നബാർഡ് വായ്പ 2100 കോടി,സർക്കാർ ഗാരന്റി
Mail This Article
തിരുവനന്തപുരം∙ നബാർഡിൽനിന്നു 2100 കോടി രൂപ 8.4% പലിശയ്ക്ക് പദ്ധതിക്കായി സർക്കാർ വായ്പയെടുക്കും. ബജറ്റ് ഗാരന്റി സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ആദ്യ ഗഡുവായ 700 കോടി ഒരു മാസത്തിനുള്ളിൽ ലഭിക്കും .തിരിച്ചടവിന് 2 വർഷം മൊറട്ടോറിയമുണ്ട്. നടപടിക്രമങ്ങൾ അംഗീകരിച്ച് വിസിൽ മാനേജിങ് ഡയറക്ടർ ദിവ്യ.എസ്. അയ്യർ നബാർഡിന് കത്ത് കൈമാറി. പുലിമുട്ട് നിർമിച്ച വകയിൽ അദാനി പോർട്സിന് 400 രൂപയിലേറെ നൽകാനുണ്ട്. നിർമാണത്തിനുള്ള 1463 കോടി രൂപ നാലു ഗഡുക്കളായി കൊടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. മറ്റു നിർമാണങ്ങളുടെയും ബില്ലുകൾ കുടിശികയാണ്. വായ്പയിൽ നിന്ന് ഈ തുക നൽകി കഴിഞ്ഞാൽ ദേശീയ പാതയ്ക്കും റെയിൽപാതയ്ക്കുമായി സ്ഥലം ഏറ്റെടുക്കാനുള്ളതു ബാക്കിയുണ്ടാകും.
പാത നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. റെയിൽവേ നിർമിക്കണമെന്ന് സംസ്ഥാനവും. ഇതിന് 1300 കോടിയെങ്കിലും ചെലവ് വരും.