ADVERTISEMENT

പുണെ∙ ലോകത്തെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നായ മെഴ്സിഡീസ് ബെൻസ് എസ്–ക്ലാസിന്റെ പുതിയ തലമുറ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. കൂടുതൽ ആഡംബര സൗകര്യങ്ങളും ശേഷിയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയ പുതിയ എസ്–ക്ലാസ് ഡീസൽ മോഡലിന് 2.17 കോടി രൂപയും പെട്രോൾ മോഡലിന് 2.19 കോടി രൂപയുമാണ് ഷോറൂം വില. ഇന്ത്യയ്ക്കായി മാറ്റിവച്ച 150 ലോഞ്ച് എഡിഷൻ കാറുകളിൽ പകുതിയിലേറെയും ഇതിനകം ബുക്ക് ചെയ്യപ്പെട്ടതായി കമ്പനി അറിയിച്ചു.

പുതിയ ഡിജിറ്റൽ എൽഇഡി ഹെ‍‍‍ഡ്‌ലൈറ്റ്, 20 ഇഞ്ച് അലോയ് വീലുകൾ (എഎംജിക്ക്) റിയൽ ആക്സിൽ സ്റ്റിയറിങ്, ഹൊറിസോണ്ടൽ സ്വിറ്റ് ടെയിൽ ലൈറ്റ്.  പഴയ എസ്‍ക്ലാസിനെക്കാൾ 34 എംഎം നീളവും 22 എംഎം വീതിയും 13 എംഎം ഉയരവും അധികമുണ്ട് പുതിയതിന്. 

330എച്ച്പി കരുത്തുള്ളതാണ് 2925 സിസി ഡീസൽ എൻജിൻ. 367എച്ച്പി കരുത്തുള്ള 2999 സിസി പെട്രോൾ എൻജിൻ മോഡൽ 4–വീൽ ഡ്രൈവ് ഉള്ളതാണ്. റിയർ ആക്സിൽ സ്റ്റീയറിങ് സംവിധാനം വഴി 4.5 ഡിഗ്രി വരെ പിൻ ചക്രം തിരിയുന്ന സൗകര്യം പുതിയ എസ്–ക്ലാസിലുണ്ട്.

English Summary: 2021 Mercedes-Benz S-Class launched at Rs 2.17 Crores

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com