Activate your premium subscription today
തൃശൂർ ∙ മനുഷ്യർ നൽകുന്ന പാനീയങ്ങൾ കുടിക്കും, ‘ജങ്ക് ഫൂഡ്’ കഴിക്കും, പേടി കൂടാതെ ഫോട്ടോയ്ക്കു പോസ് ചെയ്യും. ഉൾക്കാടുകളിൽ ശാന്ത ജീവിതം നയിച്ചിരുന്ന സിംഹവാലൻ കുരങ്ങുകൾ കാടിറങ്ങി ജനവാസ മേഖലകളിലും റോഡ് വക്കുകളിലും മനുഷ്യർക്കൊപ്പം സഹവസിക്കുന്നതു ഗവേഷകരെ അമ്പരപ്പിക്കുന്നു. തൃശൂർ – തമിഴ്നാട് അതിർത്തിയിലെ വാൽപാറയിൽ 5 കൂട്ടങ്ങളിലായി 181 സിംഹവാലൻ കുരങ്ങുകൾ വീടുകളെയും കടകളെയും വാഹനങ്ങളെയും ആശ്രയിച്ചു ജീവിക്കുന്നതായി കേരള വനഗവേഷണ കേന്ദ്രത്തിലെയും മൈസൂർ സർവകലാശാലയിലെയും ഗവേഷകരുടെ സംഘം പ്രൈമേറ്റ് കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.
ദിവസങ്ങൾക്ക് മുൻപ് വാൽപ്പാറയിൽ ആറ് വയസുകാരിയെ പുലി കൊണ്ടുപോയത് ഏറെ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ വനത്തിനകത്തുനിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വാൽപാറ ∙ പൊള്ളാച്ചിയിലേക്കുള്ള പാതയിലെ ഹെയർപിൻ വളവുകൾ ഓരോന്നും ഇനി വന്യമൃഗങ്ങളുടെയും വിവിധ പക്ഷികളുടെയും പേരുകളിൽ അറിയപ്പെടും. ഓരോ വളവിലും സംസ്ഥാന ഹൈവേ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡുകൾ സ്ഥാപിച്ചു. ഒന്നാം വളവു മുതൽ നാൽപതാം വളവു വരെയാണ് ഇത്തരം ബോർഡുകൾ. ഓരോ ബോർഡിലും മൃഗങ്ങളുടെയോ പക്ഷികളുടെയോ
വാൽപാറ∙ നഗരത്തിലും തോട്ടം മേഖലകളിലും കഴിഞ്ഞ രണ്ടു ദിവസമായി മഴയുടെ ശക്തി അൽപം കുറഞ്ഞെങ്കിലും അപ്പർ ഷോളയാർ ഡാമിലേക്കുള്ള നീരൊഴുക്ക് ഓരോ ദിവസവും വർധിച്ചുവരികയാണ്. ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ചു 165 അടി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് 90 അടിയായി ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 160 അടിയിൽ
അതിരപ്പിള്ളി∙ആനമല സംസ്ഥാന പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര മുടങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം മേയ് 29 മുതൽ ജൂൺ 2 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ടാറിടൽ നടത്തുന്നത്. 26 മുതൽ
മഞ്ഞണിഞ്ഞ വെളുപ്പാൻ കാലത്ത് തേയിലത്തോട്ടത്തിനു നടുവിൽ കൊമ്പുകോർത്തു നിൽക്കുന്ന കാട്ടാനകൾ എന്തൊരതിശയകരമായ കാഴ്ചയാണ്. അനുഭവങ്ങൾ നിറയാത്ത യാത്രകളില്ല. വ്യത്യസ്തമായ സഞ്ചാരങ്ങളിൽ അനുഭവങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. വാൽപാറയുടെ ഭംഗി ഏവർക്കും അനുഭവവേദ്യമാണെങ്കിലും അരികുചേർന്ന് വസിക്കുന്ന
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണെങ്കിലും മലയാളി സഞ്ചാരികളുടെ സ്ഥിരം ലക്ഷ്യങ്ങളിലൊന്നാണ് വാല്പാറ. തേയിലത്തോട്ടങ്ങളും കാട്ടു വഴികളും ആനയും കാട്ടുപോത്തും സിംഹവാലന്‍ കുരങ്ങുമൊക്കെയായി സാധാരണ ഹില്‍സ്റ്റേഷനുകളിലെ കാഴ്ചകള്‍ തന്നെയാണ് വാല്പാറയിലുമുള്ളത്. എന്നാല്‍ ഇങ്ങോട്ടേക്കുള്ള യാത്ര... അത്
വാൽപാറ ∙ അരിക്കൊമ്പൻ എന്ന കൊമ്പനാനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിലെ വാല്പാറയിലും പ്രതിഷേധം. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്ന് വാല്പാറ നഗരസഭാധ്യക്ഷ
വാൽപാറ ∙ നഗരത്തിലും തോട്ടം മേഖലകളിലെ തൊഴിലാളികളുടെ പാർപ്പിടങ്ങളിലും അടക്കം നുഴഞ്ഞുകയറി സിംഹവാലൻ കുരങ്ങുകൾ. ദിവസവും ഇവയുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. നഗരത്തോടു ചേർന്നുള്ള പുതുതോട്ടം എസ്റ്റേറ്റിലെ ചോലകൾ ഇവയുടെ പ്രധാന താവളമാണ്. വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇവ നിലയുറപ്പിക്കുന്നത്
‘‘ഡേയ് കന്തസാമി, യാന വറുതടാ പത്തിരമാ പോ...’’ – വാൽപാറയിലെ തേയിലത്തോട്ടത്തിൽ നിന്നു നിത്യവും കേൾക്കാറുള്ള ഈ മുന്നറിയിപ്പുസ്വരം എന്നു നിലയ്ക്കുമെന്നു തോട്ടം തൊഴിലാളികൾക്കറിയില്ല. വന്യജീവി ഭീഷണിയിലുള്ള ആശങ്ക ദിവസം ചെല്ലുന്തോറും നിരാശയായി മാറുകയാണ്. ആക്രമണങ്ങൾ വർധിച്ചു വരുന്നു, ഒരു നടപടിയും
Results 1-10 of 14