Activate your premium subscription today
ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ്
എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ച ഒരു ‘തങ്കപ്പെട്ട ബ്രാൻഡ്’, അതായിരുന്നു വിസ്താര. നല്ലതു പറയിപ്പിക്കുക ഇത്ര വലിയ കാര്യമാണോയെന്നു തോന്നാം, പക്ഷേ വ്യോമയാനരംഗത്ത് ഇത് വമ്പൻ സംഗതി തന്നെയാണ്. അത്രയ്ക്കുണ്ട് പല വിമാനക്കമ്പനികളെക്കുറിച്ചും ജനങ്ങളുടെ മനസ്സിലുള്ള ‘നെഗറ്റീവ്’ ചിന്താഗതി. സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടു പോലും എയർ ഇന്ത്യയെക്കുറിച്ചുള്ള ‘നെഗറ്റിവിറ്റി’ സാക്ഷാൽ ടാറ്റ ഗ്രൂപ്പിന് പോലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. എയർ ഇന്ത്യയിലേക്ക് വിസ്താര ലയിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചത് ഒരേയൊരു ചോദ്യമാണ്–‘വിസ്താരയുടെ എക്സ്പീരിയൻസ് എയർ ഇന്ത്യയാകുമ്പോൾ കിട്ടുമോ?’. ആ ചോദ്യം ഒടുവിൽ ടാറ്റ ഗ്രൂപ്പ് കേട്ടു. വിസ്താര വിമാനങ്ങളിലെ യാത്രാനുഭവം അതേപടി നിലനിർത്തുമെന്ന് ഉറപ്പുനൽകേണ്ടി വന്നു. ഒപ്പം ഒരു വാഗ്ദാനവും–എയർ ഇന്ത്യയെ വിസ്താരയുടെ തലത്തിലേക്ക് ഉയർത്തും! ഈ വാഗ്ദാനം യാത്രക്കാർ അപ്പാടെ വിഴുങ്ങിയിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, 10 വർഷം പഴക്കവും 70 വിമാനങ്ങളും മാത്രമുള്ള ഒരു കമ്പനിയുടെ നിലവാരത്തിലേക്ക് 140 വിമാനങ്ങളും 90 വർഷത്തിന്റെ ചരിത്രവുമുള്ള ഒരു കമ്പനി മാറുമെന്ന് പറയേണ്ടി വന്നെങ്കിൽ, അത് വിസ്താരയുടെ വിജയമാണ്. മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനാവാത്ത മികവിന്റെ ചരിത്രമാണ് വിസ്താരയ്ക്കുള്ളത്. ബ്രാൻഡ് നിറം മുതൽ പ്രീമിയം ഇക്കോണമി ക്ലാസ് വരെ ഇതിൽ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ പ്രീമിയം ഇക്കോണമിയെന്ന സങ്കൽപ്പം തന്നെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വിസ്താരയ്ക്കാണ്. ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പ്രീമിയം ലുക്ക് ആൻഡ് ഫീൽ നൽകിയാണ് വിസ്താര കടന്നുപോകുന്നത്.
ന്യൂഡൽഹി∙ ടാറ്റയുടെ ജനപ്രിയ എയർലൈൻ ബ്രാൻഡ് ‘വിസ്താര’യ്ക്ക് ഗുഡ്ബൈ. ഇന്നലെ അർധരാത്രി 12 മുതൽ ‘എയർ ഇന്ത്യ’യെന്ന ബ്രാൻഡിലാണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. വരും ദിവസങ്ങളിലെ യാത്രകൾക്കായി മുൻകൂട്ടി വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ഇന്നു മുതൽ വിമാനത്താവളങ്ങളിലെത്തുമ്പോൾ എയർ ഇന്ത്യയുടെ ചെക്ക്–ഇൻ
ന്യൂഡൽഹി∙ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ പതിനെട്ടാം ഗേറ്റിൽ നിന്ന് രാത്രി 11.45ന്ഔദ്യോഗിക യാത്രയപ്പുകളൊന്നുമില്ലാതെ വിസ്താര പറന്നുയർന്നു. ഡൽഹി – സിംഗപ്പൂർ UK 115 നാളെ രാവിലെ 8.40ന് സിംഗപ്പൂരിൽ ലാൻഡ് ചെയ്യുന്നതോടെ ഒൻപതര വർഷത്തെ ‘വാനവാസം’ വിസ്താര അവസാനിപ്പിക്കും. ഇനി
ന്യൂഡൽഹി ∙ എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് തിങ്കളാഴ്ച രാത്രിയോടെ ഓർമയാകും. വിസ്താര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കും. ചൊവ്വാഴ്ച മുതൽ ‘എയർ ഇന്ത്യ’യായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. ഇതോടെ ടാറ്റയുടെ കീഴിലുണ്ടായിരുന്ന 4 എയർലൈൻ ബ്രാൻഡുകൾ
ന്യൂഡൽഹി∙ ബുക്ക് ചെയ്ത ഫ്ലൈറ്റിനു പകരം, നേരത്തേയുള്ള മറ്റൊരു ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ എയർ ഇന്ത്യ യാത്രക്കാർക്ക് അവസരം. ലക്ഷ്യസ്ഥാനത്ത് നേരത്തെയെത്തേണ്ട സാഹചര്യമുള്ളവർക്ക് ‘ഫ്ലൈ പ്രയർ’ എന്ന ഈ സേവനം പ്രയോജനപ്പെടും. ബുക്ക് ചെയ്ത ഫ്ലൈറ്റിന് 12 മണിക്കൂർ മുൻപ് വരെയുള്ള മറ്റൊരു എയർ ഇന്ത്യ ഫ്ലൈറ്റ്
ന്യൂഡൽഹി∙ ഈ മാസം 12നു നടക്കുന്ന എയർ ഇന്ത്യ– വിസ്താര വിമാനക്കമ്പനികളുടെ ലയനത്തിനു മുന്നോടിയായി മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിസ്താര സിഇഒ വിനോദ് കണ്ണൻ ലയനത്തിനു ശേഷം ചീഫ് ഇന്റഗ്രേഷൻ ഓഫിസറുടെ (സിഐഒ) ചുമതല വഹിക്കും. മാനേജ്മെന്റ് കമ്മിറ്റി അംഗമായ അദ്ദേഹം, എയർ ഇന്ത്യ സിഇഒ
ന്യൂഡൽഹി∙ ദുബായിൽനിന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട കണ്ടെത്തി. സീറ്റിനടിയിലെ പോക്കറ്റിൽ നിന്നു ബുള്ളറ്റ് അടക്കമുള്ള കാട്രിജ് കണ്ടെത്തിയതായി എയർ ഇന്ത്യ തന്നെയാണു വെളിപ്പെടുത്തിയത്. പൊലീസിനു പരാതി നൽകിയതായും അറിയിച്ചു
ന്യൂഡൽഹി ∙ ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു.
Results 1-10 of 109