Activate your premium subscription today
കാക്കനാട്∙ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനു കൊണ്ടുവന്ന പിതാവിനു ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നു കണ്ടെത്തി മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തി. വെള്ളിയാഴ്ച രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ഒപ്പം വന്ന പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്കു ലൈസൻസ് ഇല്ലാത്തതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് 9,500 രൂപ പിഴ ചുമത്തിയത്. പിതാവിന്റെ ബൈക്കിനു പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകൻ ഹെൽമറ്റ് ധരിച്ചിരുന്നില്ല.
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് എണ്ണം കുറയ്ക്കുകയും കർശനമാക്കുകയും ചെയ്തതിനെത്തുടർന്ന് അപേക്ഷകരുടെ കാത്തിരിപ്പ് നീണ്ടതോടെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം. പുതുക്കിയ വ്യവസ്ഥ പ്രകാരം ഒരു ആർടി ഓഫിസിൽ രണ്ട് ഓഫിസർമാരുടെ കീഴിൽ 80 ടെസ്റ്റ് എന്നത് 100 ആയി ഉയർത്തും. കഴിഞ്ഞദിവസം മന്ത്രി
റാസൽഖൈമ ∙ ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി റാസൽഖൈമ പൊലീസ്.
ഒറ്റപ്പാലം∙ താലൂക്കിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിലവിൽ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അപേക്ഷ സമർപ്പിച്ച മൂവായിരത്തിലേറെ പേരാണു ടെസ്റ്റിന് ഊഴം കാത്തിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകൾ സൂക്ഷ്മമായി മാറാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടു ഗതാഗത വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിനു പിന്നാലെ തുടങ്ങിയ പ്രതിസന്ധിയാണിത്. ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും ഉൾപ്പെട്ട സംഘം ദിവസവും പരമാവധി 40 ടെസ്റ്റുകളാണു നടത്തുന്നത്. നിലവിൽ ഒറ്റപ്പാലത്ത് ഉദ്യോഗസ്ഥരെ 2 ബാച്ചുകളാക്കി തിരിച്ചു പ്രതിദിനം 80 ടെസ്റ്റുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാകാത്ത സാഹചര്യമാണ്.
തിരുവനന്തപുരം∙ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 6,000 ഡ്രൈവിങ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങള്‍ വേഗത്തില്‍
കാക്കനാട്∙ ബൈക്ക് ഉപയോഗിച്ചുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കൂട്ടത്തോൽവി. എം80 ബൈക്കുകൾ ഒഴിവാക്കിയ ശേഷമുളള ആദ്യത്തെ ടെസ്റ്റായിരുന്നു ഇന്നലെ.ടെസ്റ്റിനെത്തിയ 48 ൽ 30 പേരും പരാജയപ്പെട്ടു.ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. ടെസ്റ്റ് ഗ്രൗണ്ടിലെ ‘8’നകത്തെ പരീക്ഷക്കിടെ
കുറവിലങ്ങാട് ∙ മോട്ടർ വാഹന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോനിപ്പള്ളി വാഹന പരിശോധനാ കേന്ദ്രം, ഡ്രൈവിങ് ടെസ്റ്റ് സെന്റർ എന്നിവ അനാഥമായ നിലയിൽ.കെൽട്രോണിനു നൽകാനുള്ള കുടിശിക അരക്കോടി രൂപ എത്തിയതോടെ ഒന്നരവർഷം മുൻപു പ്രവർത്തനം പൂർണമായി നിലച്ചു. ഡ്രൈവിങ് ടെസ്റ്റിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെയങ്കിലും
കോട്ടയം ∙ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവ നടത്തുന്നതിൽ വൻ ക്രമക്കേട് നടക്കുന്നതായി മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഓരോ ഉദ്യോഗസ്ഥനും നടത്തേണ്ട ടെസ്റ്റുകളുടെ പരിധി നിശ്ചയിച്ചു. മലപ്പുറം പൊന്നാനി ആർടിഒ ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു ദിവസം 5 മണിക്കൂറിനകം 147 ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ഇതിൽ 100 പേർക്കു ഡ്രൈവിങ് ലൈസൻസ് നൽകുകയും ഈ സമയം തന്നെ 50 വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുകയും ഉച്ചയ്ക്കു ശേഷം 38 ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുകയും പഴയ ലൈസൻസ് പുതുക്കാനെത്തിയ 16 പേരുടെ ഡ്രൈവിങ് ലൈസൻസ് പരിശോധിക്കുകയും ചെയ്തുവെന്നും കണ്ടെത്തി.
തിരുവനന്തപുരം∙ ജൂലൈ 1ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സിഐടിയു അറിയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. പരിഷ്കാരം എന്തിനാണെന്ന് ഇന്നലെ വിഡിയോ സന്ദേശത്തിൽ ഗണേഷ് വിശദീകരിച്ചു. അപകടം കുറയ്ക്കേണ്ടത്
തിരുവനന്തപുരം∙ ഡ്രൈവിങ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ. ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച
Results 1-10 of 28