Activate your premium subscription today
തിരുവനന്തപുരം∙ തിരുവനന്തപുരത്തുനിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് വ്യാഴാഴ്ച മുതൽ (ഡിസംബർ-12) തുടങ്ങും. ഇൻഡിഗോ നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4.25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7.05ന് തിരുവനന്തപുരത്ത് എത്തും. തിരികെ
തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളെ വട്ടം കറക്കി പട്ടം. ശനിയാഴ്ച വൈകിട്ട് റൺവേക്കു സമീപം 200 അടി ഉയരത്തിൽ പറന്ന പട്ടമാണു വിമാന സർവീസുകൾ വൈകിച്ചത്. വെള്ളം ചീറ്റിയും പക്ഷികളെ ഓടിക്കുന്ന റോക്കറ്റുകൾ ഉപയോഗിച്ചും പട്ടം താഴെയിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആറരയോടെ പട്ടം
തിരുവനന്തപുരം∙ വിമാനപാതയിൽ പട്ടം പറന്നതു കാരണം രണ്ടു വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും ഏറെനേരം നിർത്തിവച്ചു.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശ്യപ്പെട്ടു. മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നുവെന്നും ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തരൂർ പറഞ്ഞു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല് രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള് നിർത്തിവയ്ക്കുന്നത്.
തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ തെരുവുനായയുടെ കടിയേറ്റ യാത്രക്കാരന്റെ ഷാർജ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് 6.10നുള്ള എയർ അറേബ്യ വിമാനത്തിൽ യാത്രയ്ക്കെത്തിയ പത്തനംതിട്ട മാരാമൺ സ്വദേശി എബി ജേക്കബിനാണ് (56) ലഗേജ് ട്രോളി എടുക്കുന്നതിനിടെ കാലിൽ കടിയേറ്റത്.
തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വച്ചു തെരുവുനായയുടെ കടിയേറ്റ് യാത്രക്കാരന്റെ യാത്ര മുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട മാരാമൺ സ്വദേശി എബി ജേക്കബിനാണ് (56) ലഗേജ് ട്രോളി എടുക്കുന്നതിനിടയിൽ കാൽമുട്ടിനു താഴെയായി നായയുടെ കടിയേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി.
തിരുവനന്തപുരം∙ ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷനൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.
തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിലെ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇന്നലെ പ്രാബല്യത്തിൽ വന്ന ഷെഡ്യൂൾ 2025 മാർച്ച് 25 വരെ തുടരും. പ്രതിവാര രാജ്യാന്തര സർവീസുകൾ 302ൽ നിന്ന് 314 ആകും. ജസീറ കുവൈത്തിലേക്ക് ആഴ്ചയിൽ 2 സർവീസ് ആരംഭിക്കും. പ്രതിവാര രാജ്യാന്തര സർവീസുകൾ: അബുദാബി–74, ഷാർജ– 56, ദുബായ്–
തിരുവനന്തപുരം∙ ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരം-പുണെ സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ആദ്യ സർവീസ് നടൻ ജയറാം ഉദ്ഘാടനം ചെയ്തു. പുണെ-തിരുവനന്തപുരം സർവീസ് (6ഇ-6647) രാത്രി 11.10ന് പുറപ്പെട്ട് പുലർച്ചെ 01.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6ഇ-6648) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 02.40ന് പുറപ്പെട്ട് പുലർച്ചെ 04.35 ന് പുണെയിലെത്തും. ആഭ്യന്തര ടെർമിനലിൽ (ടി1) നിന്നായിരിക്കും സർവീസ്.
Results 1-10 of 173