ADVERTISEMENT

ബെംഗളൂരു ∙ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. തിരക്കില്ലാത്ത വനിതാ കംപാർട്മെന്റിൽ കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം സെക്കന്ദരാബാദിൽനിന്ന് പുറപ്പെട്ട ലോക്കൽ ട്രെയിനിലെ യാത്രക്കാരിയായിരുന്ന യുവതിയുടെ നേരെ ലൈംഗിക തൊഴിലാളി ആണോ എന്ന് ചോദിച്ചുകൊണ്ട് അക്രമി സമീപിക്കുകയായിരുന്നു.

ഭയന്നുപോയ യുവതി പിന്നോട്ട് നീങ്ങിയപ്പോൾ ഇയാൾ യുവതിയെ കടന്നുപടിച്ചു. അക്രമിയിൽനിന്നു രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ യുവതി ട്രെയിനിൽനിന്ന് പുറത്തേക്കു ചാടി. വീഴ്ച്ചയിൽ യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. രക്തംവാർന്ന് റെയിൽവേ ട്രാക്കിൽ കിടന്ന യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

നിലവിൽ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ റെയിൽവേ പൊലീസും സെക്കന്ദരാബാദ് പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

English Summary:

Bengaluru Train Assault: Young woman seriously injured after jumping from a moving train to escape a sexual assault attempt in Bengaluru.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com