Activate your premium subscription today
ന്യൂഡൽഹി ∙ വൃത്തിയുള്ള ശുചിമുറികൾ ഉൾപ്പെടെ സ്കൂളുകളിൽ പെൺകുട്ടികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കാൻ കേരളം 99 % നടപടികളും പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണം, സ്കൂളുകൾക്കായി ആർത്തവ ശുചിത്വ നയം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാമൂഹിക പ്രവർത്തക ജയ ഠാക്കൂർ സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ സത്യവാങ്മൂലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും, ആര്‍ത്തവ കപ്പുകളുടെ വിതരണത്തിനുമായി എച്ച്എല്‍എല്‍ 'തിങ്കള്‍' എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു
സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും
കൊച്ചി ∙ ലോക്ഡൗൺ കാലമായിരുന്നു അത്. മാലിന്യനീക്കം ആഴ്ചയിലൊരിക്കൽ മാത്രം. ഒരു ദിവസം, മാലിന്യം നീക്കുന്ന തൊഴിലാളികൾ, ഉപയോഗിച്ച സാനിറ്ററി പാഡുകൾ നീക്കം ചെയ്യുന്നത് നൗറീൻ കണ്ടു. ആർത്തവരക്തം പുരണ്ട പാഡുകളിൽനിന്ന് അവർ വെറുംകൈ കൊണ്ട് പ്ലാസ്റ്റിക്കും ജെല്ലും വേർതിരിക്കുകയായിരുന്നു. നൗറീനെ അതു ഞെട്ടിച്ചു.
അണ്ഡോത്പാദനത്തിനും ആര്‍ത്തവത്തിനും ഇടയിലുള്ള ഘട്ടത്തെയാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം (പിഎംഎസ്) എന്ന് പറയുന്നത്. പലപ്പോഴും ഗര്‍ഭമാണെന്ന് തെറ്റിദ്ധരിക്കാവുന്ന അവസ്ഥയാണ് ഇത്. ദേഷ്യം, ഉത്കണ്ഠ, വൈകാരികതയിലുള്ള മാറ്റങ്ങള്‍, ലോലമാകുന്ന സ്തനങ്ങള്‍, മലബന്ധം, വയറുവേദന , വിശപ്പിലെ വ്യത്യാസം എന്നിങ്ങനെ
ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?
ഒരു ആർത്തവം മുതൽ അടുത്ത ആർത്തവം വരെയുള്ള സമയത്തെയാണ് ആർത്തവചക്രം എന്നു പറയുന്നത്. സാധാരണ ഇതിന്റെ ഇടവേള 28 ദിവസം എന്നു പറയുമെങ്കിലും 21 മുതൽ 35 ദിവസം വരെയാകാം. അതിൽ നിന്നു വ്യത്യാസം വരുമ്പോഴാണ് ആർത്തവചക്രം ക്രമരഹിതമാണ് എന്നു പറയുന്നത്. ഓരോ മാസവും സ്ത്രീകളുടെ ശരീരം ഗർഭധാരണത്തിനായി തയാറെടുക്കും
മഹാപ്രളയം അതിജീവനത്തിനുള്ള എത്രയോ ആശയങ്ങളുടെയും പരീക്ഷണങ്ങളുടെയും കൂടി കാലമായിരുന്നു. ആർത്തവ കപ്പ് (മെൻസ്ട്രുവൽ കപ്പ്) പ്രോത്സാഹിപ്പിക്കുന്ന പദ്ധതി രൂപപ്പെട്ടതും അങ്ങനെ.2018ലെ പ്രളയകാലത്തു ദുരിതാശ്വാസക്യാംപുകളിൽനിന്ന് ഉയർന്ന വലിയൊരു ആവശ്യമായിരുന്നു സാനിറ്ററി നാപ്കിനുകൾ. വൊളന്റിയർമാർ
തൊണ്ണൂറുകളുടെ തുടക്കത്തിൽ നിന്ന് പിന്നോട്ടു സഞ്ചരിക്കണം. ചിത്രശലഭം പോലെ പാറിനടക്കുന്നതിനിടയിൽ കൂട്ടുകാരി ചെവിയിൽ മന്ത്രിച്ചതു കേട്ടു സ്തംഭിച്ച് വിളറിവെളുത്തുനിൽക്കുന്ന പെൺകുട്ടികളുണ്ടായിരുന്നു ആ കാലത്ത്. വെപ്രാളത്തോടെ പാവാട മടക്കി പിൻഭാഗം മറച്ച് അവൾ ആളോഴിഞ്ഞ ഒരിടം തേടി...Women, Menstruation
ആർത്തവകാലത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്ററി പാഡുകൾ. എന്നാൽ ഉപയോഗ ശേഷമുള്ള ഇവയുടെ നിർമാർജനം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ. ഇത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ കടന്നു പോയ കോഴിക്കോട് സ്വദേശിനി നൗറിൻ ആയിഷയ്ക്കും ഭർത്താവ് നസീഫ് നാസറിനും തോന്നിയ ആശയമാണ് ഹെമി
Results 1-10 of 14