ADVERTISEMENT

പഞ്ചാബ് നാഷനൽ ബാങ്കിൽ350ഓഫിസർ, എസ്ബിഐയിൽ 269 കൗൺസലർ, ഡയറക്ടർ, ബാങ്ക് ഓഫ് ഇന്ത്യയിൽ 180ഒാഫിസർ… ബാങ്ക് ജോലി കാത്തിരുന്നവർക്ക് ഇത് വമ്പൻ അവസരം. ഉടനെ അപേക്ഷിക്കാം;

പഞ്ചാബ് നാഷനൽ ബാങ്ക്: 350 ഒഴിവ്

വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 350 ഒഴിവ്. മാർച്ച് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

∙ജെഎംജിഎസ് ഗ്രേഡ്–1, എംഎംജിഎസ്–2, എംഎംജിഎസ്–3ഗ്രേഡുകളിലാണ് അവസരം. ജെഎംജിഎസ് ഗ്രേഡ്–1വിഭാഗത്തിൽ ഓഫിസർ–ക്രെഡിറ്റ് (250ഒഴിവ്), ഓഫിസർ–ഇൻഡസ്ട്രി (75) തസ്തികകളിലാണ് അവസരം. എംഎംജിഎസ്–2വിഭാഗത്തിൽ മാനേജർ–ഐടി (5ഒഴിവ്), മാനേജർ –സൈബർ സെക്യൂരിറ്റി (5), മാനേജർ –ഡേറ്റ സയന്റിസ്റ്റ് (3) തസ്തികകളിലും എംഎംജിഎസ്–3വിഭാഗത്തിൽ സീനിയർ മാനേജർ–ഐടി (5ഒഴിവ്), മാനേജർ–സൈബർ സെക്യൂരിറ്റി (5), മാനേജർ–ഡേറ്റ സയന്റിസ്റ്റ് (3) തസ്തികകളിലും അവസരമുണ്ട്.

∙ഓഫിസർ– ക്രെഡിറ്റ് തസ്തികയിലേക്ക് സിഎ അല്ലെങ്കിൽ സിഎംഎ അല്ലെങ്കിൽ സിഎഫ്എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം (60 %മാർക്കോടെ) എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളിലെ ജോലിപരിചയം അഭികാമ്യം.

∙ഓഫിസർ– ഇൻഡസ്ട്രി തസ്തികയിലേക്ക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ടെക്സ്റ്റൈൽ/മൈനിങ്/കെമിക്കൽ/പ്രൊഡക്‌ഷൻ/മെറ്റലർജി/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഫുൾ ടൈം ബിഇ അല്ലെങ്കിൽ ബിടെക്(60% മാർക്കോടെ) യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. എംടെക്/എംബിഎ അഭിലഷണീയം. ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിലെ ജോലിപരിചയം അഭികാമ്യം.

∙പ്രായം21–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന (ഇന്റർവ്യൂ മാത്രം വഴിയാകാനും സാധ്യത). കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ∙അപേക്ഷാഫീസ്: 1000രൂപ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.

∙ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.pnbindia.in

SBI: 269 ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എഫ്എൽസി കൗൺസലർ, എഫ്എൽസി ഡയറക്ടർ തസ്തികകളിൽ 269 ഒഴിവ്. ഒരു വർഷ കരാർ നിയമനം. തിരുവനന്തപുരം സർക്കിളിൽ12ഒഴിവുണ്ട്. മാർച്ച് 21വരെ ഓൺലൈനായി അപേക്ഷിക്കാം.

എസ്ബിഐ/ മറ്റ് അസോഷ്യേറ്റ് ബാങ്കുകൾ/ പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നു വിരമിച്ച ഓഫിസർമാർക്ക് അപേക്ഷിക്കാം.

∙പ്രായം: 60നും63നും ഇടയിൽ.

∙ശമ്പളം: വിരമിച്ച ഗ്രേഡ് അനുസരിച്ച് 30,000-50,000. യോഗ്യത, തിരഞ്ഞെടുപ്പു രീതി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ.

www.sbi.co.in; www.bank.sbi

ബാങ്ക് ഓഫ് ഇന്ത്യ: 180ഒഴിവ്

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ ആകാൻ അവസരം. വിവിധ തസ്തികകളിലായി 180ഒഴിവുണ്ട്. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ചീഫ് മാനേജർ തസ്തികയിൽ21ഒഴിവും സീനിയർ മാനേജർ തസ്തികയിൽ 85 ഒഴിവും ലോ ഓഫിസർ, മാനേജർ തസ്തികയിൽ74ഒഴിവുമാണുള്ളത്.

∙ഒഴിവുള്ള വിഭാഗങ്ങൾ:ഐടി ഡേറ്റ ബേസ്,നെറ്റ്‌വർക്ക്,ക്ലൗഡ് ഓപ്പറേഷൻസ്, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ,ഡിജിറ്റൽ പേയ്മെന്റ്സ്, ഇൻസിഡെന്റ് മാനേജർ, ആപ്ലിക്കേഷൻ കസ്റ്റമൈസേഷൻ,സെക്യൂരിറ്റി സെൽ ഇക്കോണമിസ്റ്റ്.

∙പ്രായം 22–42.ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.bankofindia.co.in

English Summary:

Bank Job opportunities

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com