ADVERTISEMENT

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പുണ്യസ്മരണകളുമായി പെസഹാ ദിനത്തിൽ വീട്ടിൽ കുടുംബത്തോടൊപ്പം കാൽകഴുകൽ ശുശ്രൂഷ നടത്തി നടൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സിജോയ് വർഗീസ്. പെസ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹ‍‍‍‍‍‍‍‍‍‍ാ ദിനത്തിൽ ശിഷ്യരുടെ പാദങ്ങൾ കഴുകിയ യേശുദേവന്റെ മാതൃക പിന്തുടർന്ന് ദേവാലയങ്ങളിലാണ് കാൽകഴുകൽ ശുശ്രൂഷ നടന്നുവരുന്നത്. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു സിജോയ് വർഗീസ് കാൽകഴുകൽ ശുശ്രൂഷ നടത്തിയത്. ഭാര്യ ടെസ്സി സിജോയ്, മക്കളായ ആദിത്യ, ആമി, ആനി, ആന്റണി, സാറ എന്നിവരുടെ കാൽകഴുകി ചുംബിച്ചും അപ്പംമുറിച്ചും പ്രാർഥന നടത്തിയുമാണ് സിജോയ് പെസഹാ ദിനം ആചരിച്ചത്.

ദേവാലയങ്ങളിലെ മാതൃകയിൽ കാൽകഴുകൽ ശുശ്രൂഷ എല്ലാ കുടുംബങ്ങളിലും നടത്തണമെന്നും ഇത് കുടുംബങ്ങളിലെ സാഹോദര്യവും ബന്ധങ്ങളും ദൃഢമാക്കുന്നതിനു മുതൽക്കൂട്ടാവുമെന്നും സിജോയ് വർഗീസ് പറഞ്ഞു. നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണമെന്ന യേശുക്രിസ്തുവിന്റെ പ്രബോധനമാണ് കുടുംബങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യ, സിനിമാ മേഖലകളില്‍ സജീവമാണ് സിജോയ് വർഗീസ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡെയ്സിലെ കോച്ച് സാക്ക് എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധ നേടി. തമിഴ് സിനിമയിലും സജീവ സാന്നിധ്യമാണ് സിജോയ്. അജിത് നായകനായെത്തിയ ‘തുനിവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വില്ലനായി സിജോയ് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT