പ്രധാനമന്ത്രി മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണ മുന്നറിയിപ്പ്; ഒരാൾ അറസ്റ്റിൽ

Mail This Article
×
മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു മുൻപാണ് മുന്നറിയിപ്പു ലഭിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്കു ഫോൺ കോൾ വന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെമ്പൂർ മേഖലയിൽനിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാൾ മനോദൗർബല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
English Summary:
Terrorist Threat Against PM Modi's Plane
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.