Activate your premium subscription today
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റ നിരക്ക് (ഡബ്ല്യുപിഐ) നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായി നിതി ആയോഗ് അംഗം രമേഷ് ചന്ദ് അധ്യക്ഷനായ 18 അംഗ സമിതിയെ കേന്ദ്രം നിയമിച്ചു. നിലവിൽ ഇവ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന അടിസ്ഥാന വർഷം 2011–12 ആണ്. ഇത് പുതിയ രീതിയിൽ 2022–23 ആകും. ചെറുകിട വിപണിയിലെ വിലക്കയറ്റ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്റെ വിജയവും ഡിജിറ്റൽ ആസ്തികൾക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയും ബിറ്റ്കോയിന്കരുത്ത് പകരുന്നു.
മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. എന്നു പറയുമ്പോൾ, ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. അതിൽ ആദ്യത്തേത് കമ്യൂണിസ്റ്റ് ചൈനയിൽനിന്ന്; മറ്റു രണ്ടെണ്ണം കൂട്ടുകക്ഷി ഭരണമുള്ള ജനാധിപത്യ ഇന്ത്യയിൽനിന്നും. ചൈനയിൽനിന്നുള്ളത് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സമ്മേളനം അംഗീകരിച്ച് കഴിഞ്ഞ 21നു പരസ്യമാക്കിയ പ്രമേയമാണ്. പിറ്റേന്നാണ്, 2023–24 വർഷത്തിലെ സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽവച്ചത്; അതിന്റെ പിറ്റേന്നു പൊതുബജറ്റ്
2030 വരെ രാജ്യത്തെ കാർഷികേതര മേഖലകളിൽ ഓരോ വർഷവും 78.5 ലക്ഷം വീതം തൊഴിലുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക സർവേയിൽ മുന്നറിയിപ്പ്. ഓരോ വർഷവും വർധിച്ചുവരുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. കാർഷികമേഖലയിൽ ജോലിയെടുക്കുന്നവർ അതുപേക്ഷിച്ച് മറ്റു തൊഴിലുകൾ നോക്കുന്നതു കൊണ്ടു കൂടിയാണിത്.
സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. വിവിധ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഈ നിരീക്ഷണം. ആദ്യമായാണ് സാമ്പത്തിക സർവേ മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാമർശം നടത്തുന്നത്.
നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡായ സാമ്പത്തിക സർവേ ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കിയത്.ഇതിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ
മഹാത്മഗാന്ധി ഗ്രാമീണ തൊഴിൽ ഗ്യാരന്റീ സ്കീം അഥവാ തൊഴിൽ ഉറപ്പു പദ്ധതിയിൽ കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുമോ? ഇതിനുള്ള സാധ്യത ഉണ്ടെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ മുന്നോടിയായി ഇന്ന് പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ 2024–ലെ സൂചനകൾ. രാജ്യത്തെ
ന്യൂഡൽഹി∙ ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2024-25) 6.5നും 7 ശതമാനത്തിനും ഇടയിൽ ജിഡിപി വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ-2024 റിപ്പോർട്ട്. നാളെ അവതരിപ്പിക്കുന്ന മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്. കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന് സ്ഥാനം നഷ്ടമായി. ജർമനിക്ക് താഴെ നാലാം സ്ഥാനത്തെത്തി ജപ്പാൻ. 2023ലെ കണക്കു പ്രകാരം ജപ്പാന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 4.2 ലക്ഷം കോടി ഡോളറായി. ജർമനിയുടേത് 4.5 ലക്ഷം കോടി ഡോളറും. കഴിഞ്ഞ വർഷം ജൂലൈ– സെപ്റ്റംബർ കാലയളവിൽ സാമ്പത്തിക വളർച്ചയിൽ 3.3 ശതമാനവും ഒക്ടോബർ– ഡിസംബർ കാലയളവിൽ 0.4 ശതമാനവും ഇടിവാണ് ഉണ്ടായത്. ജീവിതച്ചെലവ് വർധിച്ചതോടെ ജപ്പാനിൽ ആഭ്യന്തര ഉപഭോഗത്തിൽ 0.2 ശതമാനം കുറവ് വന്നതാണ് സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായത്.
Results 1-10 of 33