Activate your premium subscription today
Saturday, Mar 29, 2025
∙ ‘പൂരത്തിന് ആനയെ നിർത്തിയതുപോലെയാണ് ഈ തോടിന്റെ വക്കിൽ ആനകൾ തമ്പടിക്കുന്നത്. വനംവകുപ്പുകാർ എല്ലായിടത്തുനിന്നും ആനകളെ ഓടിച്ച് ഈ വയനാടൻകാട്ടിലേക്കു കൊണ്ടുവരും. കുറച്ചുകഴിയുമ്പോഴേക്കും അവ ഇങ്ങോട്ടിറങ്ങും’ – ക്ഷോഭത്തോടെ ശ്യാമ ബബീഷ് പറഞ്ഞു. ആറളത്ത് വഞ്ചിക്കപ്പെട്ട ആദിവാസിസമൂഹത്തിന്റെ പുതുശബ്ദമാണ് ഒൻപതാം ബ്ലോക്കിലെ ശ്യാമ ബബീഷ് (34). ആന ചവിട്ടിക്കൊന്ന വെള്ളി–ലീല ദമ്പതികളുടെ മൃതദേഹത്തെ സാക്ഷിനിർത്തി മന്ത്രി എ.കെ.ശശീന്ദ്രനോട് ആറളത്തുള്ളവരുടെ ദുരിതം ഉറക്കെ വിളിച്ചുപറഞ്ഞതു ശ്യാമയാണ്. ശ്യാമ ഉറപ്പിച്ചു പറയുന്നു– ‘ഇതുവരെ ഞങ്ങൾക്കു കിട്ടിയതൊക്കെ പൊള്ളവാക്കുകളാണ്. കലക്ടർ ഒപ്പിട്ടുനൽകിയ കടലാസിനുപോലും വിലയില്ലാതായി. ആറളത്തുകാർക്ക് മന്ത്രി ഒരുറപ്പു നൽകിയിട്ടുണ്ട്. അതു പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പാലിച്ചില്ലെങ്കിൽ ഇതുവരെ കണ്ടതുപോലെയാകില്ല’’.
‘‘മൃഗശാലയിൽ കൊണ്ടുവിട്ട മനുഷ്യരെപ്പോലെയാണ് ഞങ്ങൾ. സർക്കാർ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്നറിയില്ല. ഒരേക്കർ ഭൂമി തന്നു. പക്ഷേ മണ്ണ് തിന്ന് ജീവിക്കാൻ പറ്റില്ലല്ലോ?’’ ആറളം ഫാമിൽ ഒൻപതാം ബ്ലോക്കില് താമസിക്കുന്ന ശാന്ത ഇതു പറയുമ്പോൾ ചേർത്തുവയ്ക്കാൻ ഇനിയുമുണ്ട് ഇവിടെ വിഷമങ്ങള്. ‘വല്ലാത്തൊരു ജീവിതാ ഞങ്ങടേത്’ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ലീലാ ഗോപാലൻ പറയുന്നതു കേട്ടാൽ ജീവിതത്തിൽ യാതൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്ന് വ്യക്തം. മുത്തങ്ങ സമരത്തിലുൾപ്പെടെ പങ്കെടുക്കുമ്പോൾ സ്വന്തമായി ഒരു തുണ്ടു ഭൂമിയായിരുന്നു ഇവരുടെ സ്വപ്നം. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ ലഭിച്ചതോ, നരകതുല്യമായ ജീവിതവും. ആദിവാസികളെ ആറളത്തേക്കു കൊണ്ടുവന്ന് തുറന്ന ജയിലിൽ ഇട്ടതു പോലെയായിരിക്കുന്നു കാര്യങ്ങൾ. അർധപ്പട്ടിണിയിലായിരുന്ന കുറേ മനുഷ്യർ വലിയ പ്രതീക്ഷയിലാണ് ആറളത്തേക്ക് എത്തിയത്. എന്നാൽ അവർ വന്നു വീണതാകട്ടെ മുഴുപ്പട്ടിണിയിലേക്കും മരണഭയത്തിലേക്കും. ആറളത്ത് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിച്ച ആദിവാസികളുടെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാൻ ദയനീയം എന്ന വാക്ക് മതിയാകില്ല. വീട്ടിൽനിന്നു റേഷൻ കടയിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററെങ്കിലും നടക്കണം. ആനയെ പേടിച്ചു മിക്ക ഓട്ടോക്കാരും ഈ വഴി വരാറില്ല. വരുന്നവർക്കാണെങ്കിൽ 400 രൂപയെങ്കിലും കൊടുക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണി കിട്ടുന്ന ഇവർ 400 രൂപ എങ്ങനെ നൽകാനാണ്. പിന്നെയുള്ളത് ഇടയ്ക്ക് വന്നുപോകുന്ന ഒരു കെഎസ്ആർടിസി ബസാണ്. ആദിവാസികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടു നടപ്പാക്കിയ ആറളം പുനരധിവാസ പദ്ധതിക്ക് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഫാം നശിച്ചുകൊണ്ടിരിക്കുന്നതിനു പിന്നിൽ എന്താണ്?
ഇരിട്ടി∙ വായിൽ ഗുരുതര പരുക്കുമായി കരിക്കോട്ടക്കരി ജനവാസ മേഖലയിൽനിന്നു പിടികൂടി ചികിത്സ നൽകുന്നതിനിടെ 3 വയസ്സുള്ള കാട്ടാന ചരിഞ്ഞ സംഭവത്തിൽ പന്നിപ്പടക്കം കടിച്ച അപകടമെന്നു സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അന്വേഷണം ശക്തമാക്കി. ആറളം ഫാമിൽ നിന്നാണു പന്നിപ്പടക്കം കടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കണമെന്നും അപകടകാരിയായ കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടണമെന്നും ആവശ്യപ്പെട്ട് ആർആർടി ഓഫിസിനു മുന്നിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം 7–ാം ദിവസത്തിലേക്ക്. ആവശ്യങ്ങൾ പരിഗണിച്ചു സമരം തീർപ്പാക്കാൻ സർക്കാർ നടപടി
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ ജീവിക്കുന്ന ആദിവാസി കുടുംബാംഗങ്ങളെ ഇനിയും കാട്ടാനയ്ക്ക് വിട്ടുകൊടുക്കരുതെന്ന ലക്ഷ്യത്തോടെ നടത്തിയ ജനകീയ കാട് വെട്ടിത്തെളിക്കൽ മഹായജ്ഞത്തിൽ കൈകോർത്തതു നാറൂറിലധികം പേർ. ബ്ലോക്ക് 8 ലെ ആറളം സ്കൂൾ പരിസരം, ബ്ലോക്ക് 9 ലെ എംആർഎസ് സ്കൂൾ, ബ്ലോക്ക് 10 ലെ കോട്ടപ്പാറ,
ഇരിട്ടി ∙ മുണ്ടക്കയത്തും വയനാട്ടിലുമായി രണ്ടു ദിവസത്തിനിടെ രണ്ടു പേർക്ക് കാട്ടാനക്കലിയിൽ ജീവൻ നഷ്ടപ്പെട്ടതിൽ കേരളം നടുങ്ങി നിൽക്കുമ്പോൾ ആറളം ഫാമിലും ഭീതിദമായ സാഹചര്യം. ആറളം ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും രാപകലില്ലാതെ കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുകയാണ്. രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളാണ്
ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിലെ നരിക്കടവ് ആന്റി പോച്ചിങ് ക്യാംപിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ആറളം ഫാം ബ്ലോക്ക് 9ൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരെയാണ് ആറളം എസ്എച്ച്ഒ ആൻഡ്രിക് ഗ്രോമിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മീൻമുട്ടി
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കുടിൽ തകർത്ത് കാട്ടാന. ആക്രമണ സമയത്ത് കുടിലിൽ താമസിച്ചിരുന്ന ദമ്പതികൾ ചികിത്സാ ആവശ്യാർഥം കണ്ണൂരിൽ ആയതിനാൽ വൻ ദുരന്തം ഒഴിവായി. 13 –ാം ബ്ലോക്കിലെ റീന ശ്രീധരന്റെ കുടിലിനു മുകളിലേക്ക് ആന സമീപത്തെ തെങ്ങ് മറിച്ചിടുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ താൽക്കാലിക കൂര
ഇരിട്ടി∙ മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന് ആറളത്ത് ആനമതിൽ നിർമാണം പുനരാരംഭിച്ചു. മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയും പിന്നീട് പൂർണമായും നിലയ്ക്കുകയും ചെയ്ത പ്രവൃത്തിയാണ് തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതിനു പിന്നാലെ തുടങ്ങിയത്. 3 കേന്ദ്രങ്ങളിലാണു പ്രവൃത്തി തുടങ്ങിയത്. ഇരുപത്തഞ്ചോളം
ഇരിട്ടി ∙ ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനു ഫാം അതിർത്തിയിൽ പണിയുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ.കേളു നൽകിയ അന്ത്യശാസനവും അവഗണിച്ചു കരാറുകാർ.കഴിഞ്ഞ മാസം 23നു മന്ത്രി ഫാമിലെത്തി വിവിധ വകുപ്പ് മേധാവികളുടെ അവലോകന
Results 1-10 of 26
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.