ADVERTISEMENT

ന്യൂഡൽഹി∙ ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങൾ ഭവനവായ്പ നൽകിയത്.

നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 1.43 ലക്ഷം കോടി. ദക്ഷിണേന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വായ്പകൾ ലഭ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്.   ആകെ ഭവനവായ്പകളുടെ  91 ശതമാനവും കേരളമടക്കം 14 സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 2023–24ൽ  അനുവദിച്ച ഭവനവായ്പ: 25,144 കോടി രൂപ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

South India leads in home loan availability, with ₹3.04 lakh crore disbursed last fiscal year. Kerala also shows significant growth in home loan sanctions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com