ഗ്രീന്‍ ഫോര്‍ട്ട് മെഗാ ഇഫ്താര്‍

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മുസ്‌ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയായ ഗ്രീന്‍ ഫോര്‍ട്ട് ഇഫ്താര്‍ ഒരുക്കി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലധികം പേര്‍ പങ്കെടുത്തു. മെഡക്സ് മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ഫാസ് മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍ ഫോര്‍ട്ടിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രവും ലക്ഷ്യങ്ങളും ശറഫുദ്ധീന്‍ കണ്ണേത്ത് വിശദികരിച്ചു. ഖാലിദ് ഹാജി എന്‍ കെ സ്വാഗതം പറഞ്ഞ സംഗമത്തില്‍ സിറാജ് എരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി(കെഐസി), അഷ്റഫ് ഏകരൂര്(കെകെഐസി), കൃഷ്ണന്‍ കടലുണ്ടി(ഒഐസിസി), ഇബ്രാഹിം കുന്നില്‍ (കെകെഎംഎ) , എ പി സലാം (കെകെഎംഎ), ഡോ. ഹമീദ് (കെഎന്‍എം), ശരീഫ് പി ടി (കെഐജി), സത്താര്‍ കുന്നില്‍ (ഐഎംസിസി), ഹസ്സന്‍ ബല്ല (കെഇഎ ), സലിം (ഐഎസ്ജെ), ശറഫുദ്ധീന്‍ പൊന്നാനി(മലപ്പുറം ജില്ലാ അസോസിയേഷന്‍), മാര്‍ട്ടിന്‍ മലപ്പുറം അസോസിയേഷന്‍), അനൂപ് സോമന്‍ (കോട്ടയം അസോസിയേഷന്‍), ഷാഫികൊല്ലം, അഫ്‌സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ്), മുനീര്‍ അഹമ്മദ് (വിബ്ജിയോര്‍ ടിവി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഫീഖ് ഒളവറ നന്ദിരേഖപ്പെടുത്തി.