Activate your premium subscription today
ഒരിടത്തൊരിടത്ത് ഉശിരുള്ളൊരു പെൺപോരാളി ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് പട നയിച്ചവൾ. വഴി മാറിയില്ലെങ്കിൽ നിറയൊഴിക്കുമെന്ന പട്ടാള മേധാവിയുടെ തിട്ടൂരത്തെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിച്ചവൾ. ‘ആദ്യ വെടിയുണ്ട എന്റെ നേർക്കാകട്ടെ’ എന്നു പറഞ്ഞ് ശില പോലെ നിന്നവൾ. 29 വയസ്സുകാരിയുടെ വിപ്ലവവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു മഹാരാജാവിന്. കേരളം ഒരിക്കലും മറക്കരുതാത്ത ആ ഉശിരിന്റെ പേരാണ്, അക്കമ്മ ചെറിയാൻ. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ നിത്യപ്രചോദനമായ അക്കമ്മയുടെ ജീവിതം, സമാനതകളില്ലാത്ത സമരമായിരുന്നു.
‘അന്യജീവനുതകി സ്വജീവിതം, ധന്യമാക്കുമമലേ വിവേകികൾ’ – മഹാകവി കുമാരനാശാന്റെ ഈ വരികൾ അന്വർഥമാക്കുന്നതാണ് തൃശൂർ ശ്രീകേരളവർമ കോളജിൽ നിന്ന് വിരമിച്ച അധ്യാപിക പി. ഭാനുമതിയുടെ ജീവിതം. കാര്യാട്ടുകര ‘അമ്മ’യിലെ (എഎംഎച്ച്എ - അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്പ്ഡ് അഡൽറ്റ്സ്) 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള 60 ‘കുട്ടി’കൾക്കു, ചെറുതല്ലാത്ത അവരുടെ കുഞ്ഞുപരാതികൾക്കു ചെവിയോർക്കാനുള്ള, ഉത്തരം കണ്ടെത്തേണ്ട രക്ഷാധികാരി. ‘‘ചിലർക്കു ഞാൻ അമ്മയാണ്. ചിലർക്ക് മിസ്, മറ്റു ചിലർക്ക് ടീച്ചർ. ഭാനൂ...എന്ന് സ്നേഹശബ്ദത്തിൽ നീട്ടിവിളിക്കുന്നവരുമുണ്ട്.’’– ടീച്ചർ പറഞ്ഞുതുടങ്ങി. മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരുമായ, അഞ്ചുവയസ്സു മുതൽ 70 വയസ്സുവരെയുള്ള നിരവധിപേർക്കു താങ്ങും തണലുമാണ് ഈ ടീച്ചർ. ഓട്ടിസം ബാധിച്ചവരും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമുള്ള രണ്ടു സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി. അഞ്ചു വയസ്സു മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായാണ് ഒരു സ്ഥാപനം. മറ്റൊന്ന് 18 വയസ്സിനു മുകളിൽ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ളതും. പൊട്ടണിഞ്ഞു കാണാറില്ലെങ്കിലും ഒരു ജന്മം മുഴുവൻ ഇവർക്കു മുന്നിൽ ഒരു സ്നേഹപ്പൊട്ടായി നിൽക്കുന്നു ഈ ടീച്ചർ. ഇരുപത്തിയേഴു വർഷമായി ഇവർക്കൊപ്പമുള്ള ജീവിതം പറയുകയാണ് ഈ ‘അമ്മ’. നനുത്ത സ്നേഹത്തിന്റെ അനുഭവത്തിനൊപ്പം നേരിട്ട യാതനകളെ കുറിച്ചും പി. ഭാനുമതി മനസ്സു തുറക്കുന്നു.
‘‘നെഞ്ചു പിടയ്ക്കുകയാണ്. ഈ കാഴ്ച കാണുമ്പോൾ, ശൈത്യകാല അവധിക്കു ശേഷം ഇവിടെ സർവകലാശാലകൾ തുറന്നു. ആൺകുട്ടികൾ പതിവുപോലെ പഠിക്കാൻ പോകുന്നു. എന്നാൽ ഞങ്ങളിപ്പോഴും വീടുകൾക്കുള്ളിലാണ്. ഉയർന്ന വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇവിടെ പെൺകുട്ടികൾക്ക് അതെല്ലാം നിഷേധിക്കപ്പെടുകയാണ്. എന്നാൽ അറിവു നേടുന്നതിൽ നിന്ന് ഞങ്ങളെ ആർക്കും തടയാനാകില്ല.’’– 22 കാരിയായ അഫ്ഗാൻ വിദ്യാർഥിനി റാഹേലയുടെ വാക്കുകൾ. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം പെൺകുട്ടികൾക്കു നിഷേധിച്ച താലിബാൻ നടപടിയിലുള്ള കടുത്ത നിരാശയും പ്രതിഷേധവും റാഹേലയുടെ ഈ വാക്കുകളിലുണ്ട്. താലിബാൻ ഭരണം സ്വപ്നങ്ങളുടെ ചിറകുമുറിച്ച ലക്ഷക്കണക്കിനു അഫ്ഗാൻ പെൺജീവിതങ്ങളിൽ ഒരു പേരുമാത്രമാണ് റാഹേല. ഒരുവർഷമായി സ്കൂളുകളിലും കോളജുകളിലും പോകാനാകാതെ വീടുകളിൽ തുടരുകയാണ് അഫ്ഗാനിലെ പെൺകുട്ടികൾ. പെണ്ണായി പിറന്നതിൽ സ്വയം പഴിക്കുന്നവരാണ് ഏറെയും. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകാരണം ഉറങ്ങാനാകാത്ത പെൺകുട്ടികളുമുണ്ട് ഇവിടുത്തെ ചില വീട്ടകങ്ങളിൽ. സ്ത്രീകളുടെ അവകാശങ്ങളെ ഏറ്റവും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്താണ് അഫ്ഗാനിസ്ഥാനെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വ്യക്തമാക്കുന്നു. ഭരണാധികാരികൾ പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപൂർവം വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്. ഇവരെ പുറംലോകത്ത് എത്തിക്കാൻ ലോകരാജ്യങ്ങളുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ ദൗത്യത്തിന്റെ അധ്യക്ഷ റോസ ഒട്ടുൻബയേവ പറയുന്നത്.
ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ...MM Premium, Women, Manorama Online
പരാതികളില്ലാതെ സിറ്റുവേഷൻഷിപ് ബന്ധങ്ങളിൽ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെയാകും. ‘ഞാനിന്ന് നിന്റെ നഗരത്തിലെത്തുന്നു’ എന്ന ഒറ്റ മെസേജ്. രണ്ടാമത്തെയാളും ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നുവെങ്കിൽ ‘ഞാൻ ഇന്നയിടത്ത് ഉണ്ടാകും’ എന്ന് മറുകുറിപ്പ്. പിന്നെ കാണുന്നു, ചിലപ്പോൾ ഒന്നിച്ചൊരു ഔട്ടിങ്, ഒരു നേരത്തെ ഭക്ഷണം ഒന്നിച്ച് കഴിക്കുക എന്നു തുടങ്ങി ഒരേ മുറിയുടെ സ്വകാര്യതയിൽ ശരീരങ്ങൾ ഒന്നാകുന്നിടത്ത് വരെ എത്തിയേക്കാം. ഈയടുത്ത് കേട്ട ഒരു സംഭവത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപേർ ഒരു പൊതുസുഹൃത്തിന്റെ സാന്നിധ്യത്തിൽ കണ്ടുമുട്ടുന്നു, ഒറ്റ ദിവസം കൊണ്ട് തീവ്ര പരിചിതരാകുന്നു. ആ ദിവസം തന്നെ ഇരുവരും ഒരേ കിടക്കയിൽ ഒന്നിച്ചുറങ്ങുന്നു. കണ്ടുനിന്നവരെല്ലാം അവർക്കിടയിൽ പ്രണയത്തിന്റെ ഒരു പൂക്കാലം പ്രതീക്ഷിച്ചു. പക്ഷേ, അവരിരുവരും പരസ്പരം യാതൊരു കാൽപ്പനിക വികാരങ്ങളും സൂക്ഷിക്കാതെ വീണ്ടുമൊരു കണ്ടുമുട്ടലിനായി കൈകൊടുത്ത് പിരിയുകയാണ് ചെയ്തത്.
അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’.
മൂന്നു പതിറ്റാണ്ടിലേറെ ജയിലറകൾക്കുള്ളിൽ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ പുതിയ കൂടുകൾ തേടി പറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ, സുപ്രീംകോടതി വിധിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാ ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. പുറത്തിറങ്ങിയ പ്രതികളിൽ ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ നേടിയെടുത്തത് നളിനി ശ്രീഹരൻ എന്ന വനിതയാണ്. മാധ്യമങ്ങൾക്കു മുന്നിൽ സധൈര്യം എത്തി തന്റെ നിലപാടുകളും ഭാവി പരിപാടികളും ഉറച്ച മനസ്സോടെ വെളിപ്പെടുത്തിയ നളിനി താൻ നിരപരാധിയാണെന്ന പല്ലവി വീണ്ടും ആവർത്തിച്ചു. ഇതേ വരി വീണ്ടും വീണ്ടും പലയിടത്തും പറഞ്ഞതോടെ കടുത്ത വിമർശനവും ഇവർക്കെതിരെ ഉയർന്നു തുടങ്ങി. നളിനി പറയുന്നതിൽ എന്തെങ്കിലും യാഥാര്ഥ്യമുണ്ടോ? മകൾക്കൊപ്പം താമസിക്കാനായി വിദേശത്തേക്കു പോകാനൊരുങ്ങുകയാണ് നളിനി. വർഷങ്ങൾ ജയിലിൽ കഴിഞ്ഞതിന്റെ ക്ഷീണമെല്ലാം അവസാനിപ്പിച്ച് ഇപ്പോൾ പൊതുപരിപാടികളിലും സജീവമാണ്. വാർത്താസമ്മേളനങ്ങളിൽ തന്റെ നിലപാടുകളും അനുഭവങ്ങളുമെല്ലാം തുറന്നു പറയുന്നു അവർ. നളിനി പറയുന്നതില് എന്താണു യാഥാർഥ്യമെന്ന നെല്ലും പതിരും വേർതിരിക്കാനാകാത്ത അവസ്ഥയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടന സമയത്തു സമീപത്തുണ്ടായിരുന്ന സാക്ഷിക്ക് ഈ വിഷയത്തിൽ പറയാനുള്ളതെന്താണ്? രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ജീവിതം മാറിമറിഞ്ഞ ഒരു സ്ത്രീയുടെ കഥ അവരിലൂടെയും ആ കേസിലെ സാക്ഷിയിലൂടെയും വിവരിക്കപ്പെടുമ്പോൾ വാദപ്രതിവാദങ്ങളും ശക്തമാകുകയാണ്...
Results 1-7