മനുഷ്യന് ആകാശത്തുകൂടെ സഞ്ചരിക്കാൻ പ്രാപ്തമാക്കിയത് വിമാനങ്ങളാണ്. എൻജിൻ ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാൻ സാധിച്ചതുമായ ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയത് റൈറ്റ് സഹോദരന്മാരാണ്. 1903ലായിരുന്നു ആദ്യമായി വിമാനം പറത്തിയത്.