Activate your premium subscription today
സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളും അൽപം സ്മാര്‍ട്ട്നെസും ഉണ്ടെങ്കിൽ കഥമാറും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റി സുരക്ഷിതമായി ജീവിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും കൈവരിക്കാനിതിലൂടെ സാധിക്കും കൃത്യമായ പദ്ധതികള്‍ വേണം വ്യക്തമായി
വ്യക്തിഗത വായ്പകള്‍ (പേഴ്സണല്‍ ലോണ്‍) ഇന്ത്യയിലെ ഒരു ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിരവേറ്റാന്‍ കണ്ണടച്ചു എടുക്കും വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്
കളമശേരി ∙ വായ്പാത്തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ എസ്ബിഐ ജപ്തി ചെയ്ത വീടും പറമ്പും തിരികെ ലഭിക്കുന്നതിനു വീട്ടുടമ 3 മാസത്തിനകം 40 ലക്ഷം രൂപ അടയ്ക്കണമെന്നു ബാങ്ക് അധികൃതർ. വീട് ജപ്തി ചെയ്തതിനെത്തുടർന്നു പെരുവഴിയിലായ കുടുംബത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിനു മന്ത്രി പി.രാജീവും കലക്ടർ എൻ.എസ്.കെ.ഉമേഷും ഇടപെട്ടതിനേത്തുടർന്നാണു ബാങ്ക് ഈ ഇളവ് അംഗീകരിച്ചത്. കളമശേരി പെരിങ്ങഴ വലവേലിൽ വീട്ടിൽ എ.പി.അജയന്റെ വീടാണു വ്യാഴാഴ്ച ജപ്തി ചെയ്തത്. ഉറപ്പിനായി 6 ലക്ഷം രൂപ ബാങ്കിന് ഉടൻ നൽകണമെന്നും വാർഡ് കൗൺസിലർ റാണി രാജേഷിനെ അറിയിച്ചിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളത്.
ബാങ്കിന്റെ സാമ്പത്തികഭദ്രത സുശക്തമാണ്. 18.04 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (സിഎആർ). കൂടുതൽ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. എങ്കിലും ഉചിതമായ സമയത്ത് അതുസംബന്ധിച്ച തീരുമാനങ്ങളെടുക്കും.
തിരുവനന്തപുരം∙ കുറഞ്ഞ പലിശനിരക്കിൽ 2 കോടി രൂപവരെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകാൻ കേരള ബാങ്കിന്റെ തീരുമാനം. കർഷകർ, കാർഷിക സംരംഭകർ എന്നിവർക്കും കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവയ്ക്കുമാണ് വായ്പ അനുവദിക്കുക. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുകയാണു ലക്ഷ്യം. മൂന്നു ശതമാനം പലിശ ഇളവോടെ 6% പലിശയ്ക്കാണു വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകുന്നത്.
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണിത്. ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോനിരക്കിൽ (Repo Rate) അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.
യുഎഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന് 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു.
ഇന്നലെ എൻഎസ്ഇയിൽ 4.16% നേട്ടവുമായി 46.80 രൂപയിലാണ് ഇസാഫ് ബാങ്ക് ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. ഈ വർഷം ഫെബ്രുവരി എട്ടിലെ 82.40 രൂപയാണ് 52-ആഴ്ചത്തെ ഉയരം.
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ആ വായ്പയിന്മേൽ നിങ്ങളുടെ മൊത്തം പലിശബാധ്യത 28.98 ലക്ഷം രൂപയായിരിക്കും.
എല്ലാ മാസവും നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ കുറെയേറെ മാറ്റങ്ങൾ വരാറുണ്ട്. ഒന്നാം തിയതി മുതലായിരിക്കും ഇവ നടപ്പിലാവുക. ഒക്ടോബർ ഒന്ന് മുതലുള്ള മാറ്റങ്ങളെക്കുറിച്ച് കൂടുതലറിയാം. ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയ്ക്കും (എൻഎസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
Results 1-10 of 328