എറണാകുളം ജില്ലാ അസോസിയേഷന്‍ കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി

Mail This Article
കുവൈത്ത് സിറ്റി ∙ എറണാകുളം ജില്ലാ അസോസിയേഷന്‍ (ഇഡിഎ) കുവൈത്ത് ഇഫ്താര്‍ സംഗമം മംഗഫില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാബുജി ബത്തേരി ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി തങ്കച്ചന്‍ ജോസഫ് സ്വാഗതം ആശംസിച്ചു. ഹസിം സേട്ട് സുലൈമാന്‍ റമസാന്‍ സന്ദേശം നല്‍കി. പ്രിന്‍സ് ബേബി (ട്രഷറര്‍), പ്രവീണ്‍ മാടശ്ശേരി (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), ബിന്ദു പ്രിന്‍സ് (മഹിളാവേദി), ജിനോ എം കെ, (പേട്രന്‍) ജോയ് മന്നാടന്‍ (അഡൈ്വസറി ബോര്‍ഡ്), അജി മത്തായി (വൈസ് പ്രസിഡന്റ്), ഹെലന്‍ മരിയ ജോബി (ബാലവേദി), ഫ്രാന്‍സിസ് കെ എം, പീറ്റര്‍ കെ മാത്യു (യൂണിറ്റ് കണ്‍വീനേഴ്സ്), ജിജു പോള്‍ (യൂണിറ്റ് സെക്രട്ടറി), ജോസഫ് കോമ്പാറ (ജോയന്റ് കോ ഓര്‍ഡിനേറ്റര്‍), സാബു പൗലോസ്. മുന്‍ പ്രസിഡന്റുമാരായ അബ്ദുല്‍ റഹിം, ജിയോ മത്തായി കുവൈത്തിലെ ഇതര സംഘടനാ പ്രതിനിധികളായ മാര്‍ട്ടിന്‍ മാത്യു, സജീവ് നാരായണന്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

ജോബി ഈരാളി, ബാലകൃഷ്ണന്‍ മല്യ, ധനഞ്ജയന്‍, ഷോജന്‍ ഫ്രാന്‍സിസ്, മനോജ് ഐസക്, ജയകൃഷ്ണന്‍, അനീഷ് ബാബു, ടെന്‍സണ്‍ ലാസര്‍, ലിസ്സ വര്‍ഗീസ്, ഷൈനി തങ്കച്ചന്‍,സൗമ്യ ജിനോ, ഷജിനി അജി, റോസ്മി ജിജു എന്നിവര്‍ നേതൃത്വം നല്‍കി.