അയ്യപ്പൻകുഴിയിൽ കിണറ്റിൽ അദ്ഭുത പ്രതിഭാസം; വേനൽ കടുത്തിട്ടും ജലനിരപ്പ് ഉയരുന്നു

Mail This Article
ആര്യനാട്∙ വേനൽ രൂക്ഷമായിട്ടും കിണറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഉഴമലയ്ക്കൽ അയ്യപ്പൻകുഴി മണിവീണയിൽ അശോകന്റെ വീട്ടിലെ കിണറ്റിൽ ആണ് അദ്ഭുത പ്രതിഭാസം.20 അടി ആണ് ഇതിന്റെ താഴ്ച. വേനൽ കടുത്തതോടെ മുൻപ് ജലനിരപ്പ് താഴ്ന്ന് നാല് അടി ആയി.
കഴിഞ്ഞ നാലു ദിവസം ആയി കിണറ്റിലെ ജലം ഉയർന്നു. ഇപ്പോൾ കിണർ നിറയാൻ മൂന്ന് മീറ്റർ മാത്രമേ ഉള്ളൂ. മതിലിന് സമീപത്ത് മാലിന്യങ്ങൾ തള്ളാൻ ഒരു കുഴി എടുത്ത് ഇട്ടിരുന്നു. ഇതിലൂടെയും ജലം ഒഴുകുകയാണ്. സമീപം ജെ.എസ്.ഭവനിൽ സുശീലയുടെയും വീടിന്റെ മുൻവശത്തെ കിണറ്റിലും ജലം ഉയർന്നിട്ടുണ്ട്.
അതേ സമയം മറ്റ് വീടുകളിലെ കിണറുകളിൽ പ്രശ്നങ്ങളില്ല. റോഡിലൂടെ കുടിവെള്ള വിതരണ പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ട്. ഭൂമിക്കടിയിൽ ഈ ലൈനിന് തകരാർ സംഭവിച്ച് വെള്ളം കിണറിലേക്ക് ഒഴുകുന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.