Activate your premium subscription today
ഓപ്പൺഎഐയുടെ പകർപ്പവകാശ ലംഘനങ്ങളെക്കുറിച്ചും എഐ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്ലോഗുകളെഴുതിയിരുന്ന സുജിർ ബാലാജിയെ സാൻഫ്രാൻസിസ്കോയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായി മാറി. ഇന്ത്യൻ വംശജനും മുൻ ഓപ്പൺഎഐ ഗവേഷകനുമാണ് ഇരുപത്തിയാറുകാരനായ സുജിർ. അധികൃതർ ആത്മഹത്യയാണെന്നു
മൈക്ക് ടൈസൺ ജെയ്ക്ക് പോൾ പോരാട്ടം കണ്ടത് ലോകമെമ്പാടുമുള്ള 60 ദശലക്ഷത്തോളം ആളുകൾ. പ്ലാറ്റ്ഫോമിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവൻ്റുകളിൽ ഒന്നായി മാറി. അതേസമയം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പ്രവര്‍ത്തനരഹിതമായെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോർട്ട് ചെയ്തു.
ആപ്പിള്‍ സോഫ്റ്റ്വെയര് പരിസ്ഥിതിയില്‍ പുതുയുഗം കുറിച്ച് ഇതാ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു. ഐഓഎസ് 18.1, ഐപാഡ് ഓഎസ് 18.1, മാക്ഓഎസ് സിക്കോയ എന്നിവ സ്വീകരിക്കാന്‍ ശേഷിയുള്ള ഹാര്ഡ്വെയര് ഉള്ള ഉപകരണങ്ങളിലേക്കെല്ലാം ഇത് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ
ജോലിക്കുള്ള റെസ്യൂമെയ്ക്കൊപ്പം എല്ലാവരും അയയ്ക്കുന്ന സംഗതിയാണ് കവറിങ് ലെറ്റര്‍. സാങ്കേതികവിദ്യയുടെ വികാസത്തോടെ ഈ കവറിങ് ലെറ്റര്‍ തയാറാക്കാന്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഒട്ടേറെയാണ്. എന്നാല്‍ അത്തരം ടൂളുകള്‍ ഉപയോഗിക്കുമ്പോഴും നമ്മളെപ്പറ്റിയുളള വിവരങ്ങള്‍ കൃത്യമായി
ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏതു സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ പേടിയുണ്ടാകാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ) കാര്യത്തിലും അതുണ്ട്. എഐ മൂലം ഭാവിയിൽ മനുഷ്യർ അടിമകളായി മാറാമെന്നും ഈ സാങ്കേതികവിദ്യ ലോകാവസാനത്തിനുപോലും ഇടയാക്കാമെന്നുമൊക്കെ ഊഹാപോഹ സിദ്ധാന്തങ്ങളുണ്ട്. എഐയെപ്പറ്റി ഈ പേടിയുള്ളവരിൽ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പോലുമുണ്ടെന്നത് ഇതിനെ കൂടുതൽ ഗൗരവതരമാക്കുന്നു. ഭൂമിയിൽ ഇന്ന് ഏറ്റവും അധീശത്വം പുലർത്തുന്ന ജീവി മനുഷ്യനാണ്. ഉയർന്ന ബുദ്ധിശക്തിയാണ് ഇതിനു മനുഷ്യരെ പ്രാപ്തരാക്കുന്നത്. എന്നാൽ, മനുഷ്യരെ കടത്തിവെട്ടുന്ന രീതിയിൽ എഐ വളർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിശാലികളെന്ന നില മനുഷ്യർ കൈവിടും. മനുഷ്യരെ അടിമത്തത്തിലേക്കു തള്ളിവിടാൻ ശേഷിയുള്ള സാങ്കേതികവിദ്യയായി
ഈയിടെ ഒരു അനൗൺസ്മെന്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു: ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗന്ദര്യമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2000 യുഎസ് ഡോളർ സമ്മാനം. എഐ നിർമിത ചിത്രങ്ങളായിരുന്നു മത്സരാർഥികൾ. മൊറോക്കോയിൽനിന്നുള്ള കെൻസ ലയ്ലി എന്ന എഐ സൃഷ്ടിയാണ് സമ്മാനം നേടിയത്. ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിനുമുണ്ടായിരുന്നു പ്രത്യേകത. രണ്ടു വിധികർത്താക്കൾ മനുഷ്യരായിരുന്നില്ല; എഐ നിർമിത വെർച്വൽ മനുഷ്യരൂപങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരായിരുന്നു ഇവർ. ജനറേറ്റീവ് എഐയുടെ ചിത്രനിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചു നിർമിക്കപ്പെട്ടവ. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള എയ്താനയ്ക്കു മാസം 9 ലക്ഷം രൂപയാണ് വരുമാനം. ഇത് എയ്താനയുടെ
ഇപ്പോൾ 76 വയസ്സ് കടന്നിട്ടുണ്ട് ജെഫ്രി ഹിന്റന്. ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനും ടൊറന്റോ സർവകലാശാലയിലെ പ്രഫസറുമാണ്. എന്നാൽ, ഹിന്റൻ വിശേഷിപ്പിക്കപ്പെടുന്നതു മറ്റൊരു പേരിലാണ്: നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) തലതൊട്ടപ്പൻ. എഐ ഗവേഷണത്തിൽ ശ്രദ്ധേയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ആരെങ്കിലും എഐയെ തള്ളിപ്പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഹിന്റനുതന്നെ അതു ചെയ്യേണ്ടിവന്നു. ഹിന്റൻ 2012ൽ രണ്ടു ഗവേഷക വിദ്യാർഥികൾക്കൊപ്പം ചെയ്ത ‘കംപ്യൂട്ടർ വിഷൻ പ്രോജക്ട്’ എഐ രംഗത്തെ സുപ്രധാന ചുവടുവയ്പായി. ഈ വിദ്യാർഥികളിലൊരാളായ ഇല്യ സുറ്റ്സ്കിവറാണ് ഇലോൺ മസ്ക്, സാം ഓൾട്ട്മാൻ തുടങ്ങിയവർക്കൊപ്പം 2015ൽ ഓപ്പൺഎഐ എന്ന കമ്പനി ആരംഭിച്ചത്. ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളാണ് ഓപ്പൺഎഐ. എഐ ഡീപ് ലേണിങ് മേഖലയിലെ ഗവേഷണത്തിനു കംപ്യൂട്ടിങ് മേഖലയിലെ 'നൊബേൽ സമ്മാന'മെന്ന് അറിയപ്പെടുന്ന ട്യൂറിങ് പുരസ്കാരം ഹിന്റനു ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൃത്യതയാർന്ന ഇമേജ് റെക്കഗ്നീഷൻ സംവിധാനമാണ് ഹിന്റനും സംഘവും 2012ൽ വികസിപ്പിച്ചത്. ഡിഎൻ എസ്– റിസർച് എന്ന പേരിൽ അവർ തുടങ്ങിയ കമ്പനി വാങ്ങാൻ ടെക് ലോകത്ത് കിടമത്സരം നടന്നു; ഒടുവിൽ ഗൂഗിൾ അതു നേടി. പ്രഫസർ ജോലിക്കൊപ്പം 2013ൽ ഗൂഗിളിന്റെ എഐ വിഭാഗം ഗൂഗിൾ ബ്രെയ്നിൽകൂടി പ്രവർത്തിക്കാൻ തുടങ്ങിയ ഹിന്റൻ 10 വർഷത്തിനുശേഷം പ്രഖ്യാപിച്ചു: ‘ഞാൻ ഗൂഗിൾ വിടുന്നു’.
ഓരോ 25 വര്‍ഷത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് ഇന്ത്യയിലെ തൊഴില്‍ രംഗം. 1975 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഐടി കമ്പനികളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സോഫ്ട് വെയര്‍ ഡവലപ്പര്‍, നെറ്റ് വര്‍ക്ക് മാനേജര്‍, സോഫ്ട് വെയര്‍ ടെസ്റ്റര്‍, ഐടി
സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നു പ്രതിജ്ഞയെടുത്തു ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ. സാം ആൾട്ട്മാൻ തന്റെ പങ്കാളിയായ ഒലിവർ മൾഹറിനുമായി ചേർന്നാണ് ഗിവിങ് പ്ലെഡ്ജിൽ ഒപ്പുവച്ചത്. ബിൽ ഗേറ്റ്സ്, മെലിൻഡഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർ ചേർന്നാണ് 2010ൽ ഗിവിങ് പ്ലെഡ്ജ്
ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ തന്റെ ശബ്ദം കോപ്പിയടിച്ചെന്ന് ഹോളിവുഡിലെ പ്രമുഖ നടി സ്കാർലറ്റ് ജൊഹാൻസൻ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് വിവാദം. അത് മനഃപൂർവമായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ യുഎസിലെ പ്രമുഖ മാധ്യമമായ വാഷിങ്ടൻ പോസ്റ്റുമായി ഓപ്പൺ എഐ ഷെയർ ചെയ്തതായാണ് ഇപ്പോൾ കിട്ടുന്ന വിവരം.
Results 1-10 of 149