മകളെ ലൈംഗിക തൊഴിലാളിയാക്കുമെന്നാണ് അവർ പറഞ്ഞത്; ഓർമയിൽ ആകാശത്തെ തീഗോളം
Mail This Article
മൂന്നു പതിറ്റാണ്ടിലേറെ ജയിലറകൾക്കുള്ളിൽ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ പുതിയ കൂടുകൾ തേടി പറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ, സുപ്രീംകോടതി വിധിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാ ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. പുറത്തിറങ്ങിയ പ്രതികളിൽ ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ നേടിയെടുത്തത് നളിനി ശ്രീഹരൻ എന്ന വനിതയാണ്. മാധ്യമങ്ങൾക്കു മുന്നിൽ സധൈര്യം എത്തി തന്റെ നിലപാടുകളും ഭാവി പരിപാടികളും ഉറച്ച മനസ്സോടെ വെളിപ്പെടുത്തിയ നളിനി താൻ നിരപരാധിയാണെന്ന പല്ലവി വീണ്ടും ആവർത്തിച്ചു. ഇതേ വരി വീണ്ടും വീണ്ടും പലയിടത്തും പറഞ്ഞതോടെ കടുത്ത വിമർശനവും ഇവർക്കെതിരെ ഉയർന്നു തുടങ്ങി. നളിനി പറയുന്നതിൽ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ? മകൾക്കൊപ്പം താമസിക്കാനായി വിദേശത്തേക്കു പോകാനൊരുങ്ങുകയാണ് നളിനി. വർഷങ്ങൾ ജയിലിൽ കഴിഞ്ഞതിന്റെ ക്ഷീണമെല്ലാം അവസാനിപ്പിച്ച് ഇപ്പോൾ പൊതുപരിപാടികളിലും സജീവമാണ്. വാർത്താസമ്മേളനങ്ങളിൽ തന്റെ നിലപാടുകളും അനുഭവങ്ങളുമെല്ലാം തുറന്നു പറയുന്നു അവർ. നളിനി പറയുന്നതില്‍ എന്താണു യാഥാർഥ്യമെന്ന നെല്ലും പതിരും വേർതിരിക്കാനാകാത്ത അവസ്ഥയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടന സമയത്തു സമീപത്തുണ്ടായിരുന്ന സാക്ഷിക്ക് ഈ വിഷയത്തിൽ പറയാനുള്ളതെന്താണ്? രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ജീവിതം മാറിമറിഞ്ഞ ഒരു സ്ത്രീയുടെ കഥ അവരിലൂടെയും ആ കേസിലെ സാക്ഷിയിലൂടെയും വിവരിക്കപ്പെടുമ്പോൾ വാദപ്രതിവാദങ്ങളും ശക്തമാകുകയാണ്...