Activate your premium subscription today
തലക്കുളത്തൂർ∙ ചത്ത കോഴിയെ വിൽപന നടത്തിയ അണ്ടിക്കോട് സിപിആർ ചിക്കൻ സ്റ്റാളിന്റെ ലൈസൻസ് ഇന്നു റദ്ദാക്കും. ഇന്നലെ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിൽ കടയിൽ നിന്നു 33 കിലോഗ്രാം ചത്ത കോഴി കണ്ടെടുത്തു. ഇന്നലെ പൊതു അവധി ദിവസം ആയതിനാലാണു ലൈസൻസ് റദ്ദാക്കുന്ന നടപടി ഇന്നത്തേക്കു മാറ്റിയത്. കട ഇന്നലെതന്നെ അടപ്പിച്ചു.
കോഴിക്കോട്∙ തലക്കുളത്തൂരിൽ ചീഞ്ഞ കോഴിയിറച്ചി വിറ്റ കട പൂട്ടിച്ചു. അണ്ടിക്കോട് പ്രവർത്തിക്കുന്ന സിപിആർ ചിക്കൻ സ്റ്റാളാണ് പൂട്ടിയത്. ദുർഗന്ധം വന്ന് ഇറച്ചി പരിശോധിച്ചപ്പോൾ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഫാമുകൾ തുടങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഒക്ടോബറിൽ പത്തനംതിട്ടയിലും പദ്ധതി ആരംഭിക്കും.
വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ
കഴിഞ്ഞ വർഷം ഹോട്ടൽ ഭക്ഷണം കഴിച്ചു യുവതി മരിക്കാനിടയായ സാഹചര്യത്തിൽ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷ്യവിഷബാധ തടയുന്നതിനായി ചില തീരുമാനങ്ങളെടുത്തു (ഭൂരിഭാഗവും നടപ്പിലായില്ല). അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം പൊതിഞ്ഞു വരുന്ന പാഴ്സൽ കവറിനു പുറത്ത് പാകം ചെയ്ത തീയതിയും സമയവും
കൊടും വേനലിന്റെ ചൂട് തണുത്തുതുടങ്ങിയെങ്കിലും വിപണിയിലെ ഇറച്ചിവില ചുട്ടുപൊള്ളുന്നു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും പോത്തിനും പന്നിക്കും വില ഒപ്പത്തിനൊപ്പം ആയെങ്കിലും പല സ്ഥലങ്ങളിലും ബീഫ് വില 420 പിന്നിട്ടുകഴിഞ്ഞു. പോർക്ക് ആവട്ടെ 400ൽ എത്തിനിൽക്കുന്നു. വിപണിയിൽ പന്നി ലഭ്യത കുറഞ്ഞതാണ് വിൽപനവിലയിലും
കാസർകോട്∙ കോഴി വിൽപന വിലയിൽ കുതിച്ചുകയറ്റം തുടരുന്നു. കഴിഞ്ഞ 1 മാസത്തിനിടെ മൊത്തവിൽപന വിലയിൽ 20 രൂപയും റീട്ടെയിൽ വിൽപന വിലയിൽ 30 രൂപ വരെയുമാണ് കൂടിയത്. കഴിഞ്ഞ മാസം ഇത് യഥാക്രമം 150 രൂപയും 160–165 രൂപയുമായിരുന്നു. ഇപ്പോൾ അത് 170 രൂപയും 180– 185 രൂപയുമായി ഉയർന്നു. കോഴി ഇറച്ചിയുടെ വില കഴിഞ്ഞ മാസം 230
ശ്രീകൃഷ്ണപുരം ∙ ഓരോ ദിവസവും ചെറുകിട വ്യാപാരികൾ ഇറച്ചിക്കോഴികളെ ഇറക്കുമ്പോൾ നെഞ്ചിൽ ആവലാതിയുടെ തീയാണ്. അതിന് പുറത്തെ താപനിലയെക്കാൾ ചൂടാണ്. ഒരു മാസത്തിലേറെയായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഒരോ ദിവസത്തേക്കും കച്ചവടത്തിനുള്ള കോഴികളെ പുലർച്ചെയാണ് കടകളിൽ ഇറക്കുക. ചൂട് കൂടിയാൽ കോഴി തീറ്റയെടുക്കുന്നതും
മൃഗപരിപാലനരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ നമുക്കു പരിചിതമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പാക്കി ഈ മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് തൃശൂർ അയ്യന്തോൾ താണിക്കൽ ഡോ. സി.എം.ശ്രീലക്ഷ്മി. മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ
വേനല്‍ക്കാലത്ത് കോഴികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളില്‍ മുഖ്യമാണ് കോഴിവസന്തയും കോഴിവസൂരിയും കണ്ണുചീയല്‍ രോഗവും ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗവും. കൂടിന്റെ ഒരു മൂലയില്‍ കൂട്ടംകൂടി തലതാഴ്ത്തി തൂങ്ങി നില്ക്കല്, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, വെള്ളകലര്‍ന്ന വയറിളക്കം
Results 1-10 of 125