പോക്കറ്റ് കീറാതെ വീടൊരുക്കാം: ഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ ആമസോണിൽ നിന്നും സ്വന്തമാക്കാം

Mail This Article
വീട് അലങ്കരിക്കുന്നതിൽ ഫർണിച്ചറുകൾക്ക് പ്രധാന സ്ഥാനമാണുള്ളത്. എന്നാൽ പലപ്പോഴും ഫർണിഷിങ് ഘട്ടത്തിലാണ് ചെലവുകൾ കൈവിട്ടുപോകുന്നത്. ഇതിനുപരിഹാരമായി ബജറ്റ് ഫ്രണ്ട്‌ലി ഫർണിച്ചറുകൾ മുതൽ അത്യാഡംബര ഫർണിച്ചറുകൾ വരെ ഏറ്റവും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ തുറന്നു വയ്ക്കുന്നത്.
കോഫി ടേബിൾ, ഷൂ റാക്കുകൾ എന്നിവ മുതൽ ഹൈഡ്രോളിക് കട്ടിലുകളും 12 സീറ്റർ ഡൈനിങ് ടേബിളുകളുമടക്കം എന്തും ഏതും ഏറ്റവും മെച്ചപ്പെട്ട വിലയിൽ, ഗുണനിലവാരത്തിൽ ആമസോണിൽ നിന്നും വാങ്ങാം. ഫർണിച്ചർ വിപണിയിലെ ലോകോത്തര ബ്രാൻഡുകളുടേത് അടക്കമുള്ള ഉൽന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരു കുടക്കീഴിൽ എത്തിച്ചിരിക്കുകയാണ് ആമസോൺ.
തടിയിൽ നിർമിച്ചവയ്ക്കു പുറമേ സ്റ്റീൽ, എംഡിഎഫ്, എൻജിനീയേർഡ് വുഡ് തുടങ്ങി വ്യത്യസ്ത മെറ്റീരിയലുകളിൽ നിർമിച്ച കട്ടിലുകളിൽ നിന്നും ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. കോർണർ സോഫ, ബെഡ് സോഫ, ഫോൾഡബിൾ സോഫ തുടങ്ങി അകത്തളം മനോഹരമാക്കാൻ വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലുകളിലും നിർമിച്ച സോഫ സെറ്റുകളും റിക്ലൈനറുകളും ഇൻഡോർ ഔട്ഡോർ ടേബിൾ -ചെയർ സെറ്റുകളും ആമസോണിലുണ്ട്. ഒന്നര ലക്ഷത്തിൽ പരം വിലയുള്ള 12 സീറ്റർ സോഫ സെറ്റ് 60 ശതമാനത്തിന് മുകളിൽ വരെ വിലക്കിഴിവിൽ ആമസോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

പരമ്പരാഗത ശൈലിയിൽ നിർമിച്ച വീടുകൾക്കും സമകാലിക വീടുകൾക്കും എല്ലാം യോജിച്ചവ ആമസോണിന്റെ വിപുലമായ ഫർണിച്ചർ ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കാം. ബെഡ് സൈഡ് ടേബിളുകൾ, ബുക്ക് ഷെൽഫുകൾ, സ്റ്റോറേജ് യൂണിറ്റുകൾ, വോൾ മൗണ്ടിങ് ഷെൽഫുകൾ, കിച്ചൻ ക്യാബിനറ്റുകൾ, എന്റർടൈൻമെന്റ് യൂണിറ്റുകൾ, ഓഫിസ് ഫർണിച്ചറുകൾ, ഹോം ടേബിൾ യൂണിറ്റുകൾ തുടങ്ങിയവയെല്ലാം വ്യത്യസ്തമായ ആകൃതിയിലും നിറങ്ങളിലും വലുപ്പത്തിലും ആമസോൺ സ്റ്റോറിലുണ്ട്.
സമാനതകളില്ലാത്ത ഓഫറുകൾക്കും പ്രൈം ഉപഭോക്താക്കൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾക്കും പുറമേ ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങാനുള്ള സൗകര്യവും മികച്ച ഫർണിച്ചർ ഡെസ്റ്റിനേഷനാക്കി ആമസോണിനെ മാറ്റുന്നു.