Activate your premium subscription today
മലപ്പുറം ∙ കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ഭാഗമായി മലപ്പുറത്തു നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചു 105 കിലോഗ്രാം കാറ്റഗറിയിൽ വിപിൻ വി. വിശ്വനാഥൻ ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡൽ കരസ്ഥമാക്കി. ഹിമാചൽ പ്രാദേശിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കും ഇതോടെ യോഗ്യത നേടി.
കോട്ടയം ∙ മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ് മത്സരത്തിൽ കോട്ടയം ജില്ലയ്ക്കായി 17 മെഡലുകൾ നേടിയത് കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിലെ 17 കായികതാരങ്ങൾ. 12 സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് മെഡൽ വേട്ട.
മനാമ ∙ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് ഡിസംബറിൽ ബഹ്റൈനിൽ വച്ച് നടക്കുമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
കോട്ടയം∙ സംസ്ഥാനതല പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കായി മിന്നുന്ന പ്രകടനവുമായി കോട്ടയം കളത്തിപ്പടിയിലുള്ള സോളമൻസ് ജിം. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ആലപ്പുഴ പുന്നപ്ര ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ കേരള സ്റ്റേറ്റ് (എക്യുപ്പ്ഡ് ആൻഡ്
പാരിസ്∙ 2020 ടോക്കിയോ ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ വെള്ളി മെഡൽ നേടി ഇന്ത്യയുടെ ‘മെഡൽ ഭാരം’ ഉയർത്തിയ മീരാബായ് ചാനു പാരിസിൽ മെഡൽ വേട്ടയ്ക്കായി ഇന്നിറങ്ങുന്നു. ഇത്തവണയും ഒളിംപിക്സ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ചാനുവിലാണ്. പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിലുള്ള ഒരേയൊരു വെയ്റ്റ്ലിഫ്റ്ററാണ് ഇരുപത്തൊൻപതുകാരി ചാനു. ടോക്കിയോയിൽ വെള്ളി നേടിയ 49 കിലോഗ്രാം വിഭാഗത്തിൽ തന്നെയാണ് മണിപ്പുരുകാരി ചാനു മത്സരിക്കുന്നത്. ഗുസ്തിയിൽ 53 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ആന്റിം പംഘാലിന് ഉച്ചകഴിഞ്ഞ് 3.05ന് ക്വാർട്ടർ പോരാട്ടവുമുണ്ട്.
ആരോഗ്യമാണ് സമ്പത്ത്– പ്രൈമറി സ്കൂൾ ക്ലാസുകളിൽ പഠിച്ച പല ഉപദേശ വാചകങ്ങളിലൊന്ന് എന്ന മട്ടിൽ പലരും നിസ്സാരമാക്കുന്ന ഈ വാക്യം ആരോഗ്യം മോശമാകുമ്പോഴോ കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ഉറക്കമില്ലായ്മ അലട്ടുമ്പോഴോ അസുഖം വരുമ്പോഴോ പ്രിയപ്പെട്ടവർ നമ്മെ മുറ തെറ്റാതെ ഓർമിപ്പിക്കുകയും ചെയ്യും. അനാരോഗ്യം
പാലക്കാട് ∙ ന്യൂഡൽഹിയിൽ നടന്ന ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ജില്ലാ പൊലീസിനു മികച്ച നേട്ടം. 69 കിലോ വിഭാഗത്തിൽ ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ സി.സുനിമോൾ ഒന്നാംസ്ഥാനം നേടി. 57 കിലോ വിഭാഗത്തിൽ വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബി.ഷീബ രണ്ടാംസ്ഥാനവും സൗത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ
ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിങ് താരം മീരാഭായ് ചാനു പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചു. തായ്ലൻഡിലെ ഫുക്കറ്റിൽ നടന്ന ഐഡബ്ല്യുഎഫ് ലോകകപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ചാനു ഒളിംപിക്സ് ബെർത്ത് ഉറപ്പിച്ചത്. ടൂർണമെന്റ് അവസാനിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
‘വിശ്രമിക്കേണ്ട കാലത്ത് ഇങ്ങനെ ജിമ്മിൽ കിടന്നു വിയർക്കണോ’ എന്നു റീനി തരകനോടു ചോദിച്ചാൽ ‘മനസ്സിന് ആരോഗ്യം ലഭിക്കാൻ ശരീരത്തിന് ഉന്മേഷം വേണം’ എന്നാണു മറുപടി. ആ ഉന്മേഷവും ആവേശവുമാണ് 63–ാം വയസ്സിൽ ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടാൻ റീനിക്കു ‘പവർ’ നൽകുന്നത്. 10 വർഷം മുൻപ്
ടോക്കിയോ ഒളിംപിക്സിൽ 2020ൽ മീരാബായ് ചാനുവിനു മേൽ പതിഞ്ഞ ‘വെള്ളി’വെളിച്ചം ചൈനയിൽ സ്വർണവർണമാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇന്ത്യയുടെ കരുത്തുറ്റ താരത്തിന് ഷിയോഷെനിലെ വെയ്റ്റ്ലിഫ്റ്റിങ് വേദിയിൽ കാലിടറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുറപ്പിച്ച താരമായിരുന്നു ചാനു. പക്ഷേ ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിൽനിന്നു മാറിനിന്ന് ഏഷ്യൻ ഗെയിംസിനു വേണ്ടി പരിശീലിച്ചിട്ടു പോലും നിരാശയായിരുന്നു. വനിതകളുടെ 49 കിലോഗ്രാം മത്സരത്തിൽ, ആദ്യ റൗണ്ടായ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിനെത്തുടർന്ന് ചാനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ തന്റെ കരുത്തായ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. പക്ഷേ ആ പ്രതീക്ഷകളെല്ലാം വീഴ്ചയോടെ തകിടം മറിഞ്ഞു. ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ശ്രമത്തിൽ 108 കിലോഗ്രാം ഉയർത്തിയ ചാനുവിന് തുടർന്ന് 117 കിലോഗ്രാം ഉയർത്തിയാൽ വെങ്കല മെഡൽ നേടാമായിരുന്നു. പക്ഷേ അതിലേക്കുള്ള രണ്ടു ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
Results 1-10 of 44