Activate your premium subscription today
വിയറ്റ്നാമിലെ കുരുമുളക് കയറ്റുമതിക്കാർ ചരക്ക് ക്ഷാമത്തിൽ നട്ടം തിരിഞ്ഞതോടെ കർഷകരെ ആകർഷിക്കാൻ നിത്യേന അവർ നിരക്ക് ഉയർത്തുകയാണ്. വിയറ്റ്നാം മുളക് കിലോ 1,45,000 - 1,47,200 ഡോഗിലാണ് ഇടപാടുകൾ നടന്നത്. നവംബർ ഷിപ്പ്മെൻറ്റുകൾ പൂർത്തിയാക്കാൻ കഴിയാഞ്ഞ പലർക്കും യൂറോപ്യൻ ബയ്യർമാർ ഡിസംബറിലേയ്ക്ക്
പച്ച തേങ്ങ റെക്കോർഡ് തലത്തിൽ നീങ്ങുന്നത് കാർഷിക മേഖലയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തേങ്ങയുടെ ലഭ്യത ചുരുങ്ങിയതിനാൽ ഇടനിലക്കാർ ഉയർന്ന വില നൽകി ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചു. നഗര പ്രദേശങ്ങളിൽ കിലോ 70 രൂപയ്ക്ക് വരെ വിൽപ്പന നടക്കുന്നതിനാൽ വലിയോരു പങ്ക് കർഷകർ മൂപ്പ് എത്തിയ കുലകൾ വിളവെടുത്ത് വിൽപ്പനയ്ക്ക് ഇറക്കുന്നുണ്ട്.
കുരുമുളക് ഉൽപാദനവും കരുതൽ ശേഖരവും സംബന്ധിച്ച് അടിസ്ഥാനരഹിതമായ കണക്കുകൾ കേന്ദ്ര ഏജൻസിയിൽ നിന്നും പുറത്ത് വന്നത് കർഷകരെയും വ്യാപാര മേഖലയെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി. അടുത്ത സീസണിൽ ബംബർ വിളവെന്ന വിലയിരുത്തലാണ് പുറത്ത് വന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം കുരുമുളക് ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ പുറത്തുവിട്ടതിനു പിന്നിൽ ഓഫ് സീസണിലെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യമെന്ന് ഉൽപാദന മേഖല. കാർഷിക മേഖലയിൽ കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പുണ്ടെന്ന പ്രവചനം ഉൽപ്പന്നത്തെ തളർത്താനുള്ള തന്ത്രമായി ഉൽപാദകർ വിലയിരുത്തുന്നു.
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ചു. അൺ ഗാർബിൾഡ് കുരുമുളക് 63,700 രൂപയിലും ഗാർബിൾഡ് മുളക് 65,700 രൂപയിലും വിപണനം നടന്നു. മൂഹുർത്ത കച്ചവടത്തിൽ മൊത്തം 19.5 ടൺ മുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്.
കുറ്റ്യാടി∙ തേങ്ങയ്ക്കു വില ദിവസംതോറും കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാഴ്ച മുൻപു വരെ പച്ചത്തേങ്ങ കിലോയ്ക്ക് 37 രൂപയായിരുന്നു. അതിപ്പോൾ 27 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. സ്കൂൾ, കോളജ് തുറക്കൽ സമയത്ത് തേങ്ങയുടെ വിലയിടിവ് കർഷകരെ സാരമായി ബാധിക്കും.
ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ഛിച്ചേക്കാനുള്ള സാധ്യത തേയില വിപണിയിൽ ആശങ്ക പരത്തുന്നു. കയറ്റുമതി തടസ്സപ്പെട്ടേക്കുമോ എന്ന ഭയം ശക്തമാകുകയാണ്. അതിനാൽ കഴിയുന്നത്ര വേഗം കയറ്റുമതി കരാർ പാലിക്കാനുള്ള തത്രപ്പാടിലാണു വ്യാപാരികൾ.
രാജ്യാന്തര വിപണിയിൽ റബർ വിലയിലെ കുതിപ്പു തുടരുന്നു; കേരളത്തിൽ കർഷകരുടെ നിരാശപ്പെട്ടുള്ള കാത്തിരിപ്പും. കുരുമുളകു വിപണി തുടർച്ചയായ വിലയിടിവിൽനിന്നു കരകയറാൻ തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ വിപണിയിൽ ഈസ്റ്റർ, വിഷു ഡിമാൻഡ് പ്രതീക്ഷയുണർത്തുന്നു. ഓർത്തഡോക്സ് ഇലത്തേയിലയ്ക്കും നല്ല കാലം. കൊക്കോയുടെ രാജ്യാന്തര വിപണി റെക്കോർഡ് മുന്നേറ്റത്തിൽത്തന്നെ.
കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ എത്തിക്കുന്നത്. മില്ലിൽ വില്പനക്കുള്ള സൗകര്യവും
കോഴിക്കോട്∙ സംസ്ഥാനത്ത് നാഫെഡിനുവേണ്ടിയുള്ള പച്ചത്തേങ്ങസംഭരണം പൂർണതോതിൽ ആരംഭിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിൽ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിലൂടെ കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരിച്ചു സ്വകാര്യ ഏജൻസികൾ വഴി കൊപ്രയാക്കി മാറ്റിയാകും നാഫെഡിനു കൈമാറുക. സംഭരിക്കുന്ന
കോഴിക്കോട്∙ സംസ്ഥാനത്ത് കൊപ്രസംഭരണത്തിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള (വിഎഫ്പിസികെ) നാളികേര വികസന കോർപറേഷനുമായി സഹകരിക്കാൻ ധാരണ. കൃഷിമന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതദ്യോഗസ്ഥ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമികതീരുമാനമായി. നാളികേര വികസന കോർപറേഷനിൽ നിന്ന് അന്തിമ
Results 1-10 of 22