Activate your premium subscription today
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ
‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില്‍ സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.
അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കുഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല്‍ എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്.
ഓപ്പൺ ഡബിൾ ഡക്കർ ബസിൽ തലസ്ഥാന നഗരം ചുറ്റിക്കാണാനാകുന്ന ‘നഗരകാഴ്ചകൾ’ ഇലക്ട്രിക് ബസ് സർവീസിന് നിരക്ക് കുത്തനെ വർധിപ്പിച്ചു.കഴിഞ്ഞ ദിവസം വരെ 100 രൂപ മാത്രമുണ്ടായിരുന്ന സർവീസിനാണ് അപ്പർ ഡക്കിലെ നിരക്ക് ഇരട്ടിയാക്കിയത്. ഇന്നലെ മുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് മുന്നറിയിപ്പുമില്ലാതെയുള്ള
വൈകുന്നേരങ്ങളിൽ അൽപം കാറ്റു കൊണ്ടിരിക്കാം. സൂര്യാസ്തമയത്തിന്റെ ഭംഗിയും കാണാം. മാക്രിമടയിലേക്കു വരിക. വലിയ ചെലവില്ലാതെ എത്തിച്ചേരാം ഇവിടെ. മാവേലിക്കര തഴക്കര പഞ്ചായത്തിൽ കല്ലുമല ആക്കനാട്ടുകരയ്ക്കു സമീപമാണു മാക്രിമട. ആക്കനാട്ടുകരയെയും അറുന്നൂറ്റിമംഗലത്തേയും ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിന്റെ
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
Results 1-6