Activate your premium subscription today
തിരുവനന്തപുരം∙ കഷ്ടിച്ച് അഞ്ചര മാസം കൂടി കാലാവധിയുള്ള ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുന്നതിന്റെ പേരിൽ ജലഅതോറിറ്റിയെക്കൊണ്ട് 12,000 കോടി രൂപ വായ്പയെടുപ്പിക്കാൻ നീക്കം. ഇതിനായി ജലഅതോറിറ്റി മാനേജിങ് ഡയറക്ടറിൽനിന്നു സർക്കാർ ശുപാർശ തയാറാക്കി വാങ്ങി. എൽഐസി,ഹഡ്കോ,നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് 9.12% പലിശ നിരക്കിൽ 20 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിൽ വായ്പയെടുക്കാനാണു ശുപാർശ.
വിഴിഞ്ഞം പദ്ധതിക്കായി നബാർഡിൽ നിന്നു 2,100 കോടി രൂപ വായ്പ എടുക്കുന്നതിനായി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന് (വിസിൽ) സർക്കാർ ഗാരന്റി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓരോ വർഷവും വായ്പ തിരിച്ചടയ്ക്കുന്നതിനു ബജറ്റിൽ സർക്കാർ പണം മാറ്റിവയ്ക്കണമെന്നതടക്കം ഹഡ്കോ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കും. കരാറുകൾ ഒപ്പുവയ്ക്കാൻ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അനുമതി നൽകും.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി നബാർഡ് വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡിന് സർക്കാർ ഗ്യാരന്റി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കരാറുകള് ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അനുമതി നല്കാനും യോഗം തീരുമാനിച്ചു. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശയും സര്ക്കാര് വഹിക്കും.
ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സഹകരണ മന്ത്രാലയം. ജില്ലാ സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് (ഡിസിസിബി) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു കർമപദ്ധതി തയാറാക്കാൻ നബാർഡിനെയാണു കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയിലെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നബാർഡിൽനിന്നു 2100 കോടി രൂപ 8.4% പലിശയ്ക്ക് പദ്ധതിക്കായി സർക്കാർ വായ്പയെടുക്കും. ബജറ്റ് ഗാരന്റി സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ആദ്യ ഗഡുവായ 700 കോടി ഒരു മാസത്തിനുള്ളിൽ ലഭിക്കും .തിരിച്ചടവിന് 2 വർഷം മൊറട്ടോറിയമുണ്ട്. നടപടിക്രമങ്ങൾ അംഗീകരിച്ച് വിസിൽ മാനേജിങ് ഡയറക്ടർ ദിവ്യ.എസ്. അയ്യർ നബാർഡിന് കത്ത് കൈമാറി.
തിരുവനന്തപുരം∙ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)യിൽ ഓഹരിയെടുക്കാൻ നബാർഡ് സന്നദ്ധത അറിയിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. കമ്പനിയുടെ ബിസിനസ് പ്ലാനിന്റെ കരടിന് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരം ലഭിച്ചശേഷം ഓഹരി നൽകിത്തുടങ്ങും. 33% ഓഹരി സർക്കാരിനും. 24% കർഷകർക്കുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള 13 ഫാമുകളെക്കൂടി കാർബൺ ന്യൂട്രൽ ആക്കും. ഫാമുകളിൽ 10 % ജൈവകൃഷി ഉറപ്പുവരുത്തും. വരൾച്ചയിൽ കർഷകർക്ക് സംസ്ഥാനത്ത് 257.12 കോടി രൂപയുടെ പ്രത്യക്ഷ നഷ്ടവും 118.69 കോടിയുടെ പരോക്ഷ നഷ്ടവും ഉണ്ടായതായി പഠനസംഘം റിപ്പോർട്ട് നൽകിയെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ 1200 കോടിയുടെ ലാഭത്തിലാണെന്ന കണക്കുമായി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയ കേരള ബാങ്ക് യഥാർഥത്തിൽ 176 കോടിയുടെ നഷ്ടത്തിലാണെന്ന് നബാർഡിന്റെ ഓഡിറ്റ് റിപ്പോർട്ട്. ആർബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേൽനോട്ടവും കേന്ദ്ര ഏജൻസിയായ നബാർഡിനാണ്. തകർച്ചയിൽപ്പെട്ട കരുവന്നൂർ, കണ്ടല,
Results 1-7