സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
സ്വയം തീരുമാനിച്ച വിവാഹത്തിൽ നിന്നും പിന്മാറി മാതാപിതാക്കൾ നിര്‍ദേശിക്കുന്ന വിവാഹത്തിനു തയാറാകും. പ്രായാധിക്യമുള്ളവരെ പരിപാലിക്കുന്നതുവഴി ആത്മസംതൃപ്തിയുണ്ടാകും. ദീർഘകാലസുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. നിഷ്ഠയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സഹായിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാന്‍ അവസരമുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും.
അപകീർത്തി ഒഴിവാക്കുവാൻ നേതൃസ്ഥാനം ഒഴിയും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. ജീവിതപങ്കാളിയുടെ നിർദേശങ്ങളും ആശയങ്ങളും പലപ്പോഴും അബദ്ധങ്ങൾ ഒഴിവാകുവാൻ ഉപകരിക്കും. ജന്മനാട്ടിൽ സ്വന്തമായ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദേശ ഉദ്യോഗം ഉപേക്ഷിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. ചെയ്ത തൊഴിലിന്റെയും, ഉദ്യോഗത്തിന്റെയും പകുതി പ്രതിഫലം സ്വീകരിച്ചു തൃപ്തിപ്പെടേണ്ടതായി വരും.
സമീപവാസികളുടെ ഉപദ്രവത്താൽ മാറിതാമസിക്കും. കാര്യഗൗരവക്കുറവിനാല്‍ മാതാപിതാക്കളിൽ നിന്നു ശകാരം കേൾക്കുവാനിടവരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഉന്നതരുടെ ഉപദ്രവത്താല്‍ ഉദ്യോഗമുപേക്ഷിക്കും. ആത്മവിശ്വാസത്തോടു കൂടി പുതിയ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തനതലത്തിൽ കൊണ്ടുവരും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവ്വഹണശക്തിയും വർധിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആത്മാഭിമാനവും ആശ്വാസവും തോന്നും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ