ഡിസംബർ എന്നാൽ കാൽവരി മൗണ്ട്, മഞ്ഞിൻ മായാലോകം കാണാൻ ഇതാണ് സമയം!
Mail This Article
കുന്നിൻ മുകളിലേക്കു കയറി ചെല്ലുമ്പോൾ അവിടെ കാഴ്ചകളൊന്നുമില്ല! കോടമഞ്ഞിന്റെ ഒരു വൻമതിൽ...എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കിയിരിക്കാം. നോക്കി നോക്കിയിരിക്കുമ്പോൾ ഒന്നുമില്ലായ്മയിൽ ഒരു കാഴ്ച തെളിഞ്ഞു വരും പെരിയാറിൻ കാഴ്ച! ഒരു ക്യാൻവാസിലെ ചിത്രം പോലെ മനോഹരം. മഞ്ഞുമൂടിയ കാൽവരിമൗണ്ട്...കോടമഞ്ഞും തണുപ്പും ആസ്വദിക്കുന്നന്നതിനു മാത്രം ഇവിടെ എത്തുന്ന സഞ്ചാരികൾ ഏറെ. ഇടുക്കി ജലസംഭരണി 600 അടി ഉയരത്തിൽ നിന്നു കാൽച്ചുവട്ടിൽ എന്നപോലെ കാണാൻ കഴിയുന്നത് ഹോളിവുഡ് സിനിമകളിലെ മനോഹര കാഴ്ചകൾക്കു സമാനം.
ഇടുക്കി ടൗണിൽ നിന്നു കട്ടപ്പന റൂട്ടിൽ അഞ്ചു കിലോമീറ്റർ മാറിയാണ് ഈ പിക്ക്നിക് സ്പോട്ട്. ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ കുരിശുമലയിലേക്ക് കയറുന്നതും ഇവിടെ നിന്നാണ്. കാമാക്ഷി, മരിയാപുരം എന്നീ ആദിവാസി ഗ്രാമങ്ങളും ഇവിടെ നിന്നു കാണാൻ സാധിക്കും. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപാദനത്തിനു വേണ്ടി പെരിയാറിലെ വെള്ളം ഇവിടുള്ള റിസർവോയറിൽ സംഭരിക്കുന്നു. ഇടുക്കി, ചെറുതേണി, കുളമാവ് അണക്കെട്ടുകൾ തീർത്ത ഈ ജലസംഭരണി കാൽവരി മൗണ്ടിൽ നിന്നുള്ള കാഴ്ചയെ ഒരു പെയിന്റിങ് പോലെ സുന്ദരമാക്കുന്നു.
കിഴക്കൻ മലകളിലേക്കുള്ള ഓഫ് റോഡ് യാത്രയിൽ കൂട്ടിന് എത്തിയത് ഥാർ. ഈയൊരു യാത്രയ്ക്കു വേണ്ടി മാത്രം നമുക്ക് ഉള്ള വാഹനം മാറ്റാൻ പറ്റില്ലല്ലോ? അങ്ങനെയുള്ളവർക്ക് ഇഷ്ടമുള്ള ഏതു വണ്ടിയും ചെലവു കുറഞ്ഞ രീതിയിൽ EVM വീൽസിൽ നിന്നു റെന്റിന് എടുക്കാനുള്ള വഴിയുണ്ട്. വാഹനങ്ങൾ റെന്റിന് എടുക്കുമ്പോൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വിതരണക്കാരിൽ നിന്നും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓഫ് റോഡ് വഴികളിൽ കുതിച്ചു പോകാൻ EVM വീൽസിൽ നിന്നെത്തിയതാണ് ഥാർ. വളഞ്ഞു പുളഞ്ഞ വഴികളിലൂടെ ഈസി ഡ്രൈവിന് ഇത് തന്നെ ബെസ്റ്റ്. കേരളത്തിലെ ഏറ്റവും വലിയൊരു റെന്റൽ കമ്പനിയാണ് EVM വീൽസ്, 700 ൽ അധികം ടോപ് / മിഡിൽ വേരിയന്റ് – ടോപ് ക്ലാസ് വാഹനങ്ങൾ ഇവിടെ ലഭ്യമാണ്. കേരളത്തിലെ പ്രധാന സ്ഥലങ്ങളിലും എയർപോർട്ട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്.
അതിരാവിലെ കോട്ടയത്തു നിന്നും പുറപ്പെട്ട് 7 മണിക്കു തന്നെ കാൽവരിമൗണ്ടിൽ എത്തി. പാർക്കിങ് സ്ഥലത്തു നിന്നും ടിക്കറ്റ് എടുത്തു. വണ്ടി പാർക്ക് ചെയ്തപ്പോൾ തന്നെ ഗാർഡ് പറഞ്ഞു മൂടൽ മഞ്ഞുണ്ട് കുറച്ചു കഴിയുമ്പോഴേയ്ക്കും വ്യൂപോയിന്റിലെ കാഴ്ചകൾ തെളിഞ്ഞു കാണാൻ പറ്റുമായിരിക്കും.
വ്യൂ പോയിന്റിൽ ഈ മഞ്ഞിൻ കാഴ്ച കാണാൻ അങ്ങ് കർണാടകത്തിൽ നിന്നും കുടുംബസമേതം ഡ്രൈവ് ചെയ്ത് എത്തി കാത്തിരിക്കുന്നവരെ കണ്ടു, സംസാരിച്ചപ്പോൾ ജോലി ആവശ്യത്തിന് ഇടുക്കിയിലെത്തിയതാണ്. അവരെ ഏറ്റവും കുഴപ്പിച്ചത് ഹെയർ പിൻ വളവുകളുള്ള വഴി തന്നെ, ഗൂഗിളിലെ കാഴ്ച ഇതാണേ...ഇത് എപ്പോൾ വരുമെന്ന ആകാംഷയിൽ അവരെല്ലാം മഞ്ഞിലേക്കു നോക്കിയിരിക്കുന്നു.
കുരിശുമലയിലേക്കുള്ള ട്രെക്കിങ്ങിൽ കാൽവരിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാം. പോകുന്ന വഴിയിൽ നിമിഷങ്ങൾക്കകം മഞ്ഞു വന്നു മൂടുകയും താഴ്‌വാരങ്ങളിൽ നിന്നു വരുന്ന കാറ്റ് ആ മഞ്ഞിനെ വലിച്ചുകൊണ്ടു പോവുകയും ചെയ്യും. ഡിസംബറിന്റെ മഞ്ഞിന് പവർ അൽപം കൂടുതലാണേ.
ഒരു വശത്ത് ഇടുക്കി പട്ടണത്തിന്റെ അതിവിശാലമായ കാഴ്ച. മറുവശത്ത് എങ്ങും നീണ്ടുനിവർന്നു കിടക്കുന്ന നീല ജലാശയവും ഇടയ്ക്കിടെ അവയിലെ പച്ച തുരത്തുകളും ഒറ്റ നോട്ടത്തിൽ ആരിലും അത്ഭുതം വിടർത്തുന്ന ദൃശ്യകാവ്യം . ഇവിടെ സഞ്ചാരികൾക്കു താമസിക്കാൻ രണ്ടു കോട്ടജുകളുണ്ട്. 9 മണിയായപ്പോഴെക്കും ക്ലീൻ ചെയ്യുന്ന ചേച്ചിമാരെത്തി സന്ദർശകർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ തുടങ്ങി. എന്തായാലും ഇവിടം വളരെ ഭംഗിയായി അവർ സൂക്ഷിക്കുന്നുണ്ട്. ഇടുക്കി ആർച്ച് ഡാമിൽ നിന്നു 10 കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് കാൽവരി മൗണ്ട് മലമുകളിലേക്കുള്ളത്. ഇടുക്കി ഡാം സന്ദർശിക്കുന്നതിനു സൗകര്യം ഉള്ളതിനാൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി അനേകം സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നുണ്ട്.
മൺസൂൺ കഴിഞ്ഞ് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലമാണ് കാൽവരി മൗണ്ട് അതിന്റെ എല്ലാ ഭംഗിയും സന്ദർശകർക്കു നൽകുന്നത്. ഇടുക്കി, ചെറുതേണി അണക്കെട്ടുകൾ സന്ദർശകർക്ക് തുറന്നു കൊടുക്കുന്ന സമയം യാത്ര പ്ലാൻ ചെയ്താൽ കാൽവരി മൗണ്ട് സന്ദർശനം എന്നും ഒാർമിക്കുന്ന ഒരൊഴിവുകാലമാക്കി മാറ്റാം. പ്രായ ഭേദമന്യേ ധാരാളം സന്ദർശകർ ഈ സമയം കൊണ്ട് ഇവിടെ എത്തിക്കഴിഞ്ഞു. 11 മണിവരെ നോക്കിയിരുന്നിട്ടും മഞ്ഞിന്റെ മൂടുപടം മാറുന്ന ലക്ഷണം ഇല്ല, മഞ്ഞിനോടു ടാറ്റാ ബൈ പറഞ്ഞു, കട്ടപ്പനയിൽ നിന്നും ഉച്ചഭക്ഷണവും കഴിച്ച് അടുത്ത ഡെസ്റ്റിനേഷൻ അയ്യപ്പൻകോവിൽ തൂക്കുപാലത്തിലേക്ക്.
അയ്യപ്പൻകോവിൽ തൂക്കുപാലം
കട്ടപ്പന – കുട്ടിക്കാനം റോഡിലെ മാട്ടുക്കട്ടിൽ നിന്നും അയ്യപ്പൻകോവിൽ തൂക്കുപാലത്തിലേക്ക് എത്തിച്ചേരാം. ഞങ്ങളെ ഗൂഗിൾ മാപ്പ് ചെറുതായൊന്നു ചതിച്ചു. ജീപ്പാണല്ലോ കൈയിൽ എന്ന ധൈര്യത്തിൽ മുന്നോട്ട്. ചിലപ്പോൾ വഴി തെറ്റിയെത്തുന്നത് നല്ല കാഴ്ചകളിലേക്കാണല്ലോ? ഞങ്ങൾ എത്തിയ സ്ഥലത്തു നിന്നും നോക്കിയാൽ അയ്യപ്പൻകോവിൽ തൂക്കുപാലം. കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഇടുക്കി ജലസംഭരണിക്കു കുറുകെ 2012-13 കാലഘട്ടത്തിൽ പണിത തൂക്കുപാലം. അറ്റകുറ്റപണികൾ നടക്കാത്തതിന്റെ പേരിൽ വാർത്തകളിൽ നിറയുന്ന അതേ പാലം.
ഇടുക്കിയിലെ പതിവു കാഴ്ചകളിൽ നിന്നും വ്യത്യസ്തമായൊരു യാത്രയുടെ സന്തോഷം മനസ്സിൽ നിറച്ച് മടക്കം.
വഴി
തൊടുപുഴയിൽ നിന്ന് 70 കിലോമീറ്ററോളം യാത്ര ചെയ്താൽ പത്താം മൈൽ സ്റ്റോപ്പിൽ എത്താം. ഇവിടെ നിന്നാണ് കാൽവരി മൗണ്ടിലേക്കു പോകേണ്ടത്.
വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക്
EVM വീൽസ് ഫോൺ : 7902810000 (https://www.evmwheels.com)