ഇന്ത്യക്കാർക്ക് ഇ വിസ നൽകുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്?
Mail This Article
വിദേശത്തേക്ക് പഠിക്കാൻ പോകുക അവിടെ കുടിയേറുക അല്ലെങ്കിൽ വിനോദ സഞ്ചാരത്തിനായെങ്കിലും പോകുക എന്നത് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇങ്ങനെ പോകുമ്പോൾ നിങ്ങളുടെ പാസ്‌പോർട്ട് കൂടാതെ, രാജ്യാന്തര യാത്രക്കാർക്ക് മറ്റൊരു പ്രധാന രേഖ വിസയാണ്. വിസ കിട്ടുക പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇപ്പോൾ പല രാജ്യങ്ങളും ഇ വിസ നൽകുന്നുണ്ട്.
ഇന്ത്യക്കാർ വീട് വാങ്ങുന്നത് കൂടുന്നു, സമ്പാദ്യം കുറയുന്നതിൽ ആശങ്കയില്ല: നിർമല സീതാരാമൻ Read more ...
എന്താണ് ഇ-വിസ?
ഒരു ഇ-വിസ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് വഴിയോ അംഗീകൃത വിസ സേവന ദാതാവ് വഴിയോ ഓൺലൈനായി ലഭിക്കാവുന്ന വിസയാണ്. പരമ്പരാഗത വിസ പ്രക്രിയയ്ക്ക് നിങ്ങൾ ഒരു പേപ്പർ അപേക്ഷാ ഫോമും അനുബന്ധ രേഖകളും നിങ്ങളുടെ പാസ്‌പോർട്ടിന്റെ ഒരു പകർപ്പും ലക്ഷ്യസ്ഥാനത്തെ രാജ്യത്തിന്റെ എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇ വിസ ഓൺലൈൻ ആയി തന്നെ ചെയ്യാം.
നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് നിരവധി രാജ്യങ്ങളിലേക്ക് ഇ-വിസകൾക്ക് അപേക്ഷിക്കാം. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് 84-ാം സ്ഥാനത്താണ്.
ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള പൗരന്മാർക്ക് ഇ-വിസ നൽകുന്ന രാജ്യങ്ങൾ
അംഗോള, ബൊളീവിയ, ബാർബഡോസ്, അൽബേനിയ, ബുറുണ്ടി, ഭൂട്ടാൻ, അർമേനിയ, കേപ് വെർഡെ , ഡൊമിനിക്ക, അസർബൈജാൻ, കൊമോറോസ്, എൽ സാൽവഡോർ, ആന്റിഗ്വ & ബാർബുഡ, ഗിനിയ,ഗാബോൺ, ഓസ്ട്രേലിയ, മാലദ്വീപ്, ഗാംബിയ, ബോട്സ്വാന, മാർഷൽ ദ്വീപുകൾ, ഗ്രനേഡ, ബുർക്കിന ഫാസോ, മൗറിറ്റാനിയ, ഹെയ്തി, ബഹ്റൈൻ, മൊസാംബിക്ക്, ജമൈക്ക, ബെനിൻ,പലാവു, കസാക്കിസ്ഥാൻ, ബൊളീവിയ, സെന്റ് ലൂസിയ, മക്കാവോ, സിയറ ലിയോൺ, മൗറീഷ്യസ്, കംബോഡിയ, സൊമാലിയ, മൈക്രോനേഷ്യ, കാമറൂൺ, തിമോർ-ലെസ്റ്റെ, നേപ്പാൾ, കൊളംബിയ, തുവാലു, പലസ്തീൻ, ഇക്വഡോർ, സിംബാബ്‌വെ, സെനഗൽ, എത്യോപ്യ, സീഷെൽസ്, കോംഗോ, സെന്റ് കിറ്റ്സ് & നെവിസ്, ജിബൂട്ടി, സെന്റ് വിൻസെന്റ് & ഗ്രനേഡൈൻസ്, ഇക്വറ്റോറിയൽ ഗിനിയ, ട്രിനിഡാഡ് & ടൊബാഗോ, ജോർജിയ, വനവാട്ടു, ഗിനിയ, കെനിയ, കിർഗിസ്ഥാൻ, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, ലെസോത്തോ, മൊറോക്കോ,മോൾഡോവ, മലാവി, മഡഗാസ്കർ, മലേഷ്യ, മംഗോളിയ, മ്യാൻമർ, നൈജീരിയ, പാപുവ ന്യൂ ഗ്വിനിയ, റഷ്യ, റുവാണ്ട, സിയറ ലിയോൺ, സിംഗപ്പൂർ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാൻ, താജിക്കിസ്ഥാൻ, ടാൻസാനിയ, തായ് ലാൻഡ്, ടോഗോ, തുർക്കിയെ. ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം, സാംബിയ എന്നിവയാണ്.
English Summary : Which Countries are Giving E Visa to Indians