ചാറ്റ്ജിപിടിയെയും ഡീപ്സീക്കിനെയും ആർക്കാണു പേടി; പഠിച്ചില്ലെങ്കിൽ ഭാവി ഡാർക്ക്!

Mail This Article
ഒരു മണിക്കൂർ കൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ അഞ്ചു മിനിറ്റ് കൊണ്ട് ചെയ്യാൻ പറ്റിയാലോ? ഇനിയങ്ങോട്ട് കാര്യങ്ങൾ അങ്ങനെ തന്നെ സംഭവിക്കാം. കുറച്ച് നാളുകൾക്ക് മുൻപ് എെഎ ആപ്ലിക്കേഷനുകൾ സാങ്കേതിക പരിജ്ഞാനമുള്ളവരിൽ മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കഥ മാറി. നിർമിത ബുദ്ധി (എഐ), വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യകളിലുണ്ടായ വികസനം സാധാരണക്കാരുടെ ജീവിതത്തിലും ഗണ്യമായ മാറ്റം കൊണ്ടുവന്നു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിവിധ ജോലികൾ ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളാണ് എെഎ ആപ്പുകൾ. ആപ്സ്റ്റോറുകളിൽ ലഭ്യമായിരുന്ന ആപ്പുകൾ എെഎ ഉപയോഗിച്ച് പരിഷ്കരിച്ചതാണ് ഇവയിലേറെയും. മനുഷ്യർ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കി തീരുമാനം എടുക്കുന്നത് അനുകരിക്കുകയാണ് ഇൗ ആപ്പുകൾ. വലിയ ഡേറ്റബേസുകൾ വിശകലനം ചെയ്യുന്നതിനാൽ, മനുഷ്യൻ എടുക്കുന്നതിനേക്കാൾ നല്ല തീരുമാനമെടുക്കുവാൻ എെഎ ആപ്പുകൾ സഹായിക്കും. ഇരുപത് മണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും ‘എെഎ’ ആപ്പുകളിൽ പ്രാവീണ്യം നേടാം. മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘എെഎ ഗുരു – ലേൺ സ്മാർട്ടർ (AI Guru - Learn Smarter) ഒാൺലൈൻ കോഴ്സിൽ പങ്കെടുക്കാം, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ബേസിൽ വർഗീസാണ് ക്ലാസുകൾ നയിക്കുന്നത്. ഏപ്രിൽ 4,5 തീയതികളിൽ വൈകിട്ട് 8 മുതൽ 9.30 വരെയാണ് ഒാൺലൈൻ ക്ലാസ്. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം: https://tinyurl.com/yc4phva2