
സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിനായുള്ള അരങ്ങേറ്റ മത്സരം കിലിയൻ എംബപെ ഇതിലും മനോഹരമാക്കുന്നതെങ്ങനെ! റയലിന്റെ തൂവെള്ള ജഴ്സിയിൽ ആദ്യമായി ഇറങ്ങിയ ഫ്രാൻസ് സൂപ്പർ താരം ഗോളുമായി അരങ്ങേറ്റം ആഘോഷിച്ച മത്സരത്തിൽ ക്ലബ്ബിന് സീസണിലെ ആദ്യ ട്രോഫി.
വാഴ്സോ∙ റയൽ മഡ്രിഡിന്റെ വിഖ്യാത ജഴ്സിയിലുള്ള അരങ്ങേറ്റത്തിൽ ഗോളടിച്ച് തിളങ്ങി സൂപ്പർതാരം കിലിയൻ എംബപ്പെ. ഈ ഗോളിന്റെ കൂടി മികവിൽ യുവേഫ സൂപ്പർ കപ്പ് കിരീടം കൂടി കൂടെപ്പോന്നതോടെ ഗോളിന് ഇരട്ടിമധുരം. ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും തമ്മിലുള്ള യുവേഫ സൂപ്പർകപ്പ് പോരാട്ടത്തിൽ
മഡ്രിഡ്∙ സൂപ്പർ താരം കിലിയൻ എംബപെയെ സാന്റിയാഗോ ബെർണബ്യൂവിൽ അവതരിപ്പിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡ്. വർഷങ്ങൾക്കു മുൻപ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി റയൽ ജഴ്സിയിൽ ഇറങ്ങിയപ്പോള് ചെയ്ത കാര്യങ്ങൾ ആവർത്തിച്ചാണ് എംബപെ സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കയ്യിലെടുത്തത്. 2009ൽ മാഞ്ചസ്റ്റർ
ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഒന്നാമത്. എങ്കിലും, ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വമാണ്. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ
ഗോൾ വഴങ്ങാൻ മടിക്കുന്ന ഫ്രാൻസ്; ഗോളടിക്കാൻ പിശുക്കില്ലാത്ത സ്പെയിൻ...യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള പോരാട്ടത്തിൽ എത്ര ഗോൾ പിറക്കുമെന്നതാണ് ആരാധകരുടെയും ബെറ്റിങ് വെബ്സൈറ്റുകളുടെയുമെല്ലാം മുഖ്യചിന്താവിഷയം! മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്.
പാരിസ് ∙ ലിബർട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി; സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രാൻസിന്റെ ഈ ആപ്തവാക്യം രാജ്യത്തെ യുവജനങ്ങൾ ഇപ്പോൾ ഫ്രഞ്ച് ഭാഷയിൽ ഏറ്റുചൊല്ലുന്നത് ചെറിയ മാറ്റത്തോടെയാണ്– ‘ലിബർത്തെ, ഇഗാലിത്തെ, എംബപെ!’ തിരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷത്തിന് കനത്ത തിരിച്ചടിയേറ്റതോടെയാണ് ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപെയെ ജനങ്ങൾ ‘സാഹോദര്യത്തിന്റെ പ്രതീകമായി’ നെഞ്ചിലേറ്റുന്നത്. രാജ്യത്തിന്റെ ഭാവി ഛിദ്രശക്തികൾക്കു വിട്ടു കൊടുക്കരുതെന്നും എല്ലാവരും വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും രണ്ടാം റൗണ്ട് വോട്ടിങ്ങിനു മുൻപ് എംബപെ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായ എംബപെയുടെ വാക്കുകൾ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലം കൂടിയാണ് വലതു പക്ഷത്തിനേറ്റ തിരിച്ചടി എന്നാണ് വിലയിരുത്തൽ.
പരിശീലകനായും കളിക്കാരനായും ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യത്തെയാൾ എന്ന റെക്കോർഡ് ലക്ഷ്യം വച്ച് വിജയത്തുടക്കവുമായി ഫ്രഞ്ച് കോച്ച് ദിദിയേ ദെഷാം. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ മുൻ ലോകചാംപ്യന്മാരായ ഫ്രാൻസിന് ഓസ്ട്രിയയ്ക്കെതിരെ ജയം. സ്കോർ: ഫ്രാൻസ്–1, ഓസ്ട്രിയ–0. ഫ്രാൻസിനൊപ്പം പരിശീലകനായ ദെഷാമിന്റെ 100–ാം വിജയമാണിത്.
ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ. എംബപെയുമായി 5 വർഷ കരാർ ഒപ്പുവച്ചതായി റയൽ അറിയിച്ചു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റ് ആയിട്ടാണ് എംബപെ റയലിലെത്തുന്നത്. പ്രതിഫലമായി മാത്രം വർഷംതോറും ഒന്നര കോടി യൂറോ (ഏകദേശം 136 കോടി രൂപ) എംബപെയ്ക്കു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Results 1-10 of 79